Blog

  • സോസി ചിക്കൻ കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്

    സോസി ചിക്കൻ കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്

    Saucey chicken.സോസി ചിക്കൻ
    കുറച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.ചപ്പാത്തി, പൊറോട്ട, പുലാവ് എന്നിവയുടെ കൂടെയഞല്ലാം കഴിയ്ക്കാം.

    ആവശ്യമുള്ള സാധനങ്ങൾ

    1,ചിക്കൻ

    2,എണ്ണ

    3,സവോള

    4,ഇഞ്ചി

    5,വെളുത്തുള്ളി

    6,പട്ട 7,ഗ്രാമ്പൂ,8,ഏലയ്ക്കാ

    9,തക്കാളി

    10, മുളക്ക്പൊടി

    11, മല്ലിപൊടി

    12, മഞ്ഞൾ പൊടി

    13,ഉപ്പ്

    14, മല്ലിയില

    വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇 ,വീഡിയോ കണ്ട് ഇഷ്ട്ടമായാൽ വീഡിയോയുടെ കമന്ററ്റ് ബോക്സിൽ എഴുത്തി അറിയിക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോസി ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി shafeena’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓറിയോ ട്രഫിൽസ്-വെറും മൂന്നു ചേരുവകൾ മാത്രം

    വ്യതസ്തരുചിയിൽ ഓറിയോ ട്രഫിൾസ്‌ ബോൾ
    പാർട്ടി ഏതുമാകട്ടെ ഈ ഒരു ഡെസേർട്ട് മതി!
    വെറും 3 ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാം

    ചേരുവകൾ

    1.ഓറിയോ കുക്കി – 36 എണ്ണം

    2.ക്രീം ചീസ് – 8 ഔൺസ്

    3.ഡാർക്ക് ചോക്ലേറ്റ്‌ ചിപ്സ് /ചോക്ലേറ്റ്‌ ബാർ – 150 ഗ്രാം

    പാചക രീതി

    ഓറിയോ കുക്കീസ്‌ ഒരു സിപ്‌ലോക് ബാഗിലോ ,ഫുഡ് പ്രോസെസ്സറിലോ വെച്ച് നന്നായി പൊടിച്ചെടുക്കുക.
    ഒരു മിക്സിങ് ബൗളിൽ ക്രീം ചീസ് നല്ല സോഫ്റ്റാകുന്നതുവരെ വിസ്‌ക് ചെയ്തെടുക്കുക .ശേഷം അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കുക്കിചേർത്ത് കുഴച്ചെടുക്കുക .ബേക്കിംഗ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വെച്ച് അതിൽ ചെറിയ ബോളുകളായി ഉരുട്ടി ഫ്രീസറിൽ പത്തുമുതൽ പതിനഞ്ചു മിനിറ്റ് വരെ വയ്ക്കുക.ഡാർക്ക് ചോക്ലേറ്റ്‌ മിശ്രിതത്തിൽ ഓരോ ബോളുകളായി ചോക്ലേറ്റ്‌ കോട്ട് ചെയ്തെടുക്കുക .കുക്കി പൊടിയോ,ചോക്കലേറ്റോ വെച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറിