Blog

  • വഴുതിനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    വഴുതിനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    വഴുതിനങ്ങ പുളി
    പാലക്കാട് സ്റ്റൈലിൽ
    എന്റെ രീതിയിൽ

    ഞാൻ കുറുകിയ ചാറോടു കൂടിയാണ് ഉണ്ടാക്കാക്കാറുള്ളത്.ഇത്രയും കുറുകിയ രീതിയിൽ വേണ്ട എങ്കിലും സാധനങ്ങൾ അളവിൽ കുറച്ചെടുത്താൽ മതി.തീയൽ എന്നും ഇതിനെ പറയാം.
    എല്ലാം കൂടെ ഓരോന്നായി ചേർത്ത് വഴറ്റിയാണ് ഞാൻ ഉണ്ടാക്കാറുള്ളത്.എന്റെ അമ്മ വഴുതിനങ്ങ വേറെ വഴറ്റി ചേർത്താണ് ഉണ്ടാക്കാറുള്ളത്. രണ്ടു രീതിയിലും ഉണ്ടാക്കാം.ഇതിൽ ഞങ്ങൾ ഉലുവ ചേർക്കാറില്ല

    വഴുതിനങ്ങ—————————4

    സവാള———————————-2

    തക്കാളി——————————–2

    ചെറിയ ഉള്ളി————————–18

    തേങ്ങ———————————–ഒന്നര കൈപിടി

    പുളി————————————–നെല്ലിക്ക വലുപ്പം

    മല്ലിപൊടി——————————-4 ചെറിയ സ്പൂൺ

    മുളക് പൊടി—————————-1-2സ്പൂൺ എരിവ് അനുസരിച്ചു

    മഞ്ഞൾപൊടി————————-കാൽ സ്പൂൺ

    ഉപ്പ് ——————————————-1-2സ്പൂൺ ആവശ്യാനുസരണം

    വെളിച്ചെണ്ണ——————————-3-5സ്പൂൺ

    ഒരു പാൻ അടുപ്പത്തു വെച്ച് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് 9ചെറിയ ഉള്ളി ചേർത്ത് കളർ ഒന്ന് മാറുന്നതുവരെ വഴറ്റുക.ശേഷം തേങ്ങ ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക പിന്നെ മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ കൂടെ ചേർത്ത് നന്നായി വറുക്കുക.
    ആറിയശേഷം നന്നായി അരയ്ക്കുക

    കഷ്ണങ്ങൾ ചെറുതായോ നീളത്തിലോ മുറിച്ചെടുക്കുക
    വീണ്ടും ഒരു പാനോ മൺചട്ടിയോ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക.ശേഷം തക്കാളി കൂടെ ചേർത്ത് വഴറ്റുക.അതും നന്നായി ഉടയുന്ന വരെ വഴറ്റി വഴുതിനങ്ങ കൂടെ ചേർത്ത് വഴറ്റി ഉടയ്ക്കണം.ശേഷം ഉപ്പും ചേർത്ത് പുളി പിഴിഞ്ഞു ഒഴിച്ച് വേവിക്കുക.പിന്നെ അരച്ചതും ചേർത്ത് ഒഴിച്ച് നന്നായി തിളപ്പിക്കുക.

    വീണ്ടും ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ കറിയിലേക്കു ഒഴിക്കുക.
    (വേണമെങ്കിൽ കഷ്ണങ്ങൾ ഓരോന്നും പ്രത്യേകമായി വഴറ്റാം)
    ഇത് പോലെ ഉള്ള പുളിയും തൈരും കൂടെ ഉണ്ടെങ്കിൽ വേറെ ഒന്നും ആവശ്യമില്ല ചോറ് കഴിക്കാൻ.എല്ലാവർക്കുംഅറിയുന്നതായിരിക്കും.ഇതുപോലെ അല്ല ഉണ്ടാക്കുന്നതെങ്കിൽ ഒന്നുണ്ടാക്കിനോക്കൂ

    വഴുതിനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലക്കാടൻ വഴുതിനങ്ങ പുളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല perfect ആയി അടിപൊളി സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി എടുക്കാം

    നല്ല perfect ആയി അടിപൊളി സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി എടുക്കാം

    സ്പാനിഷ് ഡിലൈറ്റ് കേക്ക് :

    ചോക്ലേറ്റ് കേക്ക് :

    പൊടിച്ച പഞ്ചസാര – 1 1/2 cup റിഫൈൻഡ് ഓയിൽ – 3/4 cup

    ബട്ടർ മിൽക്ക് – 1/2 cup

    വനില്ല എസ്സെൻസ് – 1 tsp

    മേൽപറഞ്ഞ ചേരുവകൾ എല്ലാം ചേർത്തു മിക്സ്‌ ചെയ്യുക.

