മലയാളിക്ക് ഒരിക്കലും നാവിൽ നിന്നും പോകില്ല
ഈ കറിയുടെ രുചി
ചെമ്മീൻ പച്ചക്കായ കറി

ചേരുവകൾ

ചെമ്മീൻ – 1/2 കിലോ

പച്ചക്കായ – 1 എണ്ണം (കഷണങ്ങളാക്കിയത് )

ചുവന്നുള്ളി –

ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ

തക്കാളി – 2 എണ്ണം

കറിവേപ്പില – 3 തണ്ട്

വറ്റൽ മുളക് -3 എണ്ണം

വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

കടുക്‌ -1/2 ടീസ്പൂൺ

ഉലുവ – ഒരു നുള്ള്

തേങ്ങാപ്പാൽ – 1 കപ്പ്‌

മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

മുളക് പൊടി – 2 ടീസ്പൂൺ

കുടംപുളി – 2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം

വെളിച്ചെണ്ണ ചൂടാക്കി കടുക്‌, ഉലുവ മൂപ്പിച്ച ശേഷം ചുവന്നുള്ളി ചേർത്ത് വഴറ്റുക. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, വറ്റൽ മുളക് ചേർത്ത് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. എണ്ണ തെളിയുമ്പോൾ കുടംപുളിയും, പച്ചക്കായും ചേർത്ത്വേവിക്കണം.ആവശ്യത്തിന് ഉപ്പും ചേർക്കാം. പച്ചക്കായ മുക്കാൽ വേവായാൽ ചെമ്മീനും, തേങ്ങാപ്പാലും ചേർത്തിളക്കി വേവിച്ച് വാങ്ങി വയ്ക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ പച്ചക്കായ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleതനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം
Next articleനാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം