Blog

  • ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

    ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

    വ്യത്യസ്ത രുചികളിൽ മൂന്ന് ഹെൽത്തി ബ്രേക് ഫാസ്റ്റുകൾ

    1.Chapati egg roll

    ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം

    ഗോതമ്പുപൊടി രണ്ട് കപ്പ്

    ഉപ്പ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ഇട്ടതിനുശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക
    അതിനുശേഷം കുറച്ചു കുറച്ച് വെള്ളം ചേർത്ത് 5 മിനിറ്റ് കുഴച്ചെടുക്കുക മാവ് ഒരു 10 മിനിറ്റ്മാറ്റിവെക്കുക ഇനി ഇതിലേക്കുള്ള ഒരു ഫില്ലിംഗ് റെഡിയാക്കാം

    മുട്ട നാലെണ്ണം

    സവാള അരിഞ്ഞത് 1

    തക്കാളിചെറുതായി അരിഞ്ഞത് 1

    മല്ലിയില കാൽ കപ്പ്

    ഉപ്പ് ആവശ്യത്തിന്

    പച്ചമുളക് 1

    കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ

    ഒരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള തക്കാളി മല്ലിയില ഉപ്പ് പച്ചമുളക്
    കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക
    നേരത്തെ കുഴച്ചു വെച്ചിട്ടുള്ള മാവിൽനിന്നും വലിയ കഷണങ്ങൾ എടുത്ത് നല്ലപോലെ ഒന്ന് ഉരുട്ടിയെടുക്കുക 5 എണ്ണം ഈ അളവിൽ റെഡിയാക്കി എടുക്കാൻ പറ്റും. ഇനി ഓരോന്നായി എടുത്ത് വലുതാക്കി പരത്തിയെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ ഓരോ ചപ്പാത്തി ആയി ഇട്ടു കൊടുത്തു വേവിക്കുക ഒരു ഭാഗം വെന്തുകഴിയുമ്പോൾ മറച്ചിട്ടു കൊടുക്കുക ഇതിനു മുകളിലായി നെയ്യ് ഓയിലോ ഇഷ്ടത്തിനനുസരിച്ച് ചേർത്തുകൊടുക്കാം ഇനി മുകളിലായി നേരത്തെ മിക്സ് ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട മിക്സിയിൽ നിന്നും ഒരു തവിവീതം കോരി ഒഴിക്കുക അതിനുശേഷം ഒരു മിനിറ്റ് തീ കുറച്ച് വെച്ച് വേവിക്കുക.വീണ്ടും മറിച്ചിട്ട് അതിനുശേഷം ഒരു മിനിറ്റു കൂടി വേവിക്കുക അപ്പോൾ നല്ലപോലെ മുട്ട എല്ലാംവെന്തു വന്നിട്ടുണ്ടാവും ഇനി റോൾ ചെയ്തു എടുക്കാം

    2.പുത്തൻ രുചിയിൽ ഇത്രയും ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ്|Breakfast recipe

    റാഗി ഒരു കപ്പ്

    ഉഴുന്ന് കാൽ കപ്പ്

    ഉലുവ ഒരു ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    ചോറ് 2 ടേബിൾ സ്പൂൺ

    ഒരു ബൗളിലേക്ക് റാഗി ഉഴുന്ന് ഉലുവ എന്നിവ ചേർത്ത് നല്ലപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച്
    രണ്ടുമണിക്കൂർ കുതിർത്താനായി മാറ്റിവയ്ക്കുക രണ്ടു മണിക്കൂറിനു ശേഷം റാഗി വീണ്ടും കഴുകിയെടുക്കുക അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു മിക്സിയുടെ ജാർ ഇലേക്ക് ഇട്ട് കൊടുക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിനു വേണം അരച്ചെടുക്കാൻ അതിനുശേഷം 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ മൂടിവെക്കുക 10 മണിക്കൂറിനു ശേഷം മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും.അതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരിയൊഴിച്ച് ദോശ ചുട്ടെടുക്കാം ആവശ്യമെങ്കിൽ അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം സൂപ്പർ ടേസ്റ്റിൽ നല്ല ഹെൽത്തി ദോശ റെഡിയായി

    3.സേമിയയും മുട്ടയും ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കിക്കോളൂ

    സേമിയ 1കപ്പ്

    നെയ് 1tsp

    ഒരു പാനിൽ നെയ് ഒഴിച്ചു ചൂടാകുമ്പോൾ സേമിയ ഫ്രൈ ചെയ്തു മാറ്റി വക്കുക.

    സവാള. 1

    തക്കാളി. പകുതി

    ഇഞ്ചി വെളുത്തുള്ളി. 1/2

    വേപ്പില

    പച്ചമുളക് 2

    മുളക് പൊടി 1tsp

    മഞ്ഞൾ പൊടി 1/4

    ഗരം മസാല. 1/2

    മുട്ട. 1or 2

    ഗ്രീൻപീൻസ് 3tbsp

    ക്യാരറ്റ് 1

    Cashew. 6

    ഒരു പാനിൽ നെയ് ചൂടാക്കി സവാള. ഇഞ്ചിവെളുത്തുളളി തക്കാളി ചേർത്ത് വഴറ്റുക. വഴറ്റി യതിനു ശേഷം ഗ്രീൻപീൻസ് കാരറ്റ് ചേർത്തു വയറ്റി മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല, casew ചേർത്ത് വയറ്റി ഒന്നര കപ്പ് വെള്ളം ഒഴിച്ചു മൂടി വെച്ച് വേവിക്കുക.വെള്ളം തിളക്കുമ്പോൾ സേമിയ ചേർക്കുക. വെള്ളം വറ്റുമ്പോൾ പച്ചമുളക് കറിവേപ്പില ചേർത്ത് മിക്സ്‌ ആക്കുക. 2മുട്ട പൊട്ടിച്ചു ഒയിച്ചു മൂടി 2 മിനിറ്റ് വക്കുക. അതിനു ശേഷം തുറന്നു വീണ്ടും മിക്സ്‌ ചെയുക സൂപ്പർ ടേസ്റ്റ് ഇൽ സേമിയ ബിരിയാണി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരിക്കല്‍ മഷ്റൂം ഫ്രൈ ഇങ്ങനെ തയ്യാറാക്കിയാല്‍ പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ .

    ഒരിക്കല്‍ മഷ്റൂം ഫ്രൈ ഇങ്ങനെ തയ്യാറാക്കിയാല്‍ പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ .

    ചേരുവകള്‍ :

    • മഷ്റൂം – 250 ഗ്രാം

    • സവാള(നീളത്തില്‍ അരിഞ്ഞത്) – പകുതി

    • പച്ചമുളക് – 1-2

    • കറിവേപ്പില – കുറച്ച്

    • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

    • മല്ലിപ്പൊടി – 2 ടീസ്പൂൺ

    • മുളകുപൊടി -1 ടീസ്പൂൺ

    • ഗരം മസാല പൊടി – 1/4 ടീസ്പൂൺ

    • കുരുമുളക് പൊടി – 1/4 ടീസ്പൂൺ

    • ഉപ്പ് – ആവശ്യത്തിന്

    • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂൺ

    തയ്യാറാക്കുന്ന വിധം:

    • മഷ്റൂം കഴുകിയെടുത്ത് അരിഞ്ഞ് വെക്കുക.

    • ഒരു ചീനച്ചട്ടി സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവോള ചേര്‍ത്ത് വഴറ്റി ബ്രൌണ്‍ നിറമാവുമ്പോള്‍ പച്ചമുളകും കറിവേപ്പില യും കൂടി ചേര്‍ത്ത് വഴറ്റുക.

    • ശേഷം മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടി യും, മുളകു പൊടിയും വഴറ്റി അരിഞ്ഞ് വെച്ച മഷ്റൂം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.മസാല പൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി വന്ന് തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വെച്ച് വേവിക്കുക.

    • അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്റ്റൌ ഓഫ് ചെയ്യാം.
    കിടിലന്‍ മഷ്റൂം ഫ്രൈ റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മഷ്റൂം ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഷവർമക്കുള്ള നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

    ഷവർമക്കുള്ള നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈ അളവിൽ ഒമ്പത് എണ്ണമാണ് കിട്ടിയിട്ടുള്ളത്.