    ശേഷം ഒരു അരിപ്പ വച്ച് താഴെ പറയുന്ന ചേരുവകൾ അരച്ചിടുക.

    മൈദ – 2 cups

    കൊക്കോപൗഡർ – 1/2 cup

    ബേക്കിംഗ് പൌഡർ – 1 tsp

    ബേക്കിംഗ് സോഡാ – 1/4 tsp

    ഉപ്പ് – ഒരു നുള്ള്

    ബൂസ്റ്റ്‌ – 1 tsp

    ഇനി ഇത്‌ മിക്സ്‌ ചെയ്തു 1/4 to 1/2 കപ്പ്‌ വെള്ളം ചേർത്തു കട്ട്‌ ആൻഡ് ഫോൾഡ് ചെയ്ത് കേക്ക് ടിൻലേക്ക് ഒഴിച്ച് നന്നായി ടാപ് ചെയ്തു preheated vesselil ( 10 mns) വച്ച് 50.mns ബേക്ക് ചെയ്തു എടുക്കുക. ( എനിക്ക് 1.10 hrs എടുത്തു )

    മിൽക്ക് സിറപ്പ്:

    പാൽ – 1/2 cup

    കണ്ടൻസ് മിൽക്ക്- 1/2 cup

    ബൂസ്റ്റ്‌ – 2 tbsp

    ഇവ മൂന്നും കൂടി മിക്സ്‌ ചെയ്തു തണുപ്പിച്ചെടുക്കുക.

    പ്രലൈൻ –

    പഞ്ചസാര – 1/2 cup

    ബദാം (ഇഷ്ടമുള്ള നട്സ് എടുക്കാം )- 1/2 cup

    ബട്ടർ – 1 tbsp

    ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഉരുക്കി വന്ന ശേഷം അതിലേക്ക് ക്രഷ് ചെയ്തുവെച്ച ബദാം ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഒരു പ്ലേറ്റിയിലേക്കു സ്പ്രെഡ് ചെയ്തു വക്കുക. നന്നായി തണുത്ത ശേഷം ഇടി കല്ല് കൊണ്ട് ക്രഷ് ചെയ്തു വക്കുക.

    ഗാണച് :

    വിപ്പിംഗ് ക്രീം or ഫ്രഷ് ക്രീം – 1/2 cup

    ഡാർക്ക് ചോക്ലേറ്റ് -.1/2 cup

    പഞ്ചസാര – 2 or 3 tsp

    ബട്ടർ – 1 tbsp

    ഐസിംഗ്:

    വിപിൻ ക്രീം – 1.5 cup

    ബൂസ്റ്റ് – 2 tbsp

    ഇവ രണ്ടും കൂടി വിപ് ചെയ്തു എടുക്കുക.

    ഞാൻ ഇവിടെ കേക്ക് നാല് ലയേഴ്‌സ് ആയിട്ട്മുറിച്ചെടുക്കുകയാണ്.
    കേക്ക് ബോർഡിലേക്ക് കുറച്ചു ക്രീം എടുത്തു സ്പ്രെഡ് ചെയ്ത ശേഷം ആദ്യ ലയർ വെക്കുക. അതിനുമുകളിൽ ആയിട്ട് മിൽക്ക് സിറപ്പ് അപ്ലൈ ചെയ്തു കൊടുക്കുക. ശേഷം വിപിൻ ക്രീം സ്പ്രെഡ് ചെയ്തു കൊടുക്കുക എന്നിട്ടു മുകളിലായി പ്രലൈൻ ഇട്ട് അതിനുമുകളിൽ ആയിട്ട് അടുത്ത ലയർ വയ്ക്കുക.ഇതു പോലെ ബാക്കി ലയേഴ്‌സ് വച്ചു കേക്ക് മുഴുവൻ ആയി വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക. എന്നിട്ടു ഒരു ഭാഗം ഗാണച് ഒഴിച്ച് ഡ്രിപ് ചെയ്തു മറുഭാഗം ചെറിയ പൂക്കൾ ഇട്ടു ഗോൾഡൻ ബോൾ തൂവി താഴെ പ്രലൈൻ കൊണ്ട് കോട്ട് ചെയ്തു എടുക്കുക.ഡെക്കറേഷൻ നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാം. നന്നായി തണുപ്പിച്ചു സെർവ് ചെയ്യാം. ( അടുത്ത ദിവസം കഴിക്കുന്നതാണ് കൂടുതൽ സ്വാദ് )

