ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം

ഉണ്ണിയപ്പം ഒക്കെ പോലെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു നാലുമണി പലഹാരം ആണിത് .തണുത്ത ശേഷം അടച്ചു സൂക്ഷിച്ചാൽ മൂന്ന് ദിവസം ഒക്കെ കേടാകാതെ ഇരിക്കും .

റവ -1/2 cup

മൈദാ-1/2 cup

അരിപൊടി-1/2 cup

പഞ്ചസാര-3/4 cup

പാൽ-1/2 cup

ഉപ്പ്-ആവശ്യത്തിന്

നെയ്യ്-1 tsp

ഏലക്ക പൊടി -1/2 tsp

എണ്ണ-ആവശ്യത്തിന്

റവ,മൈദാ ,അരിപൊടി ,പഞ്ചസാര ,ഉപ്പ് ,പാൽ എന്നിവ യോജിപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡലി മാവ് പരുവത്തിൽ ആക്കുക .ഇത് ഒരു മണിക്കൂർ അടച്ചു മാറ്റി വച്ച ശേഷം ഏലക്കാപ്പൊടി,നെയ്യ് എന്നിവ ചേർക്കുക .മാവ് കട്ടിയായി പോയെങ്കിൽ കുറച്ചു വെള്ളവും ചേർക്കാം .അതിനു ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കുഴി അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്—– ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.