    1.മൈദ . 2കപ്പ്‌

    2.ഉപ്പ്

    3.പഞ്ചസാര . 1 Tbsp

    4.സൺഫ്ലവർ ഓയിൽ . 1Tbsp

    5.ഇൻസ്റ്റന്റ് യീസ്റ്റ് . 3/4Tsp(കൂടുതൽ റസ്റ്റ്‌ ചെയ്യാൻ വെക്കുന്നെകിൽ 1/2 tsp)

    6.ഇളം ചൂട് വെള്ളം . 3/4cup(വ്യത്യാസം വരാം )

    ഉണ്ടാക്കുന്ന വിധം

    ചേരുവകൾ എല്ലാം മിക്സ്‌ ചെയ്തു ചെറു ചൂട് വെള്ളം കുറേശെ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. കുഴച്ചതിനു ശേഷം പത്രത്തിൽ എണ്ണ തടവി മാവ് വെക്കുക അതിനു മുകളിലും എണ്ണ തടവി പാത്രം കൊണ്ടോ തുണികൊണ്ടോ മൂടി വെക്കുക. 2, 3 മണിക്കൂർ വെക്കാം. അതിനു ശേഷം വീണ്ടും കുഴച്ചു ഉരുളകളാക്കി എടുക്കുക. അതിൻറെ മുകൾ വശം ഡ്രൈ ആവാതിരിക്കാൻ തുണിയോ പത്രമോ വെക്കാം. ചപ്പാത്തി പലകയിൽ മൈദ വിതറി പരത്തി എടുക്കുക. ഒത്തിരി കട്ടിയും വേണ്ട ഒരുപാട് കനവും കുറയാത്ത രീതിയിൽ പരത്തി എടുക്കാം. പരത്തി എടുത്തത് മുകളിലേക്കു വെച്ച് പോവാതെ തനിയെ തനിയെ വെക്കുന്നതായിരിക്കും നല്ലത്. നേരെത്തെ പറഞ്ഞപോലെ ഡ്രൈ ആവാതെ ഇരിക്കാൻ എന്തെങ്കിലും വെച്ച് കൊടുക്കാം.
    പാൻ ചൂടാവുമ്പോൾ അതിലേക്കു ഇട്ടു കൊടുക്കാം ചെറിയ കുമിളകൾ വന്ന് തുടങ്ങുമ്പോൾ തിരിച്ചു ഇട്ട് കൊടുക്കാം. ഒറ്റ പൊള്ളയായി നിക്കുന്ന സമയത്ത് പാനിൽ നിന്നും മാറ്റാം. തുറന്നു വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. സോഫ്റ്റ്‌ കുബൂസ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubna’s Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സേമിയ ചൗവ്വരി പായസം   ഇതിന്റെ സ്വാദ് വേറെ ലെവൽ ആണ്

    സേമിയ ചൗവ്വരി പായസം ഇതിന്റെ സ്വാദ് വേറെ ലെവൽ ആണ്

    • സേമിയ – 1/2 കപ്പ്‌

    • ചൗവ്വരി – 1കപ്പ്‌

    • പാൽ – 1/2 ലിറ്റർ

    • വെള്ളം -2 കപ്പ്‌

    • കണ്ടെൻസ് മിൽക്ക് – 3 ടീസ്പൂൺ

    • ഏലക്കാപൊടി – 1/4 ടീസ്പൂൺ

    • നെയ്യ് – 4 ടേബിൾസ്പൂൺ

    • കശുവണ്ടിപരിപ്പ് – 10 എണ്ണം

    • മുന്തിരി – 1/4 കപ്പ്‌

    • ഉപ്പ് – 2 നുള്ള്

    തയാറാകുന്നവിധം

    ഒരു മണിക്കൂർ ചൗവ്വരി കുതിർത്തുവയ്ക്കണം, ശേഷം ചൗവ്വരി കുറച്ച് വെള്ളത്തിൽ വേവിക്കണം. ഇതിൽ പാൽ ഒഴിച്ച് തിളക്കാൻ വയ്ക്കാം, അതെ സമയം സേമിയ ഇളം ഗോൾഡൻ നിറമാകുന്നത് വരെ ചൂടാക്കിയതിന് ശേഷം തിളച്ചപാലിൽ ചേർക്കാം. ഇതിൽ കണ്ടെൻസ് മിൽക്ക്, ഏലക്കപ്പൊടി ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കാം. വറുത്ത് വച്ച കശുവണ്ടിപരിപ്പും മുന്തിരിങ്ങയും ചേർത്ത് വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ ചൗവ്വരി പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം

    ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം

    ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം ആണിത് .തണുത്ത ശേഷം അടച്ചു സൂക്ഷിച്ചാൽ മൂന്ന് ദിവസം ഒക്കെ കേടാകാതെ ഇരിക്കും .

