Blog

  • മത്തങ്ങ ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ പുളിങ്കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ

    മത്തങ്ങ ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ പുളിങ്കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ

    മത്തങ്ങ ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ പുളിങ്കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ

    മിനിറ്റുകൾക്കുള്ളിൽ വളരെ ഈസി ആയി ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ

    ഒരു കുക്കറിൽ 500 ഗ്രാം മത്തങ്ങാ തൊലി കളഞ്ഞു കഴുകി ക്യുബസ് ആക്കി കട്ട് ചെയ്ത് എടുത്തതിലേക്ക് 2 കപ്പ് പുളി പിഴിഞ്ഞത്, ആവിശ്യത്തിന് ഉപ്പും, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും, ഏകദേശം അര ടേബിൾ സ്പൂൺ മുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം കുക്കർ മൂടി ഒരു വിസിൽ വരുന്നത് വരെ മത്തങ്ങ വേവിക്കാം..

    അത് വേവുന്ന സമയം കൊണ്ട് കറിയിലേക്കുള്ള മസാല തയ്യാറാക്കാം.. അതിനായി ഒരു പാൻ ചൂടാക്കിയതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം..വെളിച്ചെണ്ണ ചൂടായാൽ ഒരു ചെറിയ സബോള(അല്ലെങ്കിൽ ചുവഞ്ഞുള്ളി ), കുറച്ചു കറി വേപ്പില, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയത്, ആറ് വെളുത്തുള്ളി അരിഞ്ഞത് ഇത്രയും ചേർത്ത് നന്നായി വഴറ്റി സബോള വഴന്ന് വെളുത്തുള്ളിയുടെ പച്ചമണം മാറി വന്നാൽ നന്നായി പഴുത്ത ചെറിയ തക്കാളി കട്ട്‌ ചെയ്ത് ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മല്ലിപൊടി ചേർത്ത് വഴറ്റാം..

    മല്ലി പൊടി നന്നായി മൂത്തു തക്കാളി നല്ല പോലെ ഉടഞ്ഞു വന്നാൽ ഇതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങ ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. ഉപ്പ് നോകീട്ടു പോരെങ്കിൽ കുറച്ചു കൂടെ ചേർത്ത് കൊടുക്കാം..അതിനു ശേഷം എരിവും പുളിയും ബാലൻസ് ആവാൻ വേണ്ടി കുറച്ചു ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർക്കാം.. ഇനി കറി നന്നായി തിളച്ചു കുറുകി വരാൻ തുടങ്ങിയാൽ flame ഓഫാക്കാം..

    അടുത്തത് ആയി കറി ഒന്ന് കടുക് വറുക്കണം.. അതിനായി ചെറിയ പാൻ ഒന്ന് ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നാൽ കടുക് ചേർക്കാം.. കടുക് മുഴുവൻ ആയി പൊട്ടിയാൽ flame ഓഫാക്കിയതിനു ശേഷം നാല് ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും കുറച്ചു കൂടെ കറി വേപ്പിലയും കാൽ ടേബിൾ സ്പൂൺ കായത്തിന്റെ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം കറിയിലേക്ക് ചേർക്കാം..എല്ലാം കൂടെ നല്ലപോലെ ഒന്നൂടെ മിക്സ്‌ആക്കി കൊടുത്തതിനു ശേഷം 15 മിനിറ്റ് മൂടി വെച്ചതിന് ശേഷം വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിങ്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം .

    വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം .

    വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം .

    ഇഡ്ഡലി യും ദോശയും അപ്പവും ഒക്കെ മടുക്കുമ്പൊള്‍ പരീക്ഷിച്ചു നോക്കാനായി ഇതാ ഒരു പുതിയ അപ്പം .

    ചേരുവകള്‍ :

    1. വറുത്ത അരിപ്പൊടി(തരിയില്ലാത്തത്)- 1 1/2 കപ്പ്

    2. യീസ്റ്റ് – 1/2 ടീസ്പൂണ്‍

    3. പഞ്ചസാര – 1/2 ടേബിള്‍ സ്പൂണ്‍

    4. ഉഴുന്ന് -1/2 കപ്പ്

    5.തേങ്ങ ചിരകിയത് -1/2 കപ്പ്

    6. ഉപ്പ് -പാകത്തിന്

    7. വെളിച്ചെണ്ണ -കുറച്ച്

    8.ചുവന്നുള്ളി -10-12 എണ്ണം

    9. വെള്ളം -പാകത്തിന്

    തയ്യാറാക്കുന്ന വിധം:

    അരിപ്പൊടിയും യീസ്റ്റും പഞ്ചസാരയും 1 1/2 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി 5 മണിക്കൂര്‍ വയ്ക്കുക.
    ഉഴുന്ന് നന്നായി കഴുകി 3-4 മണിക്കൂര്‍ കുതിര്‍‌ക്കുക.ശേഷം തേങ്ങയും ഉഴുന്നും അരച്ച് ഉപ്പും കൂടി ചേര്‍ത്ത് അരിപ്പൊടിയുടെ കൂട്ടില്‍ നന്നായി ഇളക്കിച്ചേര്‍ ത്ത് 3-3 1/2 മണിക്കൂര്‍ വയ്ക്കുക. ഇഡ്ഡലിമാവിന്ടെ കട്ടിയില്‍ ആണ്` വേണ്ടത്. പാകത്തിന് ഉപ്പില്ലേന്ന് നോക്കിയിട്ട് വേണം വെക്കാന്‍ . പൊങ്ങിക്കഴിഞ്ഞ് പിന്നെ ഇളക്കരുത്.മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളി കുറച്ച് ഇട്ട് കൊടുക്കുക.മാവിന്ടെ മേലേന്ന് കുറച്ച് ചുവന്നുള്ളി യുടെ മുകളില്‍ ഒഴിച്ച് കൊടുക്കുക.അധികം പരത്തരുത്. അടച്ച് വെച്ച് വേവിക്കുക. മാവ് ഉറച്ച ശേഷം മറിച്ചിട്ട് ഒരു മിനിട്ട് കൂടി വേവിക്കുക.ഇനി ഒരു കാസ്സറോളിലേക്ക് മാറ്റാം .ഇങ്ങനെ എല്ലാ അപ്പവും ചുട്ടെടുക്കുക.ചിക്കന്‍ കറി കൂട്ടി കഴിക്കാന്‍ നല്ല രുചി ആണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിചേപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?

    ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?

    ആത്തച്ചക്ക വെച്ചു കിടിലൻ ഒരു milkshake വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?

    ചേരുവകൾ:-

    ആത്തച്ചക്ക-250 g

    പാൽ-1/2 l

    പഞ്ചസാര -1/2 -3/4 cup

    ആത്തച്ചക്ക കുരു കളഞ്ഞു അതിന്റെ pulp മാത്രം മിക്സിയുടെ ജാറിൽ ഇടുക…ഇതിലേക്ക് ഫ്രീസറിൽ വെച്ചു കട്ടയാക്കിയ പാലൊഴിക്കുക…ആവശ്യത്തിന് പഞ്ചസാരചേർത്തു നന്നായി അടിച്ചു serve ചെയ്യാം….
    Note:-കുരു കളയാനായി മിക്സിയിൽ ഇട്ട് pulse mode-ൽ ഇട്ട് കറക്കി കുരു മാറ്റുക…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും milkshake ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ കുറച്ച് ചേരുവകള്‍ വെച്ച് തയ്യറാക്കാവുന്ന ടേസ്റ്റിയും ഹെല്‍ ത്തിയും ആയിട്ടുള്ള ഒരു സ്നാക്ക്‌ ആണ് കശുവണ്ടിയുണ്ട

    വളരെ കുറച്ച് ചേരുവകള്‍ വെച്ച് തയ്യറാക്കാവുന്ന ടേസ്റ്റിയും ഹെല്‍ ത്തിയും ആയിട്ടുള്ള ഒരു സ്നാക്ക്‌ ആണ് കശുവണ്ടിയുണ്ട

    കശുവണ്ടിയുണ്ട

    വളരെ കുറച്ച് ചേരുവകള്‍ വെച്ച് തയ്യറാക്കാവുന്ന ടേസ്റ്റിയും ഹെല്‍ ത്തിയും ആയിട്ടുള്ള ഒരു സ്നാക്ക്‌ ആണ് കശുവണ്ടിയുണ്ട. കാരണം എണ്ണ ഒട്ടും ഉപയോഗിക്കാതെയാണ്‌ ഇത് തയ്യാറാക്കുന്ന ത്. ഒരിക്കല്‍ ടേസ്റ്റ് ചെയ്താല്‍ പിന്നെ അതിന്റെ രുചി നാവില്‍ നിന്നും പോവില്ല .കരുപ്പട്ടി(ചക്കര) വെച്ചാണ്‌ ഇതിന്റെ തനതായ പാചകം. അത് കിട്ടിയില്ലെങില്‍ ശര്ക്കരയില്‍ ഉണ്ടാക്കിയാലും മതി.
    ചേരുവകള്‍

    1) പുഴുക്കലരി -1 കപ്പ്

    2) കശുവണ്ടി -1/2 കപ്പ്

    3) കരുപ്പട്ടി /ശര്‍ക്കര -200 ഗ്രാം

    4) തേങ്ങ ചിരകിയത് -1/2 മുറി

    തയ്യാറാക്കുന്ന വിധം:

    അരി നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ വറുത്തെടുക്കുക. ശേഷം കശുവണ്ടി വറുത്തെടുക്കുക. തണുക്കുമ്പോള്‍ രണ്ടും വേറെ വേറേ പൊടിച്ച് വെക്കുക. കരുപ്പെട്ടിയും (ശര്ക്കരയാണെങില്‍ ഉരുക്കി അരിച്ചെടുക്കണം ) തേങ്ങയും നന്നായി യോജിപ്പിക്കുക. അതിനു ശേഷം കശുവണ്ടി പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. അടുത്തതായി അരി വറുത്ത് പൊടിച്ചത് ചേര്‍ക്കുക. നന്നായി മിക്സ് ചെയ്ത് ഉണ്ട ഉരുട്ടി എടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കശുവണ്ടിയുണ്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബട്ടർ ചിക്കൻ nuggets ഗ്രേവിയും, ജീരാ റൈസും, പിന്നെ കുറച്ച് ക്രിസ്മസ് വിശേഷങ്ങളും…

    ബട്ടർ ചിക്കൻ nuggets ഗ്രേവിയും, ജീരാ റൈസും, പിന്നെ കുറച്ച് ക്രിസ്മസ് വിശേഷങ്ങളും…

    500ഗ്രാം ചെറുതാക്കി നുറുക്കിയ ചിക്കൻ ഇലേക്ക് അര ടീസ്പൂൺ ജിഞ്ചർ പേസ്റ്റും, അര ടീസ്പൂൺ ഗാർലിക് പേസ്റ്റും, ആവശ്യത്തിനു ഉപ്പും, അര ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും. അര ടീസ്പൂൺ കറിവേപ്പില പൊടിച്ചതും ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അതിനുശേഷം അരമണിക്കൂർ നേരം മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.

    ഒരു ചീനച്ചട്ടി എടുത്തു ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക ചൂടായതിനു ശേഷം ഒരു സവാള കുഞ്ഞായി നുറുക്കിയതും ചേർത്ത് നന്നായി വഴറ്റുക. സവാള വഴന്നു വന്നതിനുശേഷം ഇതിലേക്ക് 1 ക്യാപ്സിക്കും. ചേർത്ത് നന്നായി വഴറ്റുക അതിനുശേഷം അതിലേക്ക് കുഞ്ഞിനായി മുറിയ്ക്കുക ഒരു തക്കാളിയും ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം മാരിനേറ്റ് ചെയ്ത ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളവും ചേർത്ത് ചിക്കൻ നന്നായി പാകം ചെയ്തെടുക്കുക.ചിക്കൻ നന്നായി വെന്തു കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി ചേർക്കുക അതിനുശേഷം ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഗ്രേവി ആയിട്ടാണ് വേണമെങ്കിൽ കുറച്ചുകൂടി തേങ്ങാപ്പാൽ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു ടീസ്പൂൺ കറിവേപ്പില ഉണക്കിപ്പൊടിച്ച് ചേർത്ത് കൊടുത്തു നന്നായി തിളക്കുമ്പോൾ വാങ്ങിവെക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടർ ചിക്കൻ nuggets ഗ്രേവിയും, ജീരാ റൈസും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vayolas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    ഒരു പാൻ അടുപ്പത്ത് വെച്ചിട്ട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക.. ഈ പഞ്ചസാര നന്നായി ഉരുക്കി ബ്രൗൺ നിറമായി വരണം. അതിലേക്ക് 3 ടേബിൾ സ്പൂൺ ബട്ടർ ചേർത്തുകൊടുക്കാം.. ഇനി അതിലേക്ക് ഒന്നര ലിറ്റർ പാൽ ചേർത്തു കൊടുക്കാം. ശേഷം നമുക്ക് സാബുനരി (ചവ്വരി) ഒരു അഞ്ച് ടേബിൾസ്പൂൺ ചേർത്തു കൊടുക്കാം. ഇനി നമുക്ക് അതിലേക്ക് രണ്ട് കപ്പ് സേമിയ ചേർത്തുകൊടുക്കാം. നന്നായി അടിയിൽ തടി ഇളക്കി വേവിച്ചെടുക്കണം.. മധുരം പോരെങ്കിൽ വീണ്ടും പഞ്ചസാര ചേർത്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കണം. പായസം നന്നായി വേവിച്ചു കുറുകി വന്നാൽ മാറ്റിവെക്കുക. നമുക്ക് ഇതിലേക്ക് ബട്ടറിൽ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു ചേർക്കാം. അതിലേക്ക് നമുക്ക് ഏലക്ക പൊടിയോ (വാനില എസ്സെൻസ് ബദാം എസ്സെൻസ് അല്ലെങ്കിൽ ബട്ടർ സ്കോച്ച് എസൻസ് ചേർത്തുകൊടുക്കാം)

    നമ്മുടെ അടിപൊളി വെറൈറ്റി & ടേസ്റ്റി പായസം ഇവിടെ റെഡിയായിട്ടുണ്ട്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓർമ്മകൾ ഉണർത്തും അമ്മമ്മയുടെ സ്വന്തം വെളുത്തുള്ളി ചമ്മന്തി..

    വെളുത്തുള്ളി ചമ്മന്തി😋

    ഓർമ്മകൾ ഉണർത്തും അമ്മമ്മയുടെ സ്വന്തം വെളുത്തുള്ളി ചമ്മന്തി..
    കപ്പയും വെളുത്തുള്ളി ചമ്മന്തിയും കട്ടൻ ചായയും അതാണ് combination😋😋😋

    വെളുത്തുള്ളി: 1 കുടം

    ചതച്ച ചുവന്ന മുളക്: 3 tbsp

    വെളിച്ചെണ്ണ: 4-5tbsp

    വെള്ളം: 4 tbsp

    ചതച്ച വെളുത്തുള്ളിയിലേയ്ക്ക് വെളിച്ചെണ്ണയും വെള്ളവും ചേർത്ത് ഇളക്കുക. നിങ്ങളുടെ അഭിരുചിക്കനുസരിച്ച്
    ഉപ്പ് ചേർക്കുക..

    വെളുത്തുള്ളി ചമ്മന്തി ready

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.