കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചീസി ഗാര്‍ലിക് ബ്രെഡ്
ചീസ് ഇഷ്ട്മുള്ള കുട്ടികള്‍ക്ക്, നാടന്‍ സ്നാക്ക് മടുക്കുമ്പോള്‍, പെട്ടെന്ന് തയ്യാറാക്കിക്കൊടുക്കുവാന്‍ പറ്റിയ ഒരു സ്നാക്ക് .
ചേരുവകള്‍:
1) ബ്രെഡ് സ്ലൈസസ് – 8 എണ്ണം
2) മൊസറെല്ല ചീസ് – 1 കപ്പ്
(ഇഷ്ടത്തിനനുസരിച്ച് അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)
3) ബട്ടര്‍ – 50 ഗ്രാം
4) ഗാര്‍ലിക് – 1 ചെറുത്
തയ്യാറാക്കുന്ന വിധം:
ആദ്യം തന്നെ ബട്ടര്‍ ചെറുതായി ഉരുക്കി, ചതച്ചെടുത്ത ഗാര്ലിക്കുമായി നന്നായി മിക്സ് ചെയ്തു വെയ്ക്കുക. ഇനി ഓരോ ബ്രെഡ് സ്ലൈസിന്റെയും ഒരു സൈഡില്‍ ഗാര്‍ലിക്-ബട്ടര്‍ മിശ്രിതം പുരട്ടുക.അതിനു ശേഷം ഒരു തവ ചൂടാക്കി ലോ ഫ്ലെയ്മില്‍ വെക്കുക. ബ്രെഡ് കഷണങ്ങള്‍ ഗാര്‍ലിക്ക്-ബട്ടര്‍ പുരട്ടിയ ഭാഗം അടിയിലേക്കായി തവയില്‍ വെക്കുക. മുകളില്‍ മൊസറെല്ല ചീസ് ഇട്ടുകൊടുക്കുക. അടച്ചു വെച്ച്, ചീസ് മെല്റ്റ് ആകുന്നതു വരെ ടോസ്റ്റ് ചെയ്യുക. ഇനി ഒരു പ്ലെയ്റ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ ചീസി ഗാര്‍ലിക് ബ്രെഡ് തയ്യാര്‍.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചീസി ഗാർലിക് ബ്രെഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.