Blog

  • ഇന്ന് ഒരു അടിപൊളി ക്രീമി ഉം ടേസ്റ്റി ഉം ആയ  ഒരു dessert ൻ്റ് റെസിപി ആണ് ചെയ്തിരിക്കുന്നത്….

    ഇന്ന് ഒരു അടിപൊളി ക്രീമി ഉം ടേസ്റ്റി ഉം ആയ ഒരു dessert ൻ്റ് റെസിപി ആണ് ചെയ്തിരിക്കുന്നത്….

    ഇന്ന് ഒരു അടിപൊളി ക്രീമി ഉം ടേസ്റ്റി ഉം ആയ ഒരു dessert ൻ്റ് റെസിപി ആണ് ചെയ്തിരിക്കുന്നത്….
    കൊച്ചു കുട്ടികൾ തൊട്ടു മുതിർന്നവർക്ക് വരെ ഇഷ്ടപെട്ട ഒരു ഫ്രൂട്ട് സാലഡ് അല്ലെങ്കിൽ ഫ്രൂട്ട് custard nte റെസിപി ആണ്….

    ചേരുവകൾ-

    മിൽക് – 1/2 L

    Custard Powder – 2 Tbsp

    പഞ്ചസാര – 1/2 Cup

    ഇഷ്ടമുള്ള ഫ്രൂട്ട്സ് 1/2 Cup വെച്ച് എടുക്കാം

    തയ്യാറാക്കുന്ന വിധം-

    പാല ഉം പഞ്ചസാരയും കൂടി മീഡിയം flame il വെച്ച് ബോയിൽ ചെയ്യുക.
    അത് ബോയിൽ ചെയ്യുന്ന സമയത്ത് Custard Powder ഉം 1/4 Cup പാലും നന്നായിട്ട് കട്ട ഇലാതെ യോജിപ്പിച്ച് എടുക്കാം.E മിക്സ് ബോയിൽ ആയി വരുന്ന പാൽ il കുറച് കുറച്ച് ഒഴിച്ച് നന്നായി മിക്സ് ചെയ്തു കൊടുകം….
    നല്ല തിക്ക് ആയി വരുന്ന വരെ ഇളക്കി കൊടുത്തു യോജിപ്പിച്ച് എടുക്കാം….Thick ആയ ശേഷം വേറേ പാത്രത്തിലേക്ക് മാറ്റുക…ഇളകി കൊടുത്തു തണുപ്പിച്ച് എടുക്കാം…
    അതിനു w aduthu വെച്ചിട്ടുള്ള ഫ്രൂട്ട്സ് ഇതിലേക്ക് ചേർക്കാം എന്നിട്ട് നന്നായിട്ട് മിക്സ് ചെയ്തു എടുക്കാം….
    ഇത് തണുപ്പിച്ച് ഉപയോഗിക്കാം അലതെയും ഉപയോഗിക്കാം…
    എല്ലാവരും തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കണേ….
    വീഡിയോ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും dessert ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Riddhi’s Tasty Kitchen Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇറച്ചിയും കുമ്പളങ്ങയും കറി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഇറച്ചിയും കുമ്പളങ്ങയും കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഇറച്ചിയും കുമ്പളങ്ങയും കറി

    Ingredients :::

