ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ നല്ല ജെല്ലി പോലെ അവൽ ഉപയോഗിച്ച് ഹൽവ തയ്യാറാക്കാം..
INGREDIENTS
അവൽ -1 കപ്പ്
ശർക്കര -300 ഗ്രാം
വെള്ളം -അര കപ്പ്
തേങ്ങ -1
വെള്ളം -ഒരു കപ്പ്
ഏലക്കാപ്പൊടി
PREPARATION
ആദ്യം അവൽ നന്നായി വറുത്തെടുക്കുക, ശേഷം നന്നായി പൊടിച്ചെടുക്കാം. ഒരു പാനിൽ വെള്ളവും ശർക്കരയും ചേർത്ത് ശർക്കര ഉരുക്കാനായി വയ്ക്കാം. പൊടിച്ചെടുത്ത് അവലിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം ഇത് നന്നായി യോജിപ്പിച്ചതിനുശേഷം പാനിലേക്ക് മാറ്റാം, സ്റ്റോവ് ഓൺ ചെയ്തതിനുശേഷം കൈയെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക, കട്ടിയായി തുടങ്ങുമ്പോൾ ശർക്കര നീര് ഒഴിച്ച് കൊടുക്കാം, വീണ്ടും കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക, നന്നായി വെന്ത് ജെല്ലി പരുവം ആകുമ്പോൾ ഇതിലേക്ക് ഏലക്കായ പൊടിച്ചത് ചേർക്കാം, ഒന്നുകൂടെ കട്ടിയായി പാത്രത്തിൽ നിന്നും നന്നായി വിട്ടുപോരുമ്പോൾ തീ ഓഫ് ചെയ്യാം, എണ്ണ പുരട്ടി വച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ മിക്സിനെ ചേർത്തു കൊടുക്കാം, ഷേപ്പ് ചെയ്തു കൊടുത്തതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കാം ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World