Blog

  • ബിരിയാണി തോറ്റുപോകും രുചിയിൽ നൊടിയിടയിൽ തയ്യാറാക്കാം പെട്ടെന്നുള്ള വിരുന്നുകാർക്കും  പാർട്ടികളിൽ വിളമ്പാൻ പറ്റിയ ഒരു ഉഗ്രൻ ചിക്കൻ ഫ്രൈഡ് പുലാവ്

    ബിരിയാണി തോറ്റുപോകും രുചിയിൽ നൊടിയിടയിൽ തയ്യാറാക്കാം പെട്ടെന്നുള്ള വിരുന്നുകാർക്കും പാർട്ടികളിൽ വിളമ്പാൻ പറ്റിയ ഒരു ഉഗ്രൻ ചിക്കൻ ഫ്രൈഡ് പുലാവ്

    ബിരിയാണി തോറ്റുപോകും രുചിയിൽ നൊടിയിടയിൽ തയ്യാറാക്കാം പെട്ടെന്നുള്ള വിരുന്നുകാർക്കും പാർട്ടികളിൽ വിളമ്പാൻ പറ്റിയ ഒരു ഉഗ്രൻ ചിക്കൻ ഫ്രൈഡ് പുലാവ്….. ഒറ്റത്തവണ ട്രൈ ചെയ്തു നോക്കൂ ഇനി നിങ്ങളുടെ പാർട്ടികളിലെ മെയിൻ ഐറ്റം ഇതുതന്നെയായിരിക്കും

    ആവശ്യമുള്ള സാധനങ്ങൾ

    ജീരകശാല അരി-1കപ്പ്‌

    ചിക്കൻ-250gm

    സവാള-1വലുത്

    തക്കാളി-1വലുത്

    പച്ചമുളക്-3എണ്ണം

    ഇഞ്ചി-ചെറിയ കഷ്ണം

    വെളുത്തുള്ളി-5അല്ലി മല്ലിപ്പൊടി-1 1/2tbsp

    മഞ്ഞൾപ്പൊടി-1/2tsp+1/2tbsp

    മുളകുപൊടി-1 1/2tbsp+1tbsp

    ഗരം മസാല-1/2tbsp

    ഉപ്പ്-ആവശ്യത്തിന്

    ഓയിൽ-ആവശ്യത്തിന്

    മല്ലിയില-1/2കപ്പ്‌

    പൊതിനയില-3/4കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്തു മാറ്റി വെക്കാം
    ഇനി ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വറുത്തു കോരാം…. ഇനി മറ്റൊരു പാനിലേക്ക്.. നമ്മൾ ചിക്കൻ പൊരിച്ച ഓയിലിൽ നിന്നും ആറ് ടേബിൾസ്പൂൺ ഓയിൽ ഈ പാനിലേക്ക് ഒഴിച്ച് കൊടുക്കാം.. ഓയിൽ ഒന്ന് ചൂടാകുമ്പോൾ ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ട് നല്ലവണ്ണം വയറ്റി എടുക്കാം ശേഷം ഇതിലേക്ക് ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് കൂടിയിട്ട് നന്നായി വയറ്റാം
    ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി അര ടേബിൾസ്പൂൺ ഗരംമസാലപ്പൊടിയും ഇട്ടു കൊടുക്കാം

    പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കാം… ഇനി ഇതിലേക്ക് ഒരു കപ്പ് കഴുകി വൃത്തിയാക്കിയ ജീരകശാല അരി ഇട്ട് മസാലയിൽ ഒന്ന് മിക്സ് ചെയ്തെടുക്കാം ഇനി ഇതിലേക്ക് ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളം എന്ന നിലയ്ക്ക് ചൂടുള്ള രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം ഒരു കപ്പ് മല്ലിയിലയും പുതിനയിലയും കൂടി ഇട്ട് നന്നായി ഇളക്കി ആവശ്യത്തിനുള്ള ഉപ്പും ഇട്ടുകൊടുക്കാം ഇനി ഇത് അടച്ചു വച്ച് ചെറിയ തീയിൽ 20 മിനിട്ട് വേവിക്കാം… ഒരു 10 മിനിറ്റ് ആകുന്ന സമയത്ത് അടപ്പ് ഒന്നു തുറന്നു നമ്മൾ നേരത്തെ പൊരിച് മാറ്റി വച്ചിരിക്കുന്ന ചിക്കൻ ചോറിലേക്ക് ഒന്ന് മിക്സ് ചെയ്തെടുക്കാം അതിനുശേഷം വീണ്ടും അടച്ചുവെച്ച് നമുക്ക് 10 മിനിട്ട് കൂടി വേവിക്കാം സ്വാദിഷ്ഠമായ പൊരിച്ച ചിക്കൻ പുലാവ് തയ്യാർ…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈഡ് പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.

    അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.

    അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.ഇനി വട ഉണ്ടാക്കാൻ ഉഴുന്ന് കുതിർത്തു അരക്കൊന്നും വേണ്ട. വെറും മിനുട്ടുകൾക്കുളിൽ റെഡി ആക്കി എടുക്കാം. രുചിയുടെ കാര്യത്തിൽ ഉഴുന്ന് വടയുടെ ഒപ്പം നിൽക്കും.

    ചേരുവകൾ:

    അവൽ – ഒരു കപ്പ്

    അരിപ്പൊടി – 3 ടേബിൾ സ്പൂൺ

    സവോള – 1 ചെറുതായി അരിഞ്ഞത്

    പച്ചമുളക് – 2 ചെറുതായി അരിഞ്ഞത്

    ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്

    നല്ല ജീരകം – 1/4 ടീസ്പൂൺ

    കായപ്പൊടി – ഒരു നുള്ള്

    മല്ലിയില – ആവശ്യത്തിന്

    ഉപ്പ് -ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം:

    അവൽ നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം അവൽ ഒരു 10 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അവൽ നല്ല പോലെ കുതിർന്ന ശേഷം കൈകൊണ്ട് പിഴിഞ്ഞ് വെള്ളം ഒക്കെ കളഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. ഇനി ഇതിലേക്ക് അരിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. ഇനി ഇതിലേക്ക് സവാളയും ഇഞ്ചിയും പച്ചമുളകും ജീരകവും കായപ്പൊടിയും ഉപ്പും മല്ലിയിലയും കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. ഇനി കയ്യിൽ എണ്ണ പുരട്ടിയശേഷം കുറച്ച് എടുത്ത് ഒരു വടയുടെ ആകൃതിയിൽ ആക്കി എടുക്കുക. അങ്ങനെ ചെയ്യുന്ന സമയത്ത് പൊട്ടി പോവുകയാണെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് ഒന്നുകൂടെ കുഴച്ചെടുക്കുക. ഇനി നല്ല ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dazzling World of Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്…

    ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്…

    ഇറച്ചിയോ മീനോ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ഈ മന്തി റൈസ്…

    ചേരുവകൾ:-

    1.basmati rice-2 കപ്പ്

    2.ഉള്ളി -ഒരെണ്ണം ,medium size

    തക്കാളി -ഒരെണ്ണം ,medium size

    പച്ചമുളക് -4 എണ്ണം

    garlic paste-1 TSp

    3.ഏലക്ക -2 എണ്ണം

    ഗ്രാമ്പൂ -2 എണ്ണം

    പട്ട -ഒരു ചെറിയ കഷ്ണം

    വഴനയില-ഒരെണ്ണം

    കുരുമുളക്-1/2 TSp

    മല്ലി ചതച്ചത് -1 TSp

    നല്ല ജീരകം -1 TSp

    നല്ല ജീരകം പൊടിച്ചത് -1/2 TSp

    4.dried lemon-ഒരെണ്ണം

    5.ഉപ്പ്-ആവശ്യത്തിന്

    6.oil-3-4 TbSp

    7.ചിക്കൻ സ്റ്റോക്ക്-രണ്ടെണ്ണം

    പാകം ചെയ്യുന്ന വിധം:-

    തക്കാളി അരച്ചെടുക്കുക…ഒരു പാനിൽ ഓയിൽ ഒഴിച്ചു മൂന്നാമത്തെ ചേരുവ ചേർത്തു ഉള്ളി ഇട്ട് വഴറ്റുക..garlic paste ചേർത്തു വഴറ്റുക…ഇതിലേക്ക് തക്കാളി അരച്ചത് ചേർത്തു ചിക്കൻ സ്റ്റോക്ക് ചേർത്തു ഇളക്കുക… പച്ചമുളക് മുഴുവനായി ചേർത്തു കൊടുക്കുക…എണ്ണ തെളിയുമ്പോൾ അര മണിക്കൂർ കുതിർത്ത അരി ചേർത്തു വറുക്കുക…ഇതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ഒഴിക്കുക…ആവശ്യത്തിന് ഉപ്പ് ചേർത്തു ഉണക്ക നാരങ്ങ ചേർത്തു മൂടി വെച്ചു ഇടത്തരം തീയിലിട്ട് വേവിക്കുക..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മന്തി റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Touch By Rafsila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ വെണ്ടക്ക പച്ചടി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    രുചികരമായ വെണ്ടക്ക പച്ചടി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    രുചികരമായ വെണ്ടക്ക പച്ചടി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. വെണ്ടക്ക നന്നായി കഴുകി കട്ട് ചെയ്തു എടുക്കുക. അതിലേക്ക് കുറച്ച് ഉപ്പും 1 നുള്ള് മഞ്ഞൾ പൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് 10 min നേരം അങ്ങനെ തന്നെ വെക്കുക. ഒന്നര കപ്പ് തൈര് നന്നായി ഒന്ന് ഉടച്ച് വെക്കുക. മിക്സി ജാറു എടുത്തു അതിലേക്ക് 1/2 കപ്പ് തേങ്ങ , കുറച്ച് ജീരകം , 1 tsp കടുക് ,2 പച്ച മുളക് എന്നിവ ചേർത്ത് അരച്ച് എടുക്കാൻ വേണ്ടി കുറച്ച് വെള്ളം കൂടി ചേർത്ത് നല്ല പോലെ അരച്ച് എടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വെണ്ടക്ക ഫ്രൈ ചെയ്യുക. പാൻ വീണ്ടും ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് , കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേർക്കുക. അരച്ച തേങ്ങ ചേർത്ത് ഇളക്കി എടുക്കുക. അതിലേക്ക് ഫ്രൈ ചെയ്ത വെണ്ടക്ക ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു സ്റ്റൗ ഓഫ് ചെയ്യാം. തൈര് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പച്ചടി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടക്ക പച്ചടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുത്തൻ രുചികൂട്ടിൽ ചിക്കൻ ഇതു പോലെ ഫ്രൈ ചെയ്തു നോക്കു

    പുത്തൻ രുചികൂട്ടിൽ ചിക്കൻ ഇതു പോലെ ഫ്രൈ ചെയ്തു നോക്കു

    പുത്തൻ രുചിക്കൂട്ടിൽ നല്ല ക്രിസ്പി ചിക്കൻ ഫ്രൈ

    ചിക്കൻ അര കിലോ

    മുളകുപൊടി 2 ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ജീരകപ്പൊടി അര ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    വെള്ളം 4 ടേബിൾസ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

    നാരങ്ങനീര് 2 ടീ സ്പൂൺ

    കടലമാവ് അരക്കപ്പ്

    ചിക്കൻ ലേക്ക് എല്ലാ ചേരുവകളും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം 45 മിനിറ്റ് മസാല പിടിക്കാൻ ആയി മാറ്റി വയ്ക്കുക അതിനുശേഷം ചിക്കൻ ഇലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി കൂടെ ചേർത്ത് വീണ്ടും 15 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വെച്ച് ഫ്രൈ ചെയ്ത് മാറ്റിയെടുക്കാം നല്ല മൊരിഞ്ഞ രീതിയിൽ വേണം ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിയെടുക്കുവാൻ ആയിട്ട് ഒരു സൈഡ് നല്ലപോലെ ഫ്രൈ ആയതിനു ശേഷം മാത്രം മറിച്ച് ഇട്ട് കൊടുക്കുക നല്ല സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രിസ്പി ആയിട്ടുള്ള ചിക്കൻ ഫ്രൈ റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ

    ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ

    ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക
    ചിക്കൻ ചുക്ക

    ചേരുവകൾ

    • ചിക്കൻ – 1 കിലോ

    • സവാള – 4 എണ്ണം

    • തക്കാളി – 1 ന്റെ പകുതി

    • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

    • മഞ്ഞൾ പൊടി – കാൽ സ്പൂൺ

    • കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ

    • ഗരംമസാല പൊടി – 1 ടീസ്പൂൺ

    • ഉപ്പ്- ആവശ്യത്തിന്

    • ചെറുനാരങ്ങ – 1 ന്റെ പകുതി

    തയാറാകുന്നവിധം

    ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും ,മുളക് പൊടിയും ,ഉപ്പും ചേർത്ത് കുറച്ചു സമയം മാറ്റിവയ്ക്കണം .കനം കുറച്ചരിഞ്ഞ സവാള ഓയിലിൽ കരിയാതെ വറുത്തെടുക്കണം .വറുത്തെടുത്ത സവാളയിൽ തക്കാളിയും
    കറിവേപ്പിലയും മസാലകളും ആവശ്യത്തിന് ഉപ്പും,പുരട്ടിവച്ച ചിക്കനും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം . സവാള വറുത്തെടുത്ത ഓയിലിൽ നിന്ന് 2 ടേബിൾസ്പൂൺ ഓയിലിൽ മസാല പുരട്ടിയ ചിക്കൻ വേവിച്ചെടുക്കണം .15 മിനിറ്റ് വേവിക്കണം .ചിക്കൻ വെന്തുകഴിഞ്ഞാൽ ഇതിൽ ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കണം .നല്ല രുചിയുള്ള ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും കൂട്ടി കഴിക്കാവുന്ന ചിക്കൻ ചുക്ക തയാർ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കടല കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണിപലഹാരം ഉണ്ടാക്കി നോക്കൂ

    കടല കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണിപലഹാരം ഉണ്ടാക്കി നോക്കൂ

    കടല വട

    ആവശ്യമുള്ള സാധനങ്ങൾ

    കറുത്തകടല (black gram)150 gm (6 മണിക്കൂർ കുതിർത്തത്)

    കുഞ്ഞുള്ളി ……. 8എണ്ണം

    സവാള ………1/2

    വെളുത്തുള്ളി …… 3 അല്ലി

    ഇഞ്ചി ……… ചെറിയ കഷ്ണം

    വറ്റൽമുളക്…… 4

    കടലമാവ് ……..5 tbspn

    പെരുംജീരകം ….1/2 tspn

    കായപൊടി ….2 നുള്ളു

    കറിവേപ്പില

    എണ്ണ വറുക്കാൻ ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം

    കുതിർത്ത കടല മിക്സിയുടെ ജാറിൽ ഇട്ടു തരുതരുപ്പായി (crushed)അരച്ചെടുക്കുക,ഒരു ബൗളിലേക്ക് മാറ്റാം, ഇനി ബാക്കിയുള്ള ചേരുവകളും ഇതുപോലെ അരച്ചെടുക്കാം കടല മാവ് അരയ്ക്കണ്ട, ശേഷം ആവശ്യത്തിനു ഉപ്പും ചേർത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക ,ഇനി ഒരു നാരങ്ങാ വലുപ്പത്തിൽ balls ആക്കി എടുത്തു കൈക്കുള്ളിൽ വച്ചു ഒന്നു പ്രസ് ചെയ്ത ശേഷം എണ്ണയിൽ വറുത്തു കോരുക ,അടിപൊളി ഹെൽത്തി കടല വട റെഡി,ഇഷ്ടമായാൽ like ചെയ്യാനും share ചെയ്യാനും subscribe ചെയ്യാനും മറക്കല്ലേ വീഡിയോ കാണാൻ ഈ👇 ലിങ്ക് ക്ലിക്ക് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കടല വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nivya’s kitchen world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.