    കുമ്പളങ്ങ:750g

    ബീഫ്:1/2kg

    തക്കാളി:1,chopped

    പച്ചമുളക്:2

    ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി:3/4tsp

    മുളക്പൊടി:1 1/2 tsp

    മഞ്ഞൾപൊടി:1/2 tsp

    മല്ലിപൊടി:2tsp

    ജീരകപ്പൊടി:1/2 tsp

    തേങ്ങ ചിരവിയത്

    കറിവേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ

    ചെറിയുള്ളി അരിഞ്ഞത്

    ആദ്യം കുക്കറിൽ ബീഫ് ഇട്ട് കൊടുക്കാം.ഇതിലേക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി പേസ്റ്റ്, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ജീരകപ്പൊടി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു മിക്സ് ചെയ്തു അടച്ചുവെച്ചു വേവിക്കാം. നന്നായി വേവായ ശേഷം കുക്കർ തുറന്നുവെച്ചു അതിലേക്ക് കുമ്പളങ്ങ നുറുക്കിയത് ഇട്ട് ഒന്നുകൂടെ വേവിക്കാം. ഇനി ഇതിലേക്ക് തേങ്ങ അരച്ചത് ഒഴിച്ച് ഒന്ന് ചൂടാക്കാം.ശേഷം തീ ഓഫ് ചെയ്യാം. ഇനി കറി യിലേക്ക് ഉള്ളി വറുത്തെടുക്കണം. അതിനായി ചെറിയപത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ ചെറിയുള്ളി അരിഞ്ഞത് ചേർത്തു ബ്രൗൺ നിറമാവുന്നത് വരെ വഴറ്റാം. ഇനി ഇതിലേക്ക് കറിവേപ്പിലാകൂടെ ചേർത്തു വഴറ്റി ഇത് കരിയിലേക്ക് ചേർത്തു മിക്സ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇറച്ചിയും കുമ്പളങ്ങയും കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Naaz world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചുവന്നുള്ളിയോ വെളുത്തുള്ളിയോ ചേര്‍ക്കാതെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ ചെമ്മീന്‍ കറി ചോറിനും കപ്പയ്ക്കും കൂടെ കഴിക്കാന്‍ നല്ല രുചിയാണ്‌.

    ചുവന്നുള്ളിയോ വെളുത്തുള്ളിയോ ചേര്‍ക്കാതെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ ചെമ്മീന്‍ കറി ചോറിനും കപ്പയ്ക്കും കൂടെ കഴിക്കാന്‍ നല്ല രുചിയാണ്‌.

    ചുവന്നുള്ളിയോ വെളുത്തുള്ളിയോ ചേര്‍ക്കാതെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ ചെമ്മീന്‍ കറി ചോറിനും കപ്പയ്ക്കും കൂടെ കഴിക്കാന്‍ നല്ല രുചിയാണ്‌.

    ചേരുവകൾ:

    • ചെമ്മീന്‍ – 1/2 കിലോ

    • വെള്ളം – 1 1/2 കപ്പ്

    • കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

    • ഫിഷ് മസാല പൊടി – 2 ടീസ്പൂൺ

    • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    • ഇഞ്ചി – 1 ഇഞ്ച് വലിപ്പത്തില്‍ (ചതച്ചെടുക്കണം)

    • കറിവേപ്പില – കുറച്ച്

    • കുടം പുളി – 3 കഷ്ണം(10 മിനിറ്റ് കുതിർത്ത് കഴുകി വയ്ക്കുക )

    • ഉപ്പ് -ആവശ്യത്തിന്

    • വെളിച്ചെണ്ണ – 1 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം:

    • ചെമ്മീന്‍ വൃത്തിയാക്കി, കഴുകി എടുക്കുക.

    • മുളകുപൊടി എണ്ണ ഒഴിക്കാതെ ചെറിയ തീയില്‍ വെച്ച് 2-3 മിനിറ്റ് വറുത്തെടുക്കുക. .

    • ഒരു ചട്ടിയിലേക്ക് വെള്ളമൊഴിച്ച് സ്റ്റൌ വില്‍ വെക്കുക. അതിലേക്ക് വറുത്തു വെച്ച കശ്മീരി മുളകുപൊടി, ഫിഷ് മസാല പൊടി, മഞ്ഞൾപൊടി, ഇഞ്ചി(ചതച്ചത്‌), കറിവേപ്പില, കുടം പുളി എന്നിവ ചേർത്ത് അടച്ചു വെച്ച് 5 മിനിറ്റ് തിളപ്പിക്കുക.

    • അതിനുശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് അടച്ചു വച്ച് ഒരു 10 മിനിറ്റ് വേവിക്കുക.

    • ഇനി സ്റ്റൌ ഓഫ് ചെയ്ത് വെളിച്ചെണ്ണ യും കുറച്ച് കറിവേപ്പില യും ചേര്‍ത്ത് ചട്ടി ചുറ്റി ച്ച് അടച്ചു മാറ്റി വയ്ക്കുക.

    • 2-3 മണിക്കൂര്‍ കഴിഞ്ഞ് എടുക്കുമ്പോഴാണ്‌ കൂടുതല്‍ ടേസ്റ്റ്.
    കപ്പ വേവിച്ചത്

    ചേരുവകള്‍ :

    • കപ്പ – 1/2 കിലോ

    • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

    • തേങ്ങ – മുക്കാല്‍ കപ്പ്

    • മുളക്പൊടി -1/2 ടീസ്പൂണ്‍

    • കറിവേപ്പില -കുറച്ച്

    • ഉപ്പ് – ആവശ്യത്തിന്

    • വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം:

    • കപ്പ കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
    അതുകഴിഞ്ഞ് ഒന്നുരണ്ടു തവണ കൂടി കഴുകിയിട്ട് ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞള്‍ പൊടിയും കുറച്ച് കറിവേപ്പില യും ചേർത്ത് വേവിക്കുക.

    • കപ്പ നന്നായി വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റി കളയുക.

    • അതിലേക്ക് തേങ്ങയും മുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

    • കടുകും കറിവേപ്പില യും ഉണക്ക മുളകും വെളിച്ചെണ്ണ യില്‍ താളിച്ച് ചേര്‍ത്താല്‍ കപ്പ വേവിച്ചത് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീന്‍ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫ്രൈഡ് എഗ്ഗ് റോസ്റ്റ്  അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഫ്രൈഡ് എഗ്ഗ് റോസ്റ്റ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഫ്രൈഡ് എഗ്ഗ് റോസ്റ്റ്

    ആവശ്യമായ ചേരുവകൾ

    * മുട്ട – 4 എണ്ണം

    * മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

    * മുളകുപൊടി – 1 ടീസ്പൂൺ

    * കുരുമുളക് പൊടി – ഒരു നുള്ള്

    * വെള്ളം – ആവശ്യത്തിന്

    * എണ്ണ – ആവശ്യത്തിന്

    * ഉപ്പ് – ആവശ്യത്തിന്

    * ഇഞ്ചി – ചെറിയൊരു കഷ്ണം

    * വെളുത്തുള്ളി – 5 അല്ലി

    * സവാള – 2 എണ്ണം

    * കറിവേപ്പില – കുറച്ച്

    * പച്ചമുളക് – 2 എണ്ണം

    * തക്കാളി – 1 വലുത്

    * ഗരം മസാല – ഒരു നുള്ള്

    ഉണ്ടാക്കുന്ന വിധം

    * ഒരു ഇഡ്‌ഡലി പാത്രത്തിലെ ഓരോ കുഴികളിലോട്ടു ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ചു 10 – 15 മിനിറ്റ് വരെ വേവിച്ചെടുത്തു ചൂടാറിയതിനു ശേഷം ഇഡ്‌ഡലി ഇളക്കിയെടുക്കുന്നതു പോലെ എടുത്തു മാറ്റുക

    * ഒരു പാത്രത്തിലോട്ടു മഞ്ഞൾ പൊടി,മുളകുപൊടി, ഉപ്പ്, കുരുമുളക് പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് ആക്കിയെടുത്തു മുട്ടകളിൽ തേച്ചു പിടിപ്പിച്ചു 2 ടേബിൾസ്പൂൺ എണ്ണയുപയോഗിച്ചു ഷാലോ ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കുക

    * അതേ പാത്രത്തിലോട്ടു 2 ടീസ്പൂൺ എണ്ണയൊഴിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റി സവാള മുറിച്ചതും കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. കറിവേപ്പില, പച്ചമുളക് തക്കാളി മുറിച്ചത് എന്നിവയും ചേർത്ത് വഴറ്റി ബാക്കിയുള്ള മസാല പേസ്റ്റിൽ കുറച്ചു വെള്ളവും ചേർത്ത് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേർത്ത് മൂടി വച്ച് വേവിക്കുക

    * എല്ലാം നന്നായി വെന്താൽ ഫ്രൈ ചെയ്ത മുട്ടയെടുത്തു വച്ച് ചെറുതീയിൽ വീണ്ടും ഒരു മിനിറ്റ് വച്ച് തീ അണച്ച് കുറച്ചു കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം
    നോട്ട് : ഫ്രൈഡ് എഗ്ഗ് മാത്രം സ്നാക്ക് ആയി കഴിക്കാൻ വളരെ ടേസ്റ്റി ആണ്.
    ഏതു തരം മസാലയും ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു ചേർക്കാം

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൈഡ് എഗ്ഗ് റോസ്റ്റ്ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചി വിസ്മയം തീർത്തൊരു ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്?

