കപ്പയുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ ഈ കിടിലൻ ഹൽവ, ചിലവ് കുറവിൽ അടിപൊളി മധുരം..
Ingredients
കപ്പ അരക്കിലോ
അരിപ്പൊടി 1/2 കപ്പ്
ശർക്കര നീര് രണ്ട് കപ്പ്
ഏലക്കായ പൊടി അര ടീസ്പൂൺ
നെയ്യ് രണ്ട് ടേബിൾസ്പൂൺ
വെള്ളം
എള്ള്
Preparation
ആദ്യം കപ്പ ക്ലീൻ ചെയ്ത് എടുക്കാം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സി ജാറിൽ ചേർത്ത് വെള്ളവും കൂടെ ചേർത്ത് അരച്ചെടുക്കുക, ഇതിനെ ഒരു മണിക്കൂർ മാറ്റിവയ്ക്കണം, ശേഷം മുകൾവശത്തെ വെള്ളം മാറ്റി കൊടുക്കുക ഇതിലേക്ക് അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യാം ഒരു പാനിൽ ശർക്കര ഉരുക്കാനായി വെക്കാം, അതിലേക്ക് കപ്പ മിക്സ് ചേർത്ത് കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കാം, ഇടയ്ക്കിടെ നെയ്യ് ചേർത്തു കൊടുക്കണം, നല്ലതുപോലെ കട്ടിയായി പാനിൽ ഒട്ടും ഒട്ടിപ്പിടിക്കാതെ കിട്ടുന്ന പരുവം ആകുമ്പോൾ ഏലക്കായ പൊടി കൂടെ ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം, നെയ്യും എള്ളും ചേർത്ത് വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഇതിനെ മാറ്റി കൊടുക്കാം, ശേഷം നല്ല ടൈറ്റായി സെറ്റ് ചെയ്യണം, അര മണിക്കൂറിനു ശേഷം മുറിച്ചെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World