അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.

അവൽ ഉപയോഗിച്ച് ഒരു കിടിലൻ വട ഉണ്ടാക്കാം.ഇനി വട ഉണ്ടാക്കാൻ ഉഴുന്ന് കുതിർത്തു അരക്കൊന്നും വേണ്ട. വെറും മിനുട്ടുകൾക്കുളിൽ റെഡി ആക്കി എടുക്കാം. രുചിയുടെ കാര്യത്തിൽ ഉഴുന്ന് വടയുടെ ഒപ്പം നിൽക്കും.

ചേരുവകൾ:

അവൽ – ഒരു കപ്പ്

അരിപ്പൊടി – 3 ടേബിൾ സ്പൂൺ

സവോള – 1 ചെറുതായി അരിഞ്ഞത്

പച്ചമുളക് – 2 ചെറുതായി അരിഞ്ഞത്

ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്

നല്ല ജീരകം – 1/4 ടീസ്പൂൺ

കായപ്പൊടി – ഒരു നുള്ള്

മല്ലിയില – ആവശ്യത്തിന്

ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അവൽ നല്ലപോലെ കഴുകിയെടുക്കുക. അതിനുശേഷം അവൽ ഒരു 10 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. അവൽ നല്ല പോലെ കുതിർന്ന ശേഷം കൈകൊണ്ട് പിഴിഞ്ഞ് വെള്ളം ഒക്കെ കളഞ്ഞു ഒരു പാത്രത്തിലേക്ക് ഇടുക. ഇനി ഇതിലേക്ക് അരിപ്പൊടി കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. ഇനി ഇതിലേക്ക് സവാളയും ഇഞ്ചിയും പച്ചമുളകും ജീരകവും കായപ്പൊടിയും ഉപ്പും മല്ലിയിലയും കൂടെ ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. ഇനി കയ്യിൽ എണ്ണ പുരട്ടിയശേഷം കുറച്ച് എടുത്ത് ഒരു വടയുടെ ആകൃതിയിൽ ആക്കി എടുക്കുക. അങ്ങനെ ചെയ്യുന്ന സമയത്ത് പൊട്ടി പോവുകയാണെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് ഒന്നുകൂടെ കുഴച്ചെടുക്കുക. ഇനി നല്ല ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dazzling World of Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.