    രുചി വിസ്മയം തീർത്തൊരു ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്?

    രുചി വിസ്മയം തീർത്തൊരു ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്?
    No-Bake Blueberry Layered Cheese Cake വളരെ എളുപ്പത്തിൽ ചെയ്യാം!

    ബ്ലൂ ബെറി ചീസ് കേക്ക് തയ്യാറാക്കുന്ന വിധം

    ചേരുവകൾ

    I : ക്രസ്റ്റ്

    ബിസ്ക്കറ്റ് – 180 ഗ്രാം

    ബട്ടർ – 5 ടേബിൾസ്പൂൺ (70 ഗ്രാം)

    II : ഫില്ലിംഗ് # 1

    ബ്ലൂ ബെറി – 250 ഗ്രാം

    പഞ്ചസാര – 2 ടേബിൾസ്പൂൺ

    നാരങ്ങാനീര് – 1/2 ടേബിൾസ്പൂൺ

    ജലാറ്റിൻ – 2 ടീസ്പൂൺ

    ഐസ് വാട്ടർ – 3 ടേബിൾസ്പൂൺ

    ക്രീം ചീസ് – 8 oz (226 ഗ്രാം)

    പഞ്ചസാര – 1/2 കപ്പ്

    വിപ്പിംഗ് ക്രീം – 1/2 കപ്പ്

    വാനില എസ്സെൻസ് – 1 ടീസ്പൂൺ

    III : ഫില്ലിംഗ് # 2

    ക്രീം ചീസ് – 4 oz (113ഗ്രാം)

    പഞ്ചസാര – 1/2 കപ്പ്

    വിപ്പിംഗ് ക്രീം – 1/2 കപ്പ്

    നാരങ്ങയുടെ തൊലി – 1 ടീസ്പൂൺ

    വാനില എസ്സെൻസ് – 1/2 ടീസ്പൂൺ

    IV : ബ്ലൂ ബെറി ടോപ്പിംഗ്

    ബ്ലൂ ബെറി – 100 ഗ്രാം

    പഞ്ചസാര – 2 – 3 ടേബിൾസ്പൂൺ

    വെള്ളം – 1/4 കപ്പ്

    നാരങ്ങാനീര് – 1/2 ടീസ്പൂൺ

    ജലാറ്റിൻ – 1/2 ടീസ്പൂൺ

    ഐസ് വാട്ടർ – 2 ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    കേക്ക് ക്രസ്റ്റ് തയ്യാറാക്കുന്നതിനായി ബിസ്ക്കറ്റ് ചെറിയ തരികളായി പൊടിച്ചെടുത്തു അതിലേക്കു ഉരുക്കിവെച്ചിരിക്കുന്ന ബട്ടർ ചേർത്ത് കുഴച്ചു കേക്ക് ടിന്നിലേക്കു നല്ലവണ്ണം അമർത്തി വെച്ചു പതിനഞ്ചു മിനിട്ടു ഫ്രീസറിൽ വയ്ക്കുക .ഒന്നാമത്തെ ഫില്ലിംഗ് ചെയ്യുന്നതിനായി ആദ്യം ജലാറ്റിൻ കുതിർക്കാൻ വയ്ക്കുക.ശേഷം ഒരുപാനിൽ ഇരുന്നൂറ്റമ്പതു ഗ്രാം ബ്ലൂ ബെറിയോടൊപ്പം അര ടേബിൾസ്പൂൺ നാരങ്ങാനീര് ,പഞ്ചസാര ഇവ ചേർത്ത് തിള വരുമ്പോൾ മാറ്റിവച്ചു തണുക്കുമ്പോൾ നന്നായി അരച്ച് മാറ്റി വെക്കുക .
    ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി,നാരങ്ങാനീര് ,പഞ്ചസാര,കാൽകപ്പ് വെള്ളം ഇവ തിളവരാൻ തുടങ്ങുമ്പോൾ വാങ്ങി വെച്ചു ജലാറ്റിൻ ചേർത്തിളക്കിയശേഷം മിക്സിയിൽ അരച്ചെടുത്ത് തണുക്കുമ്പോൾ ചീസ്‌കേക്കിന്റെ രണ്ടാമത്തെ ലയെറിനുമുകളിൽ ഒഴിച്ച് കുറഞ്ഞത് 4 തൊട്ടു 6 മണിക്കൂർ വരെ സെറ്റായി കിട്ടാൻ വയ്ക്കുക. ഫ്രിഡ്ജിൽ നിന്ന് 15 മിനിറ്റ് പുറത്തു വെച്ചതിനു ശേഷം മുറിച്ചു കഴിക്കാവുന്നതാണ്.

    രുചിയിൽ എന്തുകൊണ്ടും മുമ്പനായ നോ ബേക്ക് ബ്ലൂ ബെറി ചീസ് കേക്ക് ആയാലോ? ഈ വിഭവം നമുക്ക് നല്ലൊരു ഡെസ്സേർട്ട് റെസിപ്പി ആയി ഏതൊരു പാർട്ടിക്കും സെർവ് ചെയ്യാവുന്നതാണ്.കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു സ്വാദിഷ്ടമായൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും നോ-ബേക്ക് ബ്ലൂ ബെറി ചീസ് കേക്ക് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്ലൂബെറി ചീസ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട കൊണ്ട് ടേസ്റ്റി ചായ കടി ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    മുട്ട കൊണ്ട് ടേസ്റ്റി ചായ കടി ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    മുട്ട കൊണ്ട് ടേസ്റ്റി ചായ കടി ഉണ്ടാക്കിയാലോ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 2 മുട്ട പുഴുങ്ങി എടുക്കുക. അത് ഒന്ന് ചെറുതായി കട്ട് ചെയ്യുക. അതിലേക്ക് 1 ഉള്ളി നേരിയത് ആയി കട്ട് ചെയ്ത് ചേർക്കുക. കൂടെ 2 പച്ച മുളക് അരിഞ്ഞത്, ഇഞ്ചി , കറി വേപ്പില ചേർക്കുക. അതിലേക്ക് 1/2 കപ്പ് പത്തിരി പൊടി , 1/4 കപ്പ് മൈദ , ആവശ്യത്തിന് ഉപ്പ് , 1/4 tsp മഞ്ഞൾ പൊടി , മുളക് പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുട്ടി എടുക്കാം പാകത്തിൽ ആക്കി എടുക്കുക. ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. മാവ് ഉരുള ആക്കി എണ്ണയിൽ വറുത്ത് എടുക്കുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ടേസ്റ്റി ചായ കടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

    4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

    4 ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്തു ഉണ്ടാക്കാം സൂപ്പർ ക്രീമിഐസ്ക്രീം

    പാൽ മൂന്ന് കപ്പ്

    പഞ്ചസാര അരക്കപ്പ്

    കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ

    ഫ്രഷ് ക്രീം 200ഗ്രാം

    വാനില എസൻസ് ഒരു ടീസ്പൂൺ

    ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് കോൺഫ്ലോർ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം ചൂടാക്കിയെടുക്കുക.നല്ലപോലെ പാൽ ചൂടായതിനു ശേഷം പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി തിളപ്പിച്ചെടുക്കുക കൈവിടാതെ ഇളക്കി കൊടുക്കുന്നത് നല്ലതായിരിക്കും കോൺഫ്ലോർ ചേർത്തിട്ടുള്ള കാരണം പാത്രത്തിൽ ഒട്ടിപിടിക്കാതിരിക്കാൻ ഇത് നല്ലതാണ് അതിനുശേഷം ചൂടാറുമ്പോൾ മിക്സിയുടെ ജാർ ലേക്ക് ഒഴിച്ചു കൊടുക്കുക ഇതിലേക്ക് വാനില എസൻസും ഫ്രഷ് ക്രീം ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് മൂടിവെച്ച് ഒന്നര മണിക്കൂർ ഫ്രീസറിൽ വയ്ക്കുക അതിനുശേഷം വീണ്ടും മിക്സിയിൽ ഇട്ട് ഒന്നുകൂടെ അടിച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഐസ്ക്രീം നല്ല ക്രീമി ആയിട്ട് വരും അതിനുശേഷം വീണ്ടും ഐസ്ക്രീം സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് മൂടി വച്ച് എട്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുമ്പോൾ സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രീമിഐസ്ക്രീം റെഡി ആയിട്ടുണ്ടാവും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമിഐസ്ക്രീം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.