വ്യത്യസ്ത രുചികളിൽ മൂന്ന് ഹെൽത്തി ബ്രേക് ഫാസ്റ്റുകൾ
1.Chapati egg roll
ഗോതമ്പുപൊടിയും മുട്ടയും ഉണ്ടെങ്കിൽ നല്ല രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ആയോ ഡിന്നർ ആയോ കഴിക്കാൻ ഒരു സൂപ്പർ വിഭവം
ഗോതമ്പുപൊടി രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ഇട്ടതിനുശേഷം ആവശ്യത്തിന് ഉപ്പു ചേർത്ത് ഒന്ന് മിക്സ് ചെയ്തു എടുക്കുക
അതിനുശേഷം കുറച്ചു കുറച്ച് വെള്ളം ചേർത്ത് 5 മിനിറ്റ് കുഴച്ചെടുക്കുക മാവ് ഒരു 10 മിനിറ്റ്മാറ്റിവെക്കുക ഇനി ഇതിലേക്കുള്ള ഒരു ഫില്ലിംഗ് റെഡിയാക്കാം
മുട്ട നാലെണ്ണം
സവാള അരിഞ്ഞത് 1
തക്കാളിചെറുതായി അരിഞ്ഞത് 1
മല്ലിയില കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 1
കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ
ഒരു ബൗളിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് സവാള തക്കാളി മല്ലിയില ഉപ്പ് പച്ചമുളക്
കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക
നേരത്തെ കുഴച്ചു വെച്ചിട്ടുള്ള മാവിൽനിന്നും വലിയ കഷണങ്ങൾ എടുത്ത് നല്ലപോലെ ഒന്ന് ഉരുട്ടിയെടുക്കുക 5 എണ്ണം ഈ അളവിൽ റെഡിയാക്കി എടുക്കാൻ പറ്റും. ഇനി ഓരോന്നായി എടുത്ത് വലുതാക്കി പരത്തിയെടുക്കുക. ഒരു പാൻ ചൂടാകുമ്പോൾ ഓരോ ചപ്പാത്തി ആയി ഇട്ടു കൊടുത്തു വേവിക്കുക ഒരു ഭാഗം വെന്തുകഴിയുമ്പോൾ മറച്ചിട്ടു കൊടുക്കുക ഇതിനു മുകളിലായി നെയ്യ് ഓയിലോ ഇഷ്ടത്തിനനുസരിച്ച് ചേർത്തുകൊടുക്കാം ഇനി മുകളിലായി നേരത്തെ മിക്സ് ചെയ്ത് മാറ്റി വെച്ചിട്ടുള്ള മുട്ട മിക്സിയിൽ നിന്നും ഒരു തവിവീതം കോരി ഒഴിക്കുക അതിനുശേഷം ഒരു മിനിറ്റ് തീ കുറച്ച് വെച്ച് വേവിക്കുക.വീണ്ടും മറിച്ചിട്ട് അതിനുശേഷം ഒരു മിനിറ്റു കൂടി വേവിക്കുക അപ്പോൾ നല്ലപോലെ മുട്ട എല്ലാംവെന്തു വന്നിട്ടുണ്ടാവും ഇനി റോൾ ചെയ്തു എടുക്കാം
2.പുത്തൻ രുചിയിൽ ഇത്രയും ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ്|Breakfast recipe
റാഗി ഒരു കപ്പ്
ഉഴുന്ന് കാൽ കപ്പ്
ഉലുവ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ചോറ് 2 ടേബിൾ സ്പൂൺ
ഒരു ബൗളിലേക്ക് റാഗി ഉഴുന്ന് ഉലുവ എന്നിവ ചേർത്ത് നല്ലപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച്
രണ്ടുമണിക്കൂർ കുതിർത്താനായി മാറ്റിവയ്ക്കുക രണ്ടു മണിക്കൂറിനു ശേഷം റാഗി വീണ്ടും കഴുകിയെടുക്കുക അതിനുശേഷം വെള്ളം എല്ലാം കളഞ്ഞു മിക്സിയുടെ ജാർ ഇലേക്ക് ഇട്ട് കൊടുക്കുക ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിനു വേണം അരച്ചെടുക്കാൻ അതിനുശേഷം 8 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ മൂടിവെക്കുക 10 മണിക്കൂറിനു ശേഷം മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും.അതിനു ശേഷം ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരിയൊഴിച്ച് ദോശ ചുട്ടെടുക്കാം ആവശ്യമെങ്കിൽ അര ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം സൂപ്പർ ടേസ്റ്റിൽ നല്ല ഹെൽത്തി ദോശ റെഡിയായി
3.സേമിയയും മുട്ടയും ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കിക്കോളൂ
സേമിയ 1കപ്പ്
നെയ് 1tsp
ഒരു പാനിൽ നെയ് ഒഴിച്ചു ചൂടാകുമ്പോൾ സേമിയ ഫ്രൈ ചെയ്തു മാറ്റി വക്കുക.
സവാള. 1
തക്കാളി. പകുതി
ഇഞ്ചി വെളുത്തുള്ളി. 1/2
വേപ്പില
പച്ചമുളക് 2
മുളക് പൊടി 1tsp
മഞ്ഞൾ പൊടി 1/4
ഗരം മസാല. 1/2
മുട്ട. 1or 2
ഗ്രീൻപീൻസ് 3tbsp
ക്യാരറ്റ് 1
Cashew. 6
ഒരു പാനിൽ നെയ് ചൂടാക്കി സവാള. ഇഞ്ചിവെളുത്തുളളി തക്കാളി ചേർത്ത് വഴറ്റുക. വഴറ്റി യതിനു ശേഷം ഗ്രീൻപീൻസ് കാരറ്റ് ചേർത്തു വയറ്റി മുളക് പൊടി മഞ്ഞൾ പൊടി ഗരം മസാല, casew ചേർത്ത് വയറ്റി ഒന്നര കപ്പ് വെള്ളം ഒഴിച്ചു മൂടി വെച്ച് വേവിക്കുക.വെള്ളം തിളക്കുമ്പോൾ സേമിയ ചേർക്കുക. വെള്ളം വറ്റുമ്പോൾ പച്ചമുളക് കറിവേപ്പില ചേർത്ത് മിക്സ് ആക്കുക. 2മുട്ട പൊട്ടിച്ചു ഒയിച്ചു മൂടി 2 മിനിറ്റ് വക്കുക. അതിനു ശേഷം തുറന്നു വീണ്ടും മിക്സ് ചെയുക സൂപ്പർ ടേസ്റ്റ് ഇൽ സേമിയ ബിരിയാണി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.