Apple വച്ച് ഒരു സൂപ്പർ ഐറ്റം ഉണ്ടാക്കിയാലൊ🤩🤩NEW YEAR ആയിട്ട് APPLE PIE ആവാമെന്നു വച്ചു😀

Apple വച്ച് ഒരു സൂപ്പർ ഐറ്റം ഉണ്ടാക്കിയാലൊ🤩🤩NEW YEAR ആയിട്ട് APPLE PIE ആവാമെന്നു വച്ചു😀

ചേരുവകൾ

FOR APPLE PIE FILLING

ആപ്പിൾ: 6

പഞ്ചസാര: 2-3 Tbsp

ഉപ്പ്: 1/4tsp

കറുവപ്പട്ട പൊടി: 3/4tsp

ജാതിക്കപ്പൊടി: 1/2 ടീസ്പൂൺ

കോൺഫ്ലോർ: 1 tbsp

വെള്ളം: 1/2 കപ്പ്

അരിഞ്ഞ ആപ്പിൾ ചൂടാക്കിയ പാനിൽക്ക് മാറ്റുക കറുവപ്പട്ട പൊടി ചേർത്ത് നന്നായി ഇളക്കുക 1/4 കപ്പ് വെള്ളം ചേർത്ത് 2 മിനിറ്റ് വീണ്ടും വേവിക്കുക. ഇതിലേക്ക് 2-3tbsp പഞ്ചസാര ചേർത്ത് ഇളക്കുക. വെള്ളത്തിൽ കലക്കിയ 2tbsp കോൺഫ്ലോർ ചേർത്ത് കട്ടിയാകുന്നതുവരെ വീണ്ടും വേവിക്കുക. ഇനി ജാതിക്കപ്പൊടിയും അരിഞ്ഞ ഇഞ്ചിയും ചേർത്ത് നന്നായി ഇളക്കുക. Apple pie filling ഇപ്പോൾ തയ്യാറാണ്.

FOR PIE DOUGH

മൈദ : 300 ഗ്രാം ( മൈദയ്ക്ക് പകരം wheat flour use ചെയ്യാട്ടൊ)

വെണ്ണ: 200 ഗ്രാം (പകരം sun flower oil use ചെയ്യാം )

കറുവപ്പട്ട പൊടി: 1 ടീസ്പൂൺ

പഞ്ചസാര: 50 ഗ്രാം

ഉപ്പ്: 1/4tsp

മുട്ടയുടെ മഞ്ഞക്കരു: 2

തണുത്ത വെള്ളം: 4 ടീസ്പൂൺ

എല്ലാ dry ingredientsഉം ചേർത്ത് യോജിപ്പിക്കുക grated butter ചേർത്ത് നന്നായി ഇളക്കുക. കുഴക്കാൻ ആവശ്യത്തിന് മുട്ടയുടെ മഞ്ഞക്കരു വെള്ളം മിശ്രിതം ചേർക്കുക.ഇത് വളരെ നനവുള്ളതോ വളരെ വരണ്ടതോ ആയിരിക്കരുത്. ഞാൻ 6 tbsp ചേർത്തു. (Butterന് പകരം sun flower oil use ചെയ്യാം മൈദയിലേയ്ക്ക് കുറേശെ oil ഒഴിച്ച് പുട്ടുപൊടിപോലെ കുഴച്ചെടുക്കണം!)ഇനി പരത്തി റഫ്രിജറേറ്റ്റിൽ 1/2 മണിക്കൂർ വയ്ക്കുക.
ഇനി ഇഷ്ടമുള്ള shapeൽ apple pie ഉണ്ടാക്കാം ഏറ്റവും easy പൂരിപോലെ ചെറിയ വട്ടത്തിൽ പരത്തി ഒരു വശത്ത് filling വച്ച് മറ്റേ വശം fillingnde മുകളിലേയ്ക്ക് വച്ച് അരിക് fork കൊണ്ട് press ചെയ്യുന്നതാണ് 😊😊

NEW YEAR ആയോണ്ട് ഞാൻ കുറച്ച് decoration ഒക്കെ ചെയ്തുട്ടൊ 😀😀ഇനി റോളിംഗ് പിൻ വച്ച് മൊത്തം dough ഇച്ചിരി കട്ടിയോടെ പരത്തണം. പകുതി ഭാഗം കത്തി കൊണ്ട് നീളത്തിൽ വരഞ്ഞ് സ്ട്രിപ്പുകൾ നിർമ്മിക്കുന്നതിനും ബാക്കി പകുതി ഒരു മൂടിയൊ glassൽ വച്ച് വട്ടത്തിൽ കട്ട് ചെയ്താൽ മതി. ഇനി വട്ട ഭാഗം കപ്പ് കേക്ക് ട്രേയിൽക്ക് മാറ്റുക അതിൽ filling വെയ്ക്കുക, ഇനി dough സ്ട്രിപ്പുകൾ മുകളിൽ വയ്ക്കുക എക്സ്ട്രാ മുറിച്ചു കളയുക. Egg wash ചെയ്യുക പഞ്ചസാര തൂവുക പ്രീഹീറ്റ് ചെയ്ത ovenൽ (30 മിനിറ്റിന് 180C) 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് bake ചെയ്യുക.
രുചികരമായ apple pie തയ്യാർ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആപ്പിൾ പൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.