ബ്രെഡ് കുനാഫ, ഇനി കുനാഫ മാവും ഓവനും ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഉണ്ടാക്കാം

ബ്രെഡ് കുനാഫ, ഇനി കുനാഫ മാവും ഓവനും ഒന്നും ഇല്ലാതെ കിടിലൻ ടേസ്റ്റിൽ ഈസി ആയി ഉണ്ടാക്കാം

കുനാഫ മാവ് വെച്ച് ഉണ്ടാക്കുന്നതിനേക്കാൾ അടിപൊളി ടേസ്റ്റിൽ ബ്രെഡ് കുനാഫ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..
ആദ്യം കുനാഫ യിലേക്ക് വേണ്ട ഷുഗർ സിറപ്പ് ഉണ്ടാകാം..ഒരു പാനിൽ രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് flame ഓൺ ആക്കാം..
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർത്ത് കൊടുക്കാം.. പഞ്ചസാര മുഴുവൻ മെൽറ്റ് ആയി വന്നാൽ flame ഓഫാക്കാം..അടുത്തത് കുനാഫായിലേക്ക് വേണ്ട ഫില്ലിംഗ് റെഡി ആക്കാം..അതിനായി ഒന്നര കപ്പ് പാൽ തിളപ്പിക്കാൻ ആയി വെക്കാം..ഇതിലേക്ക് മധുരത്തിന് അനുസരിച്ചു മിൽക്ക് മെയ്ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം..

ഇനി ഇതിലേക്ക് രണ്ടു ടേബിൾ കോൺ ഫ്ലോർ കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സ്‌ ആക്കിയതിന് ശേഷം ചേർത് കൊടുക്കാം.. ഇത്‌ കുറുകി വന്നാൽ നമുക്ക് flame ഓഫാക്കാം..

അടുത്തത് ആയി, ഒരു ബൗളിൽ 180 ഗ്രാം ക്രീം ചീസ്(ഓപ്ഷണൽ, കയ്യിൽ ഉള്ള ഏത് ചീസ് വേണെങ്കിലും ഉപയോഗിക്കാം ) എടുത്തതിലേക്ക് ചൂട് ആറിയ പാലിന്റെയും കോൺഫ്ലോർന്റെയും മിക്സ്‌ കുറച്ചു കുറച്ചു ആയി ചേർത്ത് നല്ല പോലെ ഒന്ന് മിക്സ്‌ ആക്കി എടുക്കാം.. ഇപ്പൊ ഫില്ലിംഗ് ഇവിടെ റെഡി ആയി..
അടുത്തത് ആയി വലിയ 15 സ്ലൈസ് ബ്രെഡ് ബ്രൗൺ ഭാഗം മാറ്റിയ ശേഷം പൊടിച്ചെടുക്കാം… ഇതിലേക്ക് അര കപ്പ് melted ബട്ടർ ചേർത് നന്നായി ഒന്ന് മിക്സ്‌ ആക്കാം.. ..ഇനി ഒരു പരന്ന പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ റൂം temperature ലുള്ള ബട്ടർ ഒന്ന് സ്പ്രെഡ് ചെയ്ത് കൊടുക്കാം..ഇതിന് മുകളിൽ ആയിട്ട് ക്രീം ചീസ് മിക്സ്‌ മുഴുവൻ ഇട്ട് കൊടുക്കാം..

ഇതിന് മുകളിൽ ബ്രെഡിന്റെ സൈഡിലുള്ള ബ്രൗൺ ഭാഗം പൊടിച്ചത് ഇട്ട് കൊടുക്കാം.. ഇനി ഒരു വലിയ പാത്രത്തിൽ ഒരു ചെറിയ സ്റ്റാൻഡ് വെച്ച് അതിന് മുകളിൽ കുനാഫ സെറ്റ് ചെയ്ത പാത്രം വെച്ച് മൂടിയതിന് ശേഷം അര മണിക്കൂർ ലോ ഫ്‌ളൈമിൽ വെച്ച് വേവിക്കാം….അതിനു ശേഷം flame ഓഫാക്കി ഒന്ന് ചൂട് ആറിയാൽ വേറൊരു നോൺസ്റ്റിക് പാനിൽ ചെറുതായി ബട്ടർ ഒന്ന് സ്‌പ്രെഡ്‌ യ്തതിന് ശേഷം മുകൾ ഭാഗം കൂടെ ഒന്ന് മൊരിയിച്ചെടുക്കാം..10 മിനിറ്റ് ലോ ഫ്‌ളൈമിൽ വെച്ചതിനു ശേഷം ഫ്ലെയിം ഓഫാക്കാം.. ഇത് ഇനി വേറൊരു പാത്രത്തിലേക്ക് മാറ്റി ഷുഗർ സിറപ്പ് മുകളിലൂടെ ഒഴിച്ച് കൊടുത്തതിനു ശേഷം സെർവ് ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രെഡ് കുനാഫ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.