ഫ്രൈഡ് എഗ്ഗ് റോസ്റ്റ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ഫ്രൈഡ് എഗ്ഗ് റോസ്റ്റ്

ആവശ്യമായ ചേരുവകൾ

* മുട്ട – 4 എണ്ണം

* മഞ്ഞൾപൊടി – 1/4 ടീസ്പൂൺ

* മുളകുപൊടി – 1 ടീസ്പൂൺ

* കുരുമുളക് പൊടി – ഒരു നുള്ള്

* വെള്ളം – ആവശ്യത്തിന്

* എണ്ണ – ആവശ്യത്തിന്

* ഉപ്പ് – ആവശ്യത്തിന്

* ഇഞ്ചി – ചെറിയൊരു കഷ്ണം

* വെളുത്തുള്ളി – 5 അല്ലി

* സവാള – 2 എണ്ണം

* കറിവേപ്പില – കുറച്ച്

* പച്ചമുളക് – 2 എണ്ണം

* തക്കാളി – 1 വലുത്

* ഗരം മസാല – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

* ഒരു ഇഡ്‌ഡലി പാത്രത്തിലെ ഓരോ കുഴികളിലോട്ടു ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ചു 10 – 15 മിനിറ്റ് വരെ വേവിച്ചെടുത്തു ചൂടാറിയതിനു ശേഷം ഇഡ്‌ഡലി ഇളക്കിയെടുക്കുന്നതു പോലെ എടുത്തു മാറ്റുക

* ഒരു പാത്രത്തിലോട്ടു മഞ്ഞൾ പൊടി,മുളകുപൊടി, ഉപ്പ്, കുരുമുളക് പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് ആക്കിയെടുത്തു മുട്ടകളിൽ തേച്ചു പിടിപ്പിച്ചു 2 ടേബിൾസ്പൂൺ എണ്ണയുപയോഗിച്ചു ഷാലോ ഫ്രൈ ചെയ്തെടുത്തു മാറ്റി വെക്കുക

* അതേ പാത്രത്തിലോട്ടു 2 ടീസ്പൂൺ എണ്ണയൊഴിച്ചു ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് വഴറ്റി സവാള മുറിച്ചതും കുറച്ചു ഉപ്പും ചേർത്ത് വഴറ്റുക. കറിവേപ്പില, പച്ചമുളക് തക്കാളി മുറിച്ചത് എന്നിവയും ചേർത്ത് വഴറ്റി ബാക്കിയുള്ള മസാല പേസ്റ്റിൽ കുറച്ചു വെള്ളവും ചേർത്ത് ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഗരം മസാലയും ചേർത്ത് മൂടി വച്ച് വേവിക്കുക

* എല്ലാം നന്നായി വെന്താൽ ഫ്രൈ ചെയ്ത മുട്ടയെടുത്തു വച്ച് ചെറുതീയിൽ വീണ്ടും ഒരു മിനിറ്റ് വച്ച് തീ അണച്ച് കുറച്ചു കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം
നോട്ട് : ഫ്രൈഡ് എഗ്ഗ് മാത്രം സ്നാക്ക് ആയി കഴിക്കാൻ വളരെ ടേസ്റ്റി ആണ്.
ഏതു തരം മസാലയും ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചു ചേർക്കാം

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൈഡ് എഗ്ഗ് റോസ്റ്റ്ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Happy Zippy Land ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.