നാടൻ ബീഫ് വരട്ടിയത്
ബീഫ് നന്നായി കഴുകി കുക്കറിൽ ഇടുക അതിലേക്കു 2 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക 1 tsp മുളകുപൊടിയും മല്ലിപൊടിയും കുരുമുളകുപൊടിയും 1/4 tsp മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും 1/2 ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു 7 വിസിൽ വരുന്നവരെ വേവിക്കാം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും 1/2 tbsp വീതം ചേർക്കുക കറിവേപ്പിലയും 2 പച്ചമുളകും ചേർക്കാം ഒന്നുവഴറ്റിയ ശേഷം 1 സവാള അരിഞ്ഞതും 20 ചെറിയഉള്ളി അരിഞ്ഞതും ചേർക്കാം നന്നായി മൊരിഞ്ഞു വരും വരെ വാഴറ്റാം അതിലേക്കു മുളകുപൊടിയും മഞ്ഞൾപൊടിയും 1 tsp വീതം ചേർക്കാം.1/4 tsp മഞ്ഞൾപൊടി ചേർക്കാം എന്നിട്ടു നന്നായി വാഴറ്റാം അതിലേക്കു 3 tbsp തേങ്ങാക്കൊത് ചേർത്ത് നന്നായി ഇളക്കിയ ശേഷം വേവിച്ച ബീഫ് ചേർത്ത് 10 മിനിറ്റ് വേവിക്കുക ചാറു നന്നായി കുറുകി വരുമ്പോൾ 1 tsp കുരുമുളകുപൊടിയും കുറച്ചു കരിവപ്പിലയും ചേർത്ത് മിക്സ് ചെയ്തു 5 മിനിറ്റ് മൂടിവെച്ചാൽ നാടൻ ബീഫ് റോസ്റ്റ് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ബീഫ് വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.