ചായയുടെ കൂടെ കറുമുറെ കഴിക്കാൻ ചിക്കന്റെ ഫ്ലേവറോട് കൂടിയ നല്ല കിടിലൻ മക്രോണി ഫ്രൈ..

വളരെ ഈസി ആയി ഈ ചിക്കൻ ഫ്ലേവറിലുള്ള മക്രോണി ഫ്രൈ ഉണ്ടാക്കാൻ ആയിട്ട് എന്തെല്ലാം ആണ് ഇതിൽ ചേർക്കുന്നതെന്നറിയാൻ വീഡിയോ മുഴുവൻ കാണണേ …

ആദ്യം മക്രോണി വേവിക്കാനായി വെള്ളം തിളപ്പിക്കാൻ ആയി വെച്ചതിലേക്ക് ആവിശ്യത്തിന് ഉപ്പും പിന്നേ കുറച്ചു ഓയിലും ഒഴിച്ച് കൊടുക്കാം.. വെള്ളം നന്നായി തിളച്ചു വന്നാൽ 250 ഗ്രാം മക്രോണി ചേർക്കാം.. നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..

മക്രോണി നന്നായി വെന്തു വന്നാൽ ഊറ്റി എടുക്കാം .. ഇതിലേക്ക് 5 ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് മിക്സ്‌ ആക്കാം.. ഇതു സൈഡ് ലേക്ക് മാറ്റി വെക്കാം.. ഒരു ബൗളിൽ ഒരു ക്യൂബ് ചിക്കൻ സ്റ്റോക്ക് എടുക്കാം.. ഇതിലേക്ക് കാൽ കപ്പ് തിളച്ച വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ്‌ ആക്കി എടുക്കാം.. ഇതിലേക്ക് കാൽ ടീസ്പൂൺ നേക്കാൾ കുറവ് കാശ്മീരി ചില്ലി പൗഡറും, അത്ര തന്നെ ഗരം മസാല പൊടിയും ചേർക്കാം.. ഒന്ന് കൂടെ നല്ല പോലെ മിക്സ്‌ ആക്കാം.. ഇതും ഇനി നമുക്ക് സൈഡിലേക്ക് മാറ്റി വെക്കാം.. ഇനി മക്രോണി ഫ്രൈ ചെയ്യാൻ ആയി പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ഓയിൽ ചൂടായാൽ കുറച്ചു വെളുത്തുള്ളി ചതച്ചതും, മൂന്നാലു ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും, കുറച്ചു കറി വേപ്പിലയും ഫ്രൈ ചെയ്തു എടുക്കാം.. വെളുത്തുള്ളി നന്നായി മൊരിഞ്ഞു വന്നാൽ കോരി മാറ്റാം.

അടുത്തത് ആയി മക്രോണി മൂന്നോ നാലോ ബാച്ച് ആയി ഡീപ്പ് ഫ്രൈ ചെയ്യാം ..മക്രോണി നന്നായി മൊരിഞ്ഞു കളർ ചേഞ്ച്‌ ആയി വരാൻ തുടങ്ങിയാൽ,തീ ഓഫാക്കിയതിന് ശേഷം മിക്സ്‌ ആക്കി വെച്ചിരിക്കുന്ന ചിക്കൻ ക്യൂബിന്റ വെള്ളത്തിൽന്ന് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഇതിലേക്ക് ഒഴിച്ച് കൊടുക്കാം..നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മക്രോണി കോരി മാറ്റാം..ബാക്കി ഉള്ളതും ഇതേ പോലെ തന്നെ ഫ്രൈ ചെയ്തു എടുക്കാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മക്രോണി ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.