തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകൾ

ബീഫ് – അരക്കിലോ

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 tbs

ചെറിയ ഉള്ളി – കാൽകപ്പ്

വലിയ ഉള്ളി – 1

തക്കാളി – 1

പച്ചമുളക് – 2

മുളക്പൊടി – 1tbs

മല്ലിപൊടി – 2tbs

കുരുമുളക്പൊടി – 1tbs

മഞ്ഞൾപൊടി – അരടീസ്പൂൺ

ഗരം മസാല – 1tsp

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

കപ്പ – 1 kg

തേങ്ങാ – അരക്കപ്പ്

കടുക് – 1 tsp

വറ്റൽമുളക് – 3

കറിവേപ്പില മല്ലിയില – ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

കുക്കറിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി സവാള ചെറിയ ഉള്ളി പച്ചമുളക് തക്കാളി ചേർത്ത് വഴറ്റുക .ഇതിലേക്കു പൊടികൾ ചേർത്ത് മൂപ്പിക്കുക .ബീഫ് ചേർത്ത് വേവിക്കുക.മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില പച്ചമുളകിട്ടു മൂപ്പിക്കുക ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യാം .കപ്പ ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വേവിക്കുക .പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽമുളക് കറിവേപ്പില ചേർത്ത് മൂപ്പിക്കുക .ഇതിലേക് സവാള തേങ്ങാ ചേർത്ത് വേവിച്ച കപ്പയും ചേർത്ത് ഉടച്ചെടുക്കുക .ചൂടോടെ സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് മസാലയും കപ്പ വേവിച്ചതും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleവെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി എടുക്കാം.
Next articleചെമ്മീൻ പച്ചക്കായ കറി കുടംപുളിയിട്ട് വച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