ചുവന്നുള്ളിയോ വെളുത്തുള്ളിയോ ചേര്‍ക്കാതെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ ചെമ്മീന്‍ കറി ചോറിനും കപ്പയ്ക്കും കൂടെ കഴിക്കാന്‍ നല്ല രുചിയാണ്‌.

ചുവന്നുള്ളിയോ വെളുത്തുള്ളിയോ ചേര്‍ക്കാതെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ഈ ചെമ്മീന്‍ കറി ചോറിനും കപ്പയ്ക്കും കൂടെ കഴിക്കാന്‍ നല്ല രുചിയാണ്‌.

ചേരുവകൾ:

• ചെമ്മീന്‍ – 1/2 കിലോ

• വെള്ളം – 1 1/2 കപ്പ്

• കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

• ഫിഷ് മസാല പൊടി – 2 ടീസ്പൂൺ

• മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

• ഇഞ്ചി – 1 ഇഞ്ച് വലിപ്പത്തില്‍ (ചതച്ചെടുക്കണം)

• കറിവേപ്പില – കുറച്ച്

• കുടം പുളി – 3 കഷ്ണം(10 മിനിറ്റ് കുതിർത്ത് കഴുകി വയ്ക്കുക )

• ഉപ്പ് -ആവശ്യത്തിന്

• വെളിച്ചെണ്ണ – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

• ചെമ്മീന്‍ വൃത്തിയാക്കി, കഴുകി എടുക്കുക.

• മുളകുപൊടി എണ്ണ ഒഴിക്കാതെ ചെറിയ തീയില്‍ വെച്ച് 2-3 മിനിറ്റ് വറുത്തെടുക്കുക. .

• ഒരു ചട്ടിയിലേക്ക് വെള്ളമൊഴിച്ച് സ്റ്റൌ വില്‍ വെക്കുക. അതിലേക്ക് വറുത്തു വെച്ച കശ്മീരി മുളകുപൊടി, ഫിഷ് മസാല പൊടി, മഞ്ഞൾപൊടി, ഇഞ്ചി(ചതച്ചത്‌), കറിവേപ്പില, കുടം പുളി എന്നിവ ചേർത്ത് അടച്ചു വെച്ച് 5 മിനിറ്റ് തിളപ്പിക്കുക.

• അതിനുശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് അടച്ചു വച്ച് ഒരു 10 മിനിറ്റ് വേവിക്കുക.

• ഇനി സ്റ്റൌ ഓഫ് ചെയ്ത് വെളിച്ചെണ്ണ യും കുറച്ച് കറിവേപ്പില യും ചേര്‍ത്ത് ചട്ടി ചുറ്റി ച്ച് അടച്ചു മാറ്റി വയ്ക്കുക.

• 2-3 മണിക്കൂര്‍ കഴിഞ്ഞ് എടുക്കുമ്പോഴാണ്‌ കൂടുതല്‍ ടേസ്റ്റ്.
കപ്പ വേവിച്ചത്

ചേരുവകള്‍ :

• കപ്പ – 1/2 കിലോ

• മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

• തേങ്ങ – മുക്കാല്‍ കപ്പ്

• മുളക്പൊടി -1/2 ടീസ്പൂണ്‍

• കറിവേപ്പില -കുറച്ച്

• ഉപ്പ് – ആവശ്യത്തിന്

• വെളിച്ചെണ്ണ – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

• കപ്പ കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
അതുകഴിഞ്ഞ് ഒന്നുരണ്ടു തവണ കൂടി കഴുകിയിട്ട് ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞള്‍ പൊടിയും കുറച്ച് കറിവേപ്പില യും ചേർത്ത് വേവിക്കുക.

• കപ്പ നന്നായി വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റി കളയുക.

• അതിലേക്ക് തേങ്ങയും മുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.

• കടുകും കറിവേപ്പില യും ഉണക്ക മുളകും വെളിച്ചെണ്ണ യില്‍ താളിച്ച് ചേര്‍ത്താല്‍ കപ്പ വേവിച്ചത് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീന്‍ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.