മത്തങ്ങ ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ പുളിങ്കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ

Advertisement

മത്തങ്ങ ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ പുളിങ്കറി ഇത് പോലെ ഉണ്ടാക്കി നോക്കൂ

മിനിറ്റുകൾക്കുള്ളിൽ വളരെ ഈസി ആയി ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ മുഴുവൻ കാണണേ

ഒരു കുക്കറിൽ 500 ഗ്രാം മത്തങ്ങാ തൊലി കളഞ്ഞു കഴുകി ക്യുബസ് ആക്കി കട്ട് ചെയ്ത് എടുത്തതിലേക്ക് 2 കപ്പ് പുളി പിഴിഞ്ഞത്, ആവിശ്യത്തിന് ഉപ്പും, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും, ഏകദേശം അര ടേബിൾ സ്പൂൺ മുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം കുക്കർ മൂടി ഒരു വിസിൽ വരുന്നത് വരെ മത്തങ്ങ വേവിക്കാം..

അത് വേവുന്ന സമയം കൊണ്ട് കറിയിലേക്കുള്ള മസാല തയ്യാറാക്കാം.. അതിനായി ഒരു പാൻ ചൂടാക്കിയതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം..വെളിച്ചെണ്ണ ചൂടായാൽ ഒരു ചെറിയ സബോള(അല്ലെങ്കിൽ ചുവഞ്ഞുള്ളി ), കുറച്ചു കറി വേപ്പില, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയത്, ആറ് വെളുത്തുള്ളി അരിഞ്ഞത് ഇത്രയും ചേർത്ത് നന്നായി വഴറ്റി സബോള വഴന്ന് വെളുത്തുള്ളിയുടെ പച്ചമണം മാറി വന്നാൽ നന്നായി പഴുത്ത ചെറിയ തക്കാളി കട്ട്‌ ചെയ്ത് ചേർക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മല്ലിപൊടി ചേർത്ത് വഴറ്റാം..

മല്ലി പൊടി നന്നായി മൂത്തു തക്കാളി നല്ല പോലെ ഉടഞ്ഞു വന്നാൽ ഇതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങ ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. ഉപ്പ് നോകീട്ടു പോരെങ്കിൽ കുറച്ചു കൂടെ ചേർത്ത് കൊടുക്കാം..അതിനു ശേഷം എരിവും പുളിയും ബാലൻസ് ആവാൻ വേണ്ടി കുറച്ചു ശർക്കര അല്ലെങ്കിൽ പഞ്ചസാര ചേർക്കാം.. ഇനി കറി നന്നായി തിളച്ചു കുറുകി വരാൻ തുടങ്ങിയാൽ flame ഓഫാക്കാം..

അടുത്തത് ആയി കറി ഒന്ന് കടുക് വറുക്കണം.. അതിനായി ചെറിയ പാൻ ഒന്ന് ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വന്നാൽ കടുക് ചേർക്കാം.. കടുക് മുഴുവൻ ആയി പൊട്ടിയാൽ flame ഓഫാക്കിയതിനു ശേഷം നാല് ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും കുറച്ചു കൂടെ കറി വേപ്പിലയും കാൽ ടേബിൾ സ്പൂൺ കായത്തിന്റെ പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം കറിയിലേക്ക് ചേർക്കാം..എല്ലാം കൂടെ നല്ലപോലെ ഒന്നൂടെ മിക്സ്‌ആക്കി കൊടുത്തതിനു ശേഷം 15 മിനിറ്റ് മൂടി വെച്ചതിന് ശേഷം വിളമ്പാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുളിങ്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.