നല്ല perfect ആയി അടിപൊളി സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി എടുക്കാം

സ്പാനിഷ് ഡിലൈറ്റ് കേക്ക് :

ചോക്ലേറ്റ് കേക്ക് :

പൊടിച്ച പഞ്ചസാര – 1 1/2 cup റിഫൈൻഡ് ഓയിൽ – 3/4 cup

ബട്ടർ മിൽക്ക് – 1/2 cup

വനില്ല എസ്സെൻസ് – 1 tsp

മേൽപറഞ്ഞ ചേരുവകൾ എല്ലാം ചേർത്തു മിക്സ്‌ ചെയ്യുക.

ശേഷം ഒരു അരിപ്പ വച്ച് താഴെ പറയുന്ന ചേരുവകൾ അരച്ചിടുക.

മൈദ – 2 cups

കൊക്കോപൗഡർ – 1/2 cup

ബേക്കിംഗ് പൌഡർ – 1 tsp

ബേക്കിംഗ് സോഡാ – 1/4 tsp

ഉപ്പ് – ഒരു നുള്ള്

ബൂസ്റ്റ്‌ – 1 tsp

ഇനി ഇത്‌ മിക്സ്‌ ചെയ്തു 1/4 to 1/2 കപ്പ്‌ വെള്ളം ചേർത്തു കട്ട്‌ ആൻഡ് ഫോൾഡ് ചെയ്ത് കേക്ക് ടിൻലേക്ക് ഒഴിച്ച് നന്നായി ടാപ് ചെയ്തു preheated vesselil ( 10 mns) വച്ച് 50.mns ബേക്ക് ചെയ്തു എടുക്കുക. ( എനിക്ക് 1.10 hrs എടുത്തു )

മിൽക്ക് സിറപ്പ്:

പാൽ – 1/2 cup

കണ്ടൻസ് മിൽക്ക്- 1/2 cup

ബൂസ്റ്റ്‌ – 2 tbsp

ഇവ മൂന്നും കൂടി മിക്സ്‌ ചെയ്തു തണുപ്പിച്ചെടുക്കുക.

പ്രലൈൻ –

പഞ്ചസാര – 1/2 cup

ബദാം (ഇഷ്ടമുള്ള നട്സ് എടുക്കാം )- 1/2 cup

ബട്ടർ – 1 tbsp

ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ട് നന്നായി ഉരുക്കി വന്ന ശേഷം അതിലേക്ക് ക്രഷ് ചെയ്തുവെച്ച ബദാം ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഒരു പ്ലേറ്റിയിലേക്കു സ്പ്രെഡ് ചെയ്തു വക്കുക. നന്നായി തണുത്ത ശേഷം ഇടി കല്ല് കൊണ്ട് ക്രഷ് ചെയ്തു വക്കുക.

ഗാണച് :

വിപ്പിംഗ് ക്രീം or ഫ്രഷ് ക്രീം – 1/2 cup

ഡാർക്ക് ചോക്ലേറ്റ് -.1/2 cup

പഞ്ചസാര – 2 or 3 tsp

ബട്ടർ – 1 tbsp

ഐസിംഗ്:

വിപിൻ ക്രീം – 1.5 cup

ബൂസ്റ്റ് – 2 tbsp

ഇവ രണ്ടും കൂടി വിപ് ചെയ്തു എടുക്കുക.

ഞാൻ ഇവിടെ കേക്ക് നാല് ലയേഴ്‌സ് ആയിട്ട്മുറിച്ചെടുക്കുകയാണ്.
കേക്ക് ബോർഡിലേക്ക് കുറച്ചു ക്രീം എടുത്തു സ്പ്രെഡ് ചെയ്ത ശേഷം ആദ്യ ലയർ വെക്കുക. അതിനുമുകളിൽ ആയിട്ട് മിൽക്ക് സിറപ്പ് അപ്ലൈ ചെയ്തു കൊടുക്കുക. ശേഷം വിപിൻ ക്രീം സ്പ്രെഡ് ചെയ്തു കൊടുക്കുക എന്നിട്ടു മുകളിലായി പ്രലൈൻ ഇട്ട് അതിനുമുകളിൽ ആയിട്ട് അടുത്ത ലയർ വയ്ക്കുക.ഇതു പോലെ ബാക്കി ലയേഴ്‌സ് വച്ചു കേക്ക് മുഴുവൻ ആയി വിപ്പിംഗ് ക്രീം അപ്ലൈ ചെയ്യുക. എന്നിട്ടു ഒരു ഭാഗം ഗാണച് ഒഴിച്ച് ഡ്രിപ് ചെയ്തു മറുഭാഗം ചെറിയ പൂക്കൾ ഇട്ടു ഗോൾഡൻ ബോൾ തൂവി താഴെ പ്രലൈൻ കൊണ്ട് കോട്ട് ചെയ്തു എടുക്കുക.ഡെക്കറേഷൻ നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാം. നന്നായി തണുപ്പിച്ചു സെർവ് ചെയ്യാം. ( അടുത്ത ദിവസം കഴിക്കുന്നതാണ് കൂടുതൽ സ്വാദ് )

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്പാനിഷ് ഡിലൈറ്റ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.