വഴുതിനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

വഴുതിനങ്ങ പുളി
പാലക്കാട് സ്റ്റൈലിൽ
എന്റെ രീതിയിൽ

ഞാൻ കുറുകിയ ചാറോടു കൂടിയാണ് ഉണ്ടാക്കാക്കാറുള്ളത്.ഇത്രയും കുറുകിയ രീതിയിൽ വേണ്ട എങ്കിലും സാധനങ്ങൾ അളവിൽ കുറച്ചെടുത്താൽ മതി.തീയൽ എന്നും ഇതിനെ പറയാം.
എല്ലാം കൂടെ ഓരോന്നായി ചേർത്ത് വഴറ്റിയാണ് ഞാൻ ഉണ്ടാക്കാറുള്ളത്.എന്റെ അമ്മ വഴുതിനങ്ങ വേറെ വഴറ്റി ചേർത്താണ് ഉണ്ടാക്കാറുള്ളത്. രണ്ടു രീതിയിലും ഉണ്ടാക്കാം.ഇതിൽ ഞങ്ങൾ ഉലുവ ചേർക്കാറില്ല

വഴുതിനങ്ങ—————————4

സവാള———————————-2

തക്കാളി——————————–2

ചെറിയ ഉള്ളി————————–18

തേങ്ങ———————————–ഒന്നര കൈപിടി

പുളി————————————–നെല്ലിക്ക വലുപ്പം

മല്ലിപൊടി——————————-4 ചെറിയ സ്പൂൺ

മുളക് പൊടി—————————-1-2സ്പൂൺ എരിവ് അനുസരിച്ചു

മഞ്ഞൾപൊടി————————-കാൽ സ്പൂൺ

ഉപ്പ് ——————————————-1-2സ്പൂൺ ആവശ്യാനുസരണം

വെളിച്ചെണ്ണ——————————-3-5സ്പൂൺ

ഒരു പാൻ അടുപ്പത്തു വെച്ച് വെളിച്ചെണ്ണ കുറച്ച് ഒഴിച്ച് 9ചെറിയ ഉള്ളി ചേർത്ത് കളർ ഒന്ന് മാറുന്നതുവരെ വഴറ്റുക.ശേഷം തേങ്ങ ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക പിന്നെ മല്ലിപൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ കൂടെ ചേർത്ത് നന്നായി വറുക്കുക.
ആറിയശേഷം നന്നായി അരയ്ക്കുക

കഷ്ണങ്ങൾ ചെറുതായോ നീളത്തിലോ മുറിച്ചെടുക്കുക
വീണ്ടും ഒരു പാനോ മൺചട്ടിയോ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക.ശേഷം തക്കാളി കൂടെ ചേർത്ത് വഴറ്റുക.അതും നന്നായി ഉടയുന്ന വരെ വഴറ്റി വഴുതിനങ്ങ കൂടെ ചേർത്ത് വഴറ്റി ഉടയ്ക്കണം.ശേഷം ഉപ്പും ചേർത്ത് പുളി പിഴിഞ്ഞു ഒഴിച്ച് വേവിക്കുക.പിന്നെ അരച്ചതും ചേർത്ത് ഒഴിച്ച് നന്നായി തിളപ്പിക്കുക.

വീണ്ടും ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ കറിയിലേക്കു ഒഴിക്കുക.
(വേണമെങ്കിൽ കഷ്ണങ്ങൾ ഓരോന്നും പ്രത്യേകമായി വഴറ്റാം)
ഇത് പോലെ ഉള്ള പുളിയും തൈരും കൂടെ ഉണ്ടെങ്കിൽ വേറെ ഒന്നും ആവശ്യമില്ല ചോറ് കഴിക്കാൻ.എല്ലാവർക്കുംഅറിയുന്നതായിരിക്കും.ഇതുപോലെ അല്ല ഉണ്ടാക്കുന്നതെങ്കിൽ ഒന്നുണ്ടാക്കിനോക്കൂ

വഴുതിനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ. ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാലക്കാടൻ വഴുതിനങ്ങ പുളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.