Description: ആഴ്ചയിൽ 2-3 തവണ ഈ ഓംലെറ്റ് കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും.
ചേരുവകൾ (5 സെർവിങ്):
1 ചുവപ്പ് കാപ്സികം
1 ഓറഞ്ച് കാപ്സികം
1 പച്ച കാപ്സികം
3 കുമിള് (മഷ്‌റൂം)
5 ബ്രോക്കോളി ഫ്ളോറെറ്റ്‌സ്
1 തക്കാളി
1 ഉള്ളി
5 മുട്ടയുടെ വെള്ള
5 മുട്ട
1/4 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ ക്രഷ്ഡ് പേപ്പർ ഫ്ളെക്സ്
1 ടീസ്പൂൺ എണ്ണ
ആവശ്യത്തിന്ന് ഉപ്പ്
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓംലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക .ചിക്കനിലേക്കു ഒരു ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾസ്പൂൺ മുളകുപൊടി,ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ മാറ്റിവെക്കുക.അര മണിക്കൂറിനു ശേഷം ഒരു പാൻ സ്റ്റോവിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് വറുത്തെടുക്കുക .ഇനി ഒരു പാൻ വെച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും സവാളയിൽ ചേർത്ത് കൊടുത്താൽ വേഗം വഴന്നു കിട്ടും.സവാളയിലേക്കു പച്ചമുളകും കറി വേപ്പിലയും കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നന്നായി വഴറ്റുക .
നന്നായി വഴന്നു വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി കൂടി ചേർത്ത് മിക്സ് ചെയ്യുക .ഈ മിക്സിലേക്കു കാശ്മീരി മുളക് പൊടി രണ്ടു ടീസ്പൂൺ,ഒരു ടേബിൾസ്പൂൺ മുളകുപൊടി എന്നിവകൂടി ചേർത്ത് നന്നായി വഴറ്റുക .പൊടികളുടെ പച്ച മണം മാറിയാൽ തക്കാളി കൂടി ചേർത്ത് ഒന്ന് മൂടി വെച്ച് വഴറ്റുക .(ആവശ്യത്തിന് ഉപ്പും ചേർക്കാം )തക്കാളി നന്നായി വഴന്നു വന്നാൽ നേരത്തെ വറുത്തു വെച്ച ചിക്കൻ ചേർത്ത് മിക്സ് ചെയ്തു അര കപ്പ് ചൂട് വെള്ളവും ചേർത്ത് ഒന്ന് കൂടി മൂടി വെക്കുക.(മീഡിയം ഫ്‌ളൈയിം ആക്കാൻ മറക്കരുത് )ഇനി മൂടി തുറന്നു കുരുമുളക് പൊടിയും ഗരം മസാലയും കൂടി ചേർത്ത് ഒന്ന് ഡ്രൈ ആക്കി എടുക്കണം കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കാം .നന്നായി ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാം .അങ്ങിനെ നമ്മുടെ ടേസ്റ്റി ചിക്കൻ റോസ്‌റ്റ് തയ്യാർ…
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഫ്രഷ് നത്തോലി കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി ആക്കി നോക്കു
നത്തോലി -300ഗ്രാം
മഞ്ഞൾപൊടി -1/4tsp
മുളകുപൊടി -1/2tsp
കാശ്മീരി മുളകുപൊടി -1tsp
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
വറ്റൽമുളക് -12
വെളുത്തുള്ളി -4
കഴുകി വൃത്തിയാക്കിയ നത്തോലി ആദ്യം ആവശ്യത്തിന് ഉപ്പും, മഞ്ഞൾപൊടിയും, മുളകുപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് മസാല പുരട്ടി വെയ്ക്കുക. അര മണിക്കൂറിനു ശേഷം എടുത്തു വെച്ചിരിക്കുന്ന വട്ടാൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും വറുത്തെടുക്കുക. അതിനു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ഫിഷും നല്ല ക്രിസ്പ്പി ആയി വറുത്തെടുക്കുക. ചൂട് വിട്ട ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം. അതിനു ശേഷം ഒരു പാൻ ചൂടാക്കി പൊടിച്ചു വെച്ച ചമ്മന്തിപൊടി ഒന്നുകൂടി ചൂടാക്കിയെടുക്കാം.തണുത്തതിന് ശേഷം നാനാവില്ലാത്ത ബോട്ടിലിൽ എടുത്തു വെയ്കാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നത്തോലി ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
നാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം
അമ്മ സ്പെഷ്യൽ
ഉലുവ ഞാൻ ഇവിടെ വറുത്തു പൊടിക്കാതെ ആണ് ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെ ചേർത്താലും മതി. കുറച്ച് അളവിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ നാൾ കേടാവാതിരിക്കണമെങ്കിൽ നല്ലെണ്ണ കൂടുതൽ ചേർക്കണം. എപ്പോഴും എണ്ണ അച്ചാറിന്റെ മുകളിൽ നിക്കുന്ന രീതിയിൽ വേണം.
