ഷവർമക്കുള്ള നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം

ഷവർമക്കുള്ള നല്ല സോഫ്റ്റ്‌ കുബൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഈ അളവിൽ ഒമ്പത് എണ്ണമാണ് കിട്ടിയിട്ടുള്ളത്.

1.മൈദ . 2കപ്പ്‌

2.ഉപ്പ്

3.പഞ്ചസാര . 1 Tbsp

4.സൺഫ്ലവർ ഓയിൽ . 1Tbsp

5.ഇൻസ്റ്റന്റ് യീസ്റ്റ് . 3/4Tsp(കൂടുതൽ റസ്റ്റ്‌ ചെയ്യാൻ വെക്കുന്നെകിൽ 1/2 tsp)

6.ഇളം ചൂട് വെള്ളം . 3/4cup(വ്യത്യാസം വരാം )

ഉണ്ടാക്കുന്ന വിധം

ചേരുവകൾ എല്ലാം മിക്സ്‌ ചെയ്തു ചെറു ചൂട് വെള്ളം കുറേശെ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. കുഴച്ചതിനു ശേഷം പത്രത്തിൽ എണ്ണ തടവി മാവ് വെക്കുക അതിനു മുകളിലും എണ്ണ തടവി പാത്രം കൊണ്ടോ തുണികൊണ്ടോ മൂടി വെക്കുക. 2, 3 മണിക്കൂർ വെക്കാം. അതിനു ശേഷം വീണ്ടും കുഴച്ചു ഉരുളകളാക്കി എടുക്കുക. അതിൻറെ മുകൾ വശം ഡ്രൈ ആവാതിരിക്കാൻ തുണിയോ പത്രമോ വെക്കാം. ചപ്പാത്തി പലകയിൽ മൈദ വിതറി പരത്തി എടുക്കുക. ഒത്തിരി കട്ടിയും വേണ്ട ഒരുപാട് കനവും കുറയാത്ത രീതിയിൽ പരത്തി എടുക്കാം. പരത്തി എടുത്തത് മുകളിലേക്കു വെച്ച് പോവാതെ തനിയെ തനിയെ വെക്കുന്നതായിരിക്കും നല്ലത്. നേരെത്തെ പറഞ്ഞപോലെ ഡ്രൈ ആവാതെ ഇരിക്കാൻ എന്തെങ്കിലും വെച്ച് കൊടുക്കാം.
പാൻ ചൂടാവുമ്പോൾ അതിലേക്കു ഇട്ടു കൊടുക്കാം ചെറിയ കുമിളകൾ വന്ന് തുടങ്ങുമ്പോൾ തിരിച്ചു ഇട്ട് കൊടുക്കാം. ഒറ്റ പൊള്ളയായി നിക്കുന്ന സമയത്ത് പാനിൽ നിന്നും മാറ്റാം. തുറന്നു വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. സോഫ്റ്റ്‌ കുബൂസ് റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ കുബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubna’s Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.