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡ് കുനാഫ, ഇനി കുനാഫ മാവും ഓവനും ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഉണ്ടാക്കാം

    ബ്രെഡ് കുനാഫ, ഇനി കുനാഫ മാവും ഓവനും ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഉണ്ടാക്കാം

    ബ്രെഡ് കുനാഫ, ഇനി കുനാഫ മാവും ഓവനും ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഉണ്ടാക്കാം

    കുനാഫ മാവ് വെച്ച് ഉണ്ടാക്കുന്നതിനേക്കാൾ അടിപൊളി ടേസ്റ്റിൽ ബ്രെഡ് കുനാഫ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..
    ആദ്യം കുനാഫ യിലേക്ക് വേണ്ട ഷുഗർ സിറപ്പ് ഉണ്ടാകാം..ഒരു പാനിൽ രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് flame ഓൺ ആക്കാം..
    ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർത്ത് കൊടുക്കാം.. പഞ്ചസാര മുഴുവൻ മെൽറ്റ് ആയി വന്നാൽ flame ഓഫാക്കാം..അടുത്തത് കുനാഫായിലേക്ക് വേണ്ട ഫില്ലിംഗ് റെഡി ആക്കാം..അതിനായി ഒന്നര കപ്പ് പാൽ തിളപ്പിക്കാൻ ആയി വെക്കാം..ഇതിലേക്ക് മധുരത്തിന് അനുസരിച്ചു മിൽക്ക് മെയ്ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം..

    ഇനി ഇതിലേക്ക് രണ്ടു ടേബിൾ കോൺ ഫ്ലോർ കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സ്‌ ആക്കിയതിന് ശേഷം ചേർത് കൊടുക്കാം.. ഇത്‌ കുറുകി വന്നാൽ നമുക്ക് flame ഓഫാക്കാം..

    അടുത്തത് ആയി, ഒരു ബൗളിൽ 180 ഗ്രാം ക്രീം ചീസ്(ഓപ്ഷണൽ, കയ്യിൽ ഉള്ള ഏത് ചീസ് വേണെങ്കിലും ഉപയോഗിക്കാം ) എടുത്തതിലേക്ക് ചൂട് ആറിയ പാലിന്റെയും കോൺഫ്ലോർന്റെയും മിക്സ്‌ കുറച്ചു കുറച്ചു ആയി ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇപ്പൊ ഫില്ലിംഗ് ഇവിടെ റെഡി ആയി..
    അടുത്തത് ആയി വലിയ 15 സ്ലൈസ് ബ്രെഡ് ബ്രൗൺ ഭാഗം മാറ്റിയ ശേഷം പൊടിച്ചെടുക്കാം… ഇതിലേക്ക് അര കപ്പ് melted ബട്ടർ ചേർത് നന്നായി ഒന്ന് മിക്സ്‌ ആക്കാം.. ..ഇനി ഒരു പരന്ന പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ റൂം temperature ലുള്ള ബട്ടർ ഒന്ന് സ്പ്രെഡ് ചെയ്ത് കൊടുക്കാം..ഇതിന് മുകളിൽ ആയിട്ട് ക്രീം ചീസ് മിക്സ്‌ മുഴുവൻ ഇട്ട് കൊടുക്കാം..

    ഇതിന് മുകളിൽ ബ്രെഡിന്റെ സൈഡിലുള്ള ബ്രൗൺ ഭാഗം പൊടിച്ചത് ഇട്ട് കൊടുക്കാം.. ഇനി ഒരു വലിയ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വെച്ച് അതിന് മുകളിൽ കുനാഫ സെറ്റ് ചെയ്ത പാത്രം വെച്ച് മൂടിയതിന് ശേഷം അര മണിക്കൂർ ലോ ഫ്‌ളൈമിൽ വെച്ച് വേവിക്കാം….അതിനു ശേഷം flame ഓഫാക്കി ഒന്ന് ചൂട് ആറിയാൽ വേറൊരു നോൺസ്റ്റിക് പാനിൽ ചെറുതായി ബട്ടർ ഒന്ന് സ്‌പ്രെഡ്‌ യ്തതിന് ശേഷം മുകൾ ഭാഗം കൂടെ ഒന്ന് മൊരിയിച്ചെടുക്കാം..10 മിനിറ്റ് ലോ ഫ്‌ളൈമിൽ വെച്ചതിനു ശേഷം ഫ്ലെയിം ഓഫാക്കാം.. ഇത് ഇനി വേറൊരു പാത്രത്തിലേക്ക് മാറ്റി ഷുഗർ സിറപ്പ് മുകളിലൂടെ ഒഴിച്ച് കൊടുത്തതിനു ശേഷം സെർവ് ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് കുനാഫ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ…

    പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ…

    ചേരുവകൾ:-

    മൈദ-5 കപ്പ്

    യീസ്റ്റ് -1/4 TSp

    ബട്ടർ -1/2 cup

    olive oil-1/4 cup

    ഉപ്പ്

    കറുത്ത എള്ള്

    പാകം ചെയ്യുന്ന വിധം:-

    1.ബട്ടർ ഉരുക്കി അതിലേക്ക് ഓയിൽ ഒഴിച്ചു യോജിപ്പിച്ചു വെക്കുക…

    2.ചെറുചൂടുള്ള വെള്ളത്തിലേക്ക് യീസ്റ്റ് ചേർത്തു ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിക്കുക…ഇനി
    മൈദയിലേക്ക് കുറേശ്ശേ ആയി വെള്ളം ഒഴിച്ചു നന്നായി കുഴച്ചു 10-15 minute മാറ്റി വെക്കുക…
    ഓറഞ്ചിന്റെ വലുപ്പത്തിലുള്ള ഉരുളയാക്കുക…ഇതിലെല്ലാം ബട്ടർ തടവി വീണ്ടും 10-15 minute വെക്കുക….ഇനി നേരിയതായി പരത്തി ബട്ടർ തടവി പൊടി തൂവി എള്ള് വിതറി രണ്ടായി മടക്കുക…എന്നിട്ട് വീണ്ടും ബട്ടർ തടവി പൊടി തൂവി എള്ള് വിതറി രണ്ടായി മടക്കുക…വീണ്ടും ബട്ടർ തടവി പൊടി തൂവി എള്ള് വിതറി നാല് ഭാഗത്തു നിന്നും എടുത്ത് ഒരു ഉരുളയാക്കുക…ഇനി ഇത് പരത്തി ചുട്ടെടുക്കാം….പൊറോട്ടയുടെ അതെ രുചിയാണ്…എല്ലാവരും try ചെയ്യണേ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു നാടൻ രസം. ഇതുമാത്രം മതി ഊണു കഴിക്കാൻ. രുചിയും മണവും ഉണ്ടാക്കി തന്നെ അറിയണം.

    ഒരു നാടൻ രസം. ഇതുമാത്രം മതി ഊണു കഴിക്കാൻ. രുചിയും മണവും ഉണ്ടാക്കി തന്നെ അറിയണം.

    ഒരു നാടൻ രസം. ഇതുമാത്രം മതി ഊണു കഴിക്കാൻ. രുചിയും മണവും ഉണ്ടാക്കി തന്നെ അറിയണം.

    ഉണ്ടാക്കുന്ന വിധം :

    ഒരു മൺചട്ടി ചൂടാകുമ്പോൾ 1 സ്പൂൺ ഓയിൽ ഒഴിച്ച് കടുക് ചേർത്ത് പൊട്ടുമ്പോൾ വറ്റൽ മുളക്, 8 വെളുത്തുള്ളി അല്ലി ചതച്ചത് കറിവേപ്പില ചേർത്ത് വഴന്നു വരുമ്പോൾ ഒന്നര ചെറിയ സ്പൂൺ മല്ലിപൊടി ചേർത്ത് നന്നായി ചൂടായ ശേഷം അരസ്പൂൺ മഞ്ഞൾ പൊടി , ഒരു സ്പൂൺ ജീരക പൊടി , അര സ്പൂൺ ഉലുവ പൊടി , ഒന്നര സ്പൂൺ കുരുമുളകുപൊടി, കാൽ സ്പൂൺ കായം പൊടി ചേർത്ത് ചൂടായ ശേഷം ഒരു വലിയ തക്കാളി ചേർത്ത് അഞ്ച് മിനുട്ട് അടച്ച് വച്ച് വേവിക്കാം. ശേഷം ആവശ്യത്തിന് വാളൻപുളി ജ്യൂസ് , ഉപ്പ് ചേർത്ത് തിളക്കുമ്പോൾ അര ലിറ്റർ വെള്ളം ചേർത്ത് ലേശം കൂടി കായം പൊടി ചേർക്കാം. മല്ലിയില കറിവേപ്പില ചേർത്ത് അടുപ്പ് ഓഫ് ചെയ്ത ശേഷം ഒരു സ്പൂൺ ശർക്കര | പഞ്ചസാര ചേർത്ത് എടുത്താൽ കിടിലൻ രസം റെഡി. ഇത് ചോറിനൊപ്പം മാത്രമല്ല കുടിക്കാനും രുചികരമാണ്. ഇതുപോലെ ഉണ്ടാക്കാത്തവർ ഉണ്ടാക്കി നോക്കണേ ….
    NB:
    അഞ്ച് മിനിട്ടിൽ കൂടുതൽ വെള്ളം ചേർത്ത ശേഷം തിളപ്പിക്കരുത്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഞഞിമ്മയുടെ കുഞ്ഞു മത്തി തപ്പ്  വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചത്

    ഞഞിമ്മയുടെ കുഞ്ഞു മത്തി തപ്പ് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചത്

    ഞഞിമ്മയുടെ കുഞ്ഞു മത്തി തപ്പ് |Grandma’s Special Kunnumathi thappu.
    വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചത്

    ആവശ്യമുള്ള സാധനങ്ങൾ

    1, കുഞ്ഞുമത്തി

    2, സവാള

    3, ഇഞ്ചി

    4, വെളുത്തുള്ളി

    5, പച്ചമുളക്

    6, ഉപ്പ്

    7, മുളകുപൊടി

    8, മഞ്ഞൾ പൊടി

    9, തക്കാളി

    10, വെളിച്ചെണ്ണ

    11, പുളി

    12, കറിവേപ്പില

    വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ചെയ്യുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഞ്ഞു മത്തി പൊള്ളിച്ചത്ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • Apple വച്ച് ഒരു സൂപ്പർ ഐറ്റം ഉണ്ടാക്കിയാലൊ🤩🤩NEW YEAR ആയിട്ട് APPLE PIE ആവാമെന്നു വച്ചു😀

    Apple വച്ച് ഒരു സൂപ്പർ ഐറ്റം ഉണ്ടാക്കിയാലൊ🤩🤩NEW YEAR ആയിട്ട് APPLE PIE ആവാമെന്നു വച്ചു😀

    Apple വച്ച് ഒരു സൂപ്പർ ഐറ്റം ഉണ്ടാക്കിയാലൊ🤩🤩NEW YEAR ആയിട്ട് APPLE PIE ആവാമെന്നു വച്ചു😀