    റവ -1/2 cup

    മൈദാ-1/2 cup

    അരിപൊടി-1/2 cup

    പഞ്ചസാര-3/4 cup

    പാൽ-1/2 cup

    ഉപ്പ്-ആവശ്യത്തിന്

    നെയ്യ്-1 tsp

    ഏലക്ക പൊടി -1/2 tsp

    എണ്ണ-ആവശ്യത്തിന്

    റവ,മൈദാ ,അരിപൊടി ,പഞ്ചസാര ,ഉപ്പ് ,പാൽ എന്നിവ യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡലി മാവ് പരുവത്തിൽ ആക്കുക .ഇത് ഒരു മണിക്കൂർ അടച്ചു മാറ്റി വച്ച ശേഷം ഏലക്കാപ്പൊടി,നെയ്യ് എന്നിവ ചേർക്കുക .മാവ് കട്ടിയായി പോയെങ്കിൽ കുറച്ചു വെള്ളവും ചേർക്കാം .അതിനു ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഴി അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്—– ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗ്രീൻപീസ് എഗ്ഗ് മസാല കറി പുറത്തു നിന്നും വെടിക്കുന്നതിനേക്കാൾ  കിടിലൻ ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    ഗ്രീൻപീസ് എഗ്ഗ് മസാല കറി പുറത്തു നിന്നും വെടിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..

    ഗ്രീൻപീസ് എഗ്ഗ് മസാല കറി പുറത്തു നിന്നും വെടിക്കുന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ…

    ഇറച്ചി മസാലയുടെ അതേ രുചിയിൽ വളരെ ഈസി ആയി ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ..

    ആദ്യം ഒരു കുക്കറിൽ 400 ഗ്രാം ഗ്രീൻപീസ് വെള്ളത്തിൽ 8 മണിക്കൂർ കുതിർക്കാനായി ഇട്ടതിനു ശേഷം വെള്ളം നല്ല പോലെ വെള്ളം വാർത്തു ഇതിലേക്ക് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും ആവിശ്യത്തിന് ഉപ്പും കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിക്കാം..
    ഗ്രീൻ പീസ് വേവുന്ന സമയം കൊണ്ട് മസാല ഉണ്ടാക്കാം. അതിന് വേണ്ടി ഒരു പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് കൊടുക്കാം.. ഓയിൽ ചൂടായി വന്നാൽ രണ്ടു മീഡിയം സൈസ് ലുള്ള സബോള, ഒരു ചെറിയ കഷ്ണം ഇഞ്ചി, പത്തു വെളുത്തുള്ളി ഇത്രയും അരിഞ്ഞത് ചേർത്ത് വഴറ്റാം.. ..

    ഇത്‌ വഴന്ന് ഇഞ്ചി വെളുത്തുള്ളിയുടെ raw സ്മെല് മാറിയാൽ ഇതിലേക്ക് തക്കാളി ചേർക്കാം.. മസാല യിലേക്കുള്ള ഉപ്പ് കൂടെ ചേർത്ത് കൊടുക്കാം.. തക്കാളി നന്നായി വെന്ത് ഉടഞ്ഞ് വന്നാൽ flame ഓഫാക്കി മസാലയുടെ ചൂട് ഒന്ന് മാറി വരുമ്പോ മിക്സിയിലേക്ക് അരക്കാൻ ആയി മാറ്റാം..

    ഈ മസാല യുടെ കൂടെ 10 അണ്ടിപരിപ്പും, ഒരു ടേബിൾ സ്പൂൺ കസൂരി മേതിയും കൂടെ ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം.. ഇത്‌ ഇനി സൈഡ്ലേക്ക് മാറ്റി വെക്കാം..

    അടുത്തത് ആയി അതേ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം.. നെയ്യ് ചൂടായി വന്നാൽ ഒരു സബോള ചെറുതാക്കി കൊതിയരിഞ്ഞതും, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയതും ചേർത്ത് വഴറ്റാം.. സബോള നന്നായി വഴന്ന് സോഫ്റ്റ്‌ ആയി വന്നാൽ അര ടേബിൾ സ്പൂൺ ഗരം മസാല പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി, മുക്കാൽ ടേബിൾ സ്പൂൺ മല്ലി പൊടി ഇത്രയും ചേർത്ത് മൂപ്പിക്കാം..
    പൊടികൾ എല്ലാം നന്നായി മൂത്തു വന്നാൽ ഇതിലേക്ക് മസാല അരച്ചത് ചേർക്കാം..

    കളർ ഒന്ന് ചേഞ്ച്‌ ആവുന്നത് വരെ രണ്ട് മിനിറ്റ് നേരം വഴറ്റിയതിന് ശേഷം ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻപീസ് ചേർത്ത് കൊടുക്കാം.. പിന്നേ എത്രത്തോളം ഗ്രേവി വേണോ അത്രയും വെള്ളം കൂടെ ചേർക്കാം.. ഇനി നന്നായി ഇളക്കി യോജിപ്പിച്ചു ചെറുതായി തിള വന്നാൽ പുഴുങ്ങി വെച്ച കോഴിമുട്ട ചേർക്കാം.. ഒപ്പം തന്നെ കുറച്ചു മല്ലി ഇല അരിഞ്ഞതും കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു രണ്ടു മിനിറ്റ് കൂടെ മൂടി വെച്ച് തിളപ്പിച്ചതിന് ശേഷം flame ഓഫാക്കാം.. ഗ്രീൻ പീസ് എഗ്ഗ് മസാല കറി റെഡി.. ചൂടോട് കൂടെ വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചീസ് ഇഷ്ട്മുള്ള കുട്ടികള്‍ക്ക്, നാടന്‍ സ്‌നാക്ക് മടുക്കുമ്പോള്‍, പെട്ടെന്ന് തയ്യാറാക്കിക്കൊടുക്കുവാന്‍ പറ്റിയ ഒരു സ്‌നാക്ക്

    ചീസ് ഇഷ്ട്മുള്ള കുട്ടികള്‍ക്ക്, നാടന്‍ സ്‌നാക്ക് മടുക്കുമ്പോള്‍, പെട്ടെന്ന് തയ്യാറാക്കിക്കൊടുക്കുവാന്‍ പറ്റിയ ഒരു സ്‌നാക്ക്

    കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചീസി ഗാര്‍ലിക് ബ്രെഡ്

    ചീസ് ഇഷ്ട്മുള്ള കുട്ടികള്‍ക്ക്, നാടന്‍ സ്‌നാക്ക് മടുക്കുമ്പോള്‍, പെട്ടെന്ന് തയ്യാറാക്കിക്കൊടുക്കുവാന്‍ പറ്റിയ ഒരു സ്‌നാക്ക് .

    ചേരുവകള്‍:

    1) ബ്രെഡ് സ്ലൈസസ് – 8 എണ്ണം

    2) മൊസറെല്ല ചീസ് – 1 കപ്പ്
    (ഇഷ്ടത്തിനനുസരിച്ച് അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)

    3) ബട്ടര്‍ – 50 ഗ്രാം

    4) ഗാര്‍ലിക് – 1 ചെറുത്

    തയ്യാറാക്കുന്ന വിധം:

    ആദ്യം തന്നെ ബട്ടര്‍ ചെറുതായി ഉരുക്കി, ചതച്ചെടുത്ത ഗാര്‍ലിക്കുമായി നന്നായി മിക്സ് ചെയ്തു വെയ്ക്കുക. ഇനി ഓരോ ബ്രെഡ് സ്ലൈസിന്റെയും ഒരു സൈഡില്‍ ഗാര്‍ലിക്-ബട്ടര്‍ മിശ്രിതം പുരട്ടുക.അതിനു ശേഷം ഒരു തവ ചൂടാക്കി ലോ ഫ്ലെയ്‌മില്‍ വെക്കുക. ബ്രെഡ് കഷണങ്ങള്‍ ഗാര്‍ലിക്ക്-ബട്ടര്‍ പുരട്ടിയ ഭാഗം അടിയിലേക്കായി തവയില്‍ വെക്കുക. മുകളില്‍ മൊസറെല്ല ചീസ് ഇട്ടുകൊടുക്കുക. അടച്ചു വെച്ച്, ചീസ് മെല്‍റ്റ് ആകുന്നതു വരെ ടോസ്റ്റ് ചെയ്യുക. ഇനി ഒരു പ്ലെയ്‌റ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ ചീസി ഗാര്‍ലിക് ബ്രെഡ് തയ്യാര്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചീസി ഗാർലിക്‌ ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.