ഒരു നാടൻ രസം. ഇതുമാത്രം മതി ഊണു കഴിക്കാൻ. രുചിയും മണവും ഉണ്ടാക്കി തന്നെ അറിയണം.

ഒരു നാടൻ രസം. ഇതുമാത്രം മതി ഊണു കഴിക്കാൻ. രുചിയും മണവും ഉണ്ടാക്കി തന്നെ അറിയണം.

ഉണ്ടാക്കുന്ന വിധം :

ഒരു മൺചട്ടി ചൂടാകുമ്പോൾ 1 സ്പൂൺ ഓയിൽ ഒഴിച്ച് കടുക് ചേർത്ത് പൊട്ടുമ്പോൾ വറ്റൽ മുളക്, 8 വെളുത്തുള്ളി അല്ലി ചതച്ചത് കറിവേപ്പില ചേർത്ത് വഴന്നു വരുമ്പോൾ ഒന്നര ചെറിയ സ്പൂൺ മല്ലിപൊടി ചേർത്ത് നന്നായി ചൂടായ ശേഷം അരസ്പൂൺ മഞ്ഞൾ പൊടി , ഒരു സ്പൂൺ ജീരക പൊടി , അര സ്പൂൺ ഉലുവ പൊടി , ഒന്നര സ്പൂൺ കുരുമുളകുപൊടി, കാൽ സ്പൂൺ കായം പൊടി ചേർത്ത് ചൂടായ ശേഷം ഒരു വലിയ തക്കാളി ചേർത്ത് അഞ്ച് മിനുട്ട് അടച്ച് വച്ച് വേവിക്കാം. ശേഷം ആവശ്യത്തിന് വാളൻപുളി ജ്യൂസ് , ഉപ്പ് ചേർത്ത് തിളക്കുമ്പോൾ അര ലിറ്റർ വെള്ളം ചേർത്ത് ലേശം കൂടി കായം പൊടി ചേർക്കാം. മല്ലിയില കറിവേപ്പില ചേർത്ത് അടുപ്പ് ഓഫ് ചെയ്ത ശേഷം ഒരു സ്പൂൺ ശർക്കര | പഞ്ചസാര ചേർത്ത് എടുത്താൽ കിടിലൻ രസം റെഡി. ഇത് ചോറിനൊപ്പം മാത്രമല്ല കുടിക്കാനും രുചികരമാണ്. ഇതുപോലെ ഉണ്ടാക്കാത്തവർ ഉണ്ടാക്കി നോക്കണേ ….
NB:
അഞ്ച് മിനിട്ടിൽ കൂടുതൽ വെള്ളം ചേർത്ത ശേഷം തിളപ്പിക്കരുത്

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ രസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.