    ചേരുവകൾ

    FOR APPLE PIE FILLING

    ആപ്പിൾ: 6

    പഞ്ചസാര: 2-3 Tbsp

    ഉപ്പ്: 1/4tsp

    കറുവപ്പട്ട പൊടി: 3/4tsp

    ജാതിക്കപ്പൊടി: 1/2 ടീസ്പൂൺ

    കോൺഫ്ലോർ: 1 tbsp

    വെള്ളം: 1/2 കപ്പ്

    അരിഞ്ഞ ആപ്പിൾ ചൂടാക്കിയ പാനിൽക്ക് മാറ്റുക കറുവപ്പട്ട പൊടി ചേർത്ത് നന്നായി ഇളക്കുക 1/4 കപ്പ് വെള്ളം ചേർത്ത് 2 മിനിറ്റ് വീണ്ടും വേവിക്കുക. ഇതിലേക്ക് 2-3tbsp പഞ്ചസാര ചേർത്ത് ഇളക്കുക. വെള്ളത്തിൽ കലക്കിയ 2tbsp കോൺഫ്ലോർ ചേർത്ത് കട്ടിയാകുന്നതുവരെ വീണ്ടും വേവിക്കുക. ഇനി ജാതിക്കപ്പൊടിയും അരിഞ്ഞ ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കുക. Apple pie filling ഇപ്പോൾ തയ്യാറാണ്.

    FOR PIE DOUGH

    മൈദ : 300 ഗ്രാം ( മൈദയ്ക്ക് പകരം wheat flour use ചെയ്യാട്ടൊ)

    വെണ്ണ: 200 ഗ്രാം (പകരം sun flower oil use ചെയ്യാം )

    കറുവപ്പട്ട പൊടി: 1 ടീസ്പൂൺ

    പഞ്ചസാര: 50 ഗ്രാം

    ഉപ്പ്: 1/4tsp

    മുട്ടയുടെ മഞ്ഞക്കരു: 2

    തണുത്ത വെള്ളം: 4 ടീസ്പൂൺ

    എല്ലാ dry ingredientsഉം ചേർത്ത് യോജിപ്പിക്കുക grated butter ചേർത്ത് നന്നായി ഇളക്കുക. കുഴക്കാൻ ആവശ്യത്തിന് മുട്ടയുടെ മഞ്ഞക്കരു വെള്ളം മിശ്രിതം ചേർക്കുക.ഇത് വളരെ നനവുള്ളതോ വളരെ വരണ്ടതോ ആയിരിക്കരുത്. ഞാൻ 6 tbsp ചേർത്തു. (Butterന് പകരം sun flower oil use ചെയ്യാം മൈദയിലേയ്ക്ക് കുറേശെ oil ഒഴിച്ച് പുട്ടുപൊടിപോലെ കുഴച്ചെടുക്കണം!)ഇനി പരത്തി റഫ്രിജറേറ്റ്റിൽ 1/2 മണിക്കൂർ വയ്ക്കുക.
    ഇനി ഇഷ്ടമുള്ള shapeൽ apple pie ഉണ്ടാക്കാം ഏറ്റവും easy പൂരിപോലെ ചെറിയ വട്ടത്തിൽ പരത്തി ഒരു വശത്ത് filling വച്ച് മറ്റേ വശം fillingnde മുകളിലേയ്ക്ക് വച്ച് അരിക് fork കൊണ്ട് press ചെയ്യുന്നതാണ് 😊😊

    NEW YEAR ആയോണ്ട് ഞാൻ കുറച്ച് decoration ഒക്കെ ചെയ്തുട്ടൊ 😀😀ഇനി റോളിംഗ് പിൻ വച്ച് മൊത്തം dough ഇച്ചിരി കട്ടിയോടെ പരത്തണം. പകുതി ഭാഗം കത്തി കൊണ്ട് നീളത്തിൽ വരഞ്ഞ് സ്ട്രിപ്പുകൾ നിർമ്മിക്കുന്നതിനും ബാക്കി പകുതി ഒരു മൂടിയൊ glassൽ വച്ച് വട്ടത്തിൽ കട്ട് ചെയ്താൽ മതി. ഇനി വട്ട ഭാഗം കപ്പ് കേക്ക് ട്രേയിൽക്ക് മാറ്റുക അതിൽ filling വെയ്ക്കുക, ഇനി dough സ്ട്രിപ്പുകൾ മുകളിൽ വയ്ക്കുക എക്സ്ട്രാ മുറിച്ചു കളയുക. Egg wash ചെയ്യുക പഞ്ചസാര തൂവുക പ്രീഹീറ്റ് ചെയ്ത ovenൽ (30 മിനിറ്റിന് 180C) 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് bake ചെയ്യുക.
    രുചികരമായ apple pie തയ്യാർ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആപ്പിൾ പൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.