ഒരിക്കല്‍ മഷ്റൂം ഫ്രൈ ഇങ്ങനെ തയ്യാറാക്കിയാല്‍ പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ .
ചേരുവകള്‍ :
• മഷ്റൂം – 250 ഗ്രാം
• സവാള(നീളത്തില്‍ അരിഞ്ഞത്) – പകുതി
• പച്ചമുളക് – 1-2
• കറിവേപ്പില – കുറച്ച്
• മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
• മല്ലിപ്പൊടി – 2 ടീസ്പൂൺ
• മുളകുപൊടി -1 ടീസ്പൂൺ
• ഗരം മസാല പൊടി – 1/4 ടീസ്പൂൺ
• കുരുമുളക് പൊടി – 1/4 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂൺ
തയ്യാറാക്കുന്ന വിധം:
• മഷ്റൂം കഴുകിയെടുത്ത് അരിഞ്ഞ് വെക്കുക.
• ഒരു ചീനച്ചട്ടി സ്റ്റൌ വില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവോള ചേര്‍ത്ത് വഴറ്റി ബ്രൌണ്‍ നിറമാവുമ്പോള്‍ പച്ചമുളകും കറിവേപ്പില യും കൂടി ചേര്‍ത്ത് വഴറ്റുക.
• ശേഷം മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടി യും, മുളകു പൊടിയും വഴറ്റി അരിഞ്ഞ് വെച്ച മഷ്റൂം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.മസാല പൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി വന്ന് തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വെച്ച് വേവിക്കുക.
• അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സ്റ്റൌ ഓഫ് ചെയ്യാം.
കിടിലന്‍ മഷ്റൂം ഫ്രൈ റെഡി
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മഷ്റൂം ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.