ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക
ചിക്കൻ ചുക്ക

ചേരുവകൾ

• ചിക്കൻ – 1 കിലോ

• സവാള – 4 എണ്ണം

• തക്കാളി – 1 ന്റെ പകുതി

• ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

• മഞ്ഞൾ പൊടി – കാൽ സ്പൂൺ

• കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ

• ഗരംമസാല പൊടി – 1 ടീസ്പൂൺ

• ഉപ്പ്- ആവശ്യത്തിന്

• ചെറുനാരങ്ങ – 1 ന്റെ പകുതി

തയാറാകുന്നവിധം

ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും ,മുളക് പൊടിയും ,ഉപ്പും ചേർത്ത് കുറച്ചു സമയം മാറ്റിവയ്ക്കണം .കനം കുറച്ചരിഞ്ഞ സവാള ഓയിലിൽ കരിയാതെ വറുത്തെടുക്കണം .വറുത്തെടുത്ത സവാളയിൽ തക്കാളിയും
കറിവേപ്പിലയും മസാലകളും ആവശ്യത്തിന് ഉപ്പും,പുരട്ടിവച്ച ചിക്കനും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം . സവാള വറുത്തെടുത്ത ഓയിലിൽ നിന്ന് 2 ടേബിൾസ്പൂൺ ഓയിലിൽ മസാല പുരട്ടിയ ചിക്കൻ വേവിച്ചെടുക്കണം .15 മിനിറ്റ് വേവിക്കണം .ചിക്കൻ വെന്തുകഴിഞ്ഞാൽ ഇതിൽ ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കണം .നല്ല രുചിയുള്ള ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും കൂട്ടി കഴിക്കാവുന്ന ചിക്കൻ ചുക്ക തയാർ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleകടല കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണിപലഹാരം ഉണ്ടാക്കി നോക്കൂ
Next articleപുത്തൻ രുചികൂട്ടിൽ ചിക്കൻ ഇതു പോലെ ഫ്രൈ ചെയ്തു നോക്കു