കശുവണ്ടിയുണ്ട
വളരെ കുറച്ച് ചേരുവകള്‍ വെച്ച് തയ്യറാക്കാവുന്ന ടേസ്റ്റിയും ഹെല് ത്തിയും ആയിട്ടുള്ള ഒരു സ്നാക്ക് ആണ് കശുവണ്ടിയുണ്ട. കാരണം എണ്ണ ഒട്ടും ഉപയോഗിക്കാതെയാണ് ഇത് തയ്യാറാക്കുന്ന ത്. ഒരിക്കല്‍ ടേസ്റ്റ് ചെയ്താല്‍ പിന്നെ അതിന്റെ രുചി നാവില്‍ നിന്നും പോവില്ല .കരുപ്പട്ടി(ചക്കര) വെച്ചാണ് ഇതിന്റെ തനതായ പാചകം. അത് കിട്ടിയില്ലെങില് ശര്‍ക്കരയില്‍ ഉണ്ടാക്കിയാലും മതി.
ചേരുവകള്‍
1) പുഴുക്കലരി -1 കപ്പ്
2) കശുവണ്ടി -1/2 കപ്പ്
3) കരുപ്പട്ടി /ശര്‍ക്കര -200 ഗ്രാം
4) തേങ്ങ ചിരകിയത് -1/2 മുറി
തയ്യാറാക്കുന്ന വിധം:
അരി നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ വറുത്തെടുക്കുക. ശേഷം കശുവണ്ടി വറുത്തെടുക്കുക. തണുക്കുമ്പോള്‍ രണ്ടും വേറെ വേറേ പൊടിച്ച് വെക്കുക. കരുപ്പെട്ടിയും (ശര്ക്കരയാണെങില് ഉരുക്കി അരിച്ചെടുക്കണം ) തേങ്ങയും നന്നായി യോജിപ്പിക്കുക. അതിനു ശേഷം കശുവണ്ടി പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക. അടുത്തതായി അരി വറുത്ത് പൊടിച്ചത് ചേര്‍ക്കുക. നന്നായി മിക്സ് ചെയ്ത് ഉണ്ട ഉരുട്ടി എടുക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കശുവണ്ടിയുണ്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nadya’s : Days ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.