നാരങ്ങ——5
നല്ലെണ്ണ——100ml
കടുക്———-1സ്പൂൺ
മുളക് ————2-3
ഉപ്പ് —————–ആവശ്യാനുസരണം
ഉലുവ———–കാൽ സ്പൂണിൽ താഴെ
കായം-കാൽ സ്പൂണിൽ താഴെ
മുളകുപൊടി—-1-3സ്പൂൺ(എരിവ് നോക്കി )
വെളുത്തുള്ളി(optional)
പഞ്ചസാര——1സ്പൂൺ
1)നാരങ്ങ നന്നായി കഴുകുക
2) ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക(15-20 മിനിറ്റ് ) വേണ്ടിവരും(അല്ലെങ്കിൽ ഇഡ്ഡലിപാത്രത്തിൽ ആവിയിൽ വേവിക്കാം )
3)ശേഷം കുറച്ച് നേരം അടച്ചുവെച്ചു നാരങ്ങ വെള്ളത്തിൽ നിന്നും മാറ്റുക.അപ്പോൾ കയ്പ്പു ആ വെള്ളത്തിൽ പോവും
4)നാരങ്ങ മുറിക്കുക കുരു മാറ്റുക.ഉപ്പ് പുരട്ടി ഒരു ദിവസം വേണമെങ്കിൽ വെക്കാം.ഞാൻ അര മണിക്കൂർ മാത്രം വെച്ചുള്ളു
5)ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി.കടുക് ചേർത്തു് പൊട്ടുമ്പോൾ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേർത്ത് വഴറ്റുക മുളകും ചേർത്ത് ഉലുവ കായം എന്നിവ ചേർക്കുക.തീയ് ഓഫായാക്കിയ ശേഷം മാത്രം മുളകുപൊടി ചേർത്ത് ഇളക്കുക( മുളകുപൊടി കരിയാതിരിക്കാൻ വേണ്ടിയാണു ഇത്).
6)നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീയ് കത്തിച്ചു വേണമെങ്കിൽ ചെറുതായി ഒന്നു ചൂടാക്കാം പഞ്ചസാര കൂടെ ചേർക്കുക.
എരിവും പുളിയും ബാലൻസ് ചെയ്യുന്നതിനാണ് മധുരം ചേർക്കുന്നത്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.
7)വീണ്ടും ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക
നല്ല വൃത്തിയുള്ള കുപ്പിയിൽ ആക്കി സൂക്ഷിച്ചോളൂ (തുടച്ചു വെള്ളമില്ലാതെ)
Note:-നല്ലെണ്ണ നാരങ്ങയുടെ മേലെ നിൽക്കുന്ന രീതിയിൽ വേണം.അപ്പോൾ പെട്ടെന്ന് കേടാവില്ല.എടുക്കുമ്പോൾ എപ്പോഴും നന്നായി ഇളക്കിയിട്ടു വേണം എടുക്കാൻ.ഞാൻ വിനാഗിരി മിക്കവാറും ചേർക്കാറില്ല
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
മലയാളിക്ക് ഒരിക്കലും നാവിൽ നിന്നും പോകില്ല
ഈ കറിയുടെ രുചി
ചെമ്മീൻ പച്ചക്കായ കറി
ചേരുവകൾ
ചെമ്മീൻ – 1/2 കിലോ
പച്ചക്കായ – 1 എണ്ണം (കഷണങ്ങളാക്കിയത് )
ചുവന്നുള്ളി –
ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
തക്കാളി – 2 എണ്ണം
കറിവേപ്പില – 3 തണ്ട്
വറ്റൽ മുളക് -3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
തേങ്ങാപ്പാൽ – 1 കപ്പ്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി – 2 ടീസ്പൂൺ
കുടംപുളി – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്നവിധം
വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്ത് വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, വറ്റൽ മുളക് ചേർത്ത് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. എണ്ണ തെളിയുമ്പോൾ കുടംപുളിയും, പച്ചക്കായും ചേർത്ത്വേവിക്കണം.ആവശ്യത്തിന് ഉപ്പും ചേർക്കാം. പച്ചക്കായ മുക്കാൽ വേവായാൽ ചെമ്മീനും, തേങ്ങാപ്പാലും ചേർത്തിളക്കി വേവിച്ച് വാങ്ങി വയ്ക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ പച്ചക്കായ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം
ചേരുവകൾ
ബീഫ് – അരക്കിലോ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 tbs
ചെറിയ ഉള്ളി – കാൽകപ്പ്
വലിയ ഉള്ളി – 1
തക്കാളി – 1
പച്ചമുളക് – 2
മുളക്പൊടി – 1tbs
മല്ലിപൊടി – 2tbs
കുരുമുളക്പൊടി – 1tbs
മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – 1tsp
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കപ്പ – 1 kg
തേങ്ങാ – അരക്കപ്പ്
കടുക് – 1 tsp
വറ്റൽമുളക് – 3
കറിവേപ്പില മല്ലിയില – ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
കുക്കറിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി സവാള ചെറിയ ഉള്ളി പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക .ഇതിലേക്കു പൊടികൾ ചേർത്ത് മൂപ്പിക്കുക .ബീഫ് ചേർത്ത് വേവിക്കുക.മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില പച്ചമുളകിട്ടു മൂപ്പിക്കുക ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യാം .കപ്പ ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വേവിക്കുക .പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽമുളക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക .ഇതിലേക് സവാള തേങ്ങാ ചേർത്ത് വേവിച്ച കപ്പയും ചേർത്ത് ഉടച്ചെടുക്കുക .ചൂടോടെ സെർവ് ചെയ്യാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് മസാലയും കപ്പ വേവിച്ചതും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി എടുക്കാം. സാധാരണ പുട്ടിനെക്കാൾ രുചിയും മണവും കൂടുതലാണ്. നല്ല സോഫ്റ്റും ആണ്
ചേരുവകൾ
പച്ചരി (ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ രുചി കൂടും.
തേങ്ങ ചിരകിയത് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒരു കോട്ടൺ തുണിയിൽ നിരത്തിയിടുക.വെള്ളം തോർന്നതിന് ശേഷം മിക്സിയിൽ ഇട്ടു പൊടിക്കുക. നന്നായി ഒന്ന് ഇളക്കിയതിനു ശേഷം വീണ്ടും ഒന്നുകൂടി പൊടിക്കുക.അരി മിക്സിയുടെ വശങ്ങളിൽ പറ്റിയിട്ടുണ്ടെങ്കിൽ അതുകൂടി പൊടിഞ്ഞു കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ഈ പൊടി നേരെ ആവിയിൽ വേവിച്ചെടുക്കുക. പുട്ടുകുറ്റിയിൽ തന്നെ നിറച്ച് ആവി കയറ്റിയാൽ എളുപ്പത്തിൽ ആയി കിട്ടും. ഈ പൊടി വീണ്ടും മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കാം. പുട്ടുപൊടി തയ്യാർ. ഇത് ഫ്രിഡ്ജിൽ ഒരാഴ്ച വരെ കേടാവാതെ ഇരിക്കും.ആവശ്യത്തിന് പൊടി എടുത്ത് ഉപ്പും, വെള്ളവും ചേർത്ത് നനച്ച് പുട്ട് തയ്യാറാക്കാം.
വറുത്തെടുക്കുന്ന പുട്ടിനേക്കാൾ രുചിയും, മണവും ,മയവും കൂടുതലാണ് ഈ പുട്ടിന്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.