Advertisement

നല്ല ജെല്ലി പോലുള്ള വായിൽ അലിഞ്ഞ് ഇറങ്ങും ഹൽവ, അതും റവ ഉപയോഗിച്ചാണ് ഉണ്ടാക്കിയത്, ഇത്രയ്ക്ക് രുചികരമായി കിട്ടും കരുതിയില്ല,

Ingredients

റവ- ഒരു കപ്പ്

വെള്ളം -രണ്ട് കപ്പ്

പഞ്ചസാര -ഒന്നര കപ്പ്

ഷുഗർ കാരമൽ

ഏലക്കായ പൊടി -അര ടീസ്പൂൺ

നെയ്യ് -കാൽ കപ്പ്

നട്സ്

Preparation

റവ വെള്ളമൊഴിച്ച് ഒന്നര മണിക്കൂർ കുതിർക്കാൻ വയ്ക്കുക ശേഷം അരിപ്പയിലൂടെ അരിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കാം കുറച്ചുകൂടി വെള്ളം പ്രവയിലേക്ക് ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് അരിച്ചു വെള്ളമെടുക്കുക ഒരു പാനിൽ പഞ്ചസാര ഇട്ടു കൊടുത്ത് അല്പം വെള്ളം ഒഴിച്ച് അലിയിക്കുക മറ്റൊരു പാത്രത്തിൽ കാരമൽ തയ്യാറാക്കാം പഞ്ചസാര നന്നായി അലിയുമ്പോൾ എടുത്തു വച്ചിരിക്കുന്ന റവ മിക്സ് ഇളക്കി അതിനുശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കാം ഇനി കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ഷുഗർ കാരമലും ഏലക്കായ പൊടിയും ചേർക്കാം , നെയ് ഇടയ്ക്കിടെ ഓരോ സ്പൂൺ ചേർത്ത് കൊടുക്കാം , നന്നായി കട്ടിയാകുമ്പോൾ ബദാം ചേർക്കാം പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്ത് ഒരു മോൾഡിലേക്ക് മാറ്റാം നന്നായി ലെവൽ ചെയ്തശേഷം ചൂടാറാൻ വെയിറ്റ് ചെയ്യുക ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply Shamna