ഇതൊരു കഷണം കഴിച്ചാൽ മതി വയറു നിറയും കൂടെ മനസ്സും, അതിഥികളെ സൽക്കരിക്കാനും സ്വാതോടെ കഴിക്കാനുമായി ഇത് ഒരു കിടിലൻ പോള
Ingredients
ചിക്കൻ ഫ്രൈ ചെയ്തത്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
ക്യാബേജ് ഗ്രേറ്റ് ചെയ്തത്
ഉപ്പ്
കുരുമുളകുപൊടി അര ടീസ്പൂൺ
ക്രീം ചീസ്
ടൊമാറ്റോ സോസ്
മുട്ട രണ്ട്
മൈദ -ഒരു കപ്പ്
ഉപ്പ്
പാൽ -ഒരു കപ്പ്
സൺഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ
Preparation
ചെറുതായി മുറിച്ച ചിക്കനും ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യാബേജ് ഇവയും ഒരു ബൗളിൽ എടുത്ത് ഉപ്പ് കുരുമുളകുപൊടി മയോണൈസ് സോസ് ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റുക ഇനി മൈദ മുട്ട ഓയിൽ പാല് ഉപ്പ് ബേക്കിംഗ് പൗഡർ എന്നിവ അരച്ചെടുക്കാം ഒരു സോസ് പാൻ അടുപ്പിൽ വച്ച് ചെറിയ തീയിൽ ചൂടാക്കുക ഇതിലേക്ക് കുറച്ചു വാപൊഴിക്കണം മുകളിലായി തയ്യാറാക്കിയ ചിക്കൻ മിക്സ് പരത്തി ഇട്ടു കൊടുക്കുക അതിനുമുകളിൽ വീണ്ടും തയ്യാറാക്കിയ മാവൊഴിക്കാം ഏറ്റവും മുകളിലായി കുറച്ചു കൂടി ഫില്ലിംഗ് വെച്ചുകൊടുത്ത് പാൻ മൂടി ചെറിയ തീയിൽ വേവിക്കണം, കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു പാനിലേക്ക് മാറ്റി രണ്ടുവശവും നന്നായി വേവിച്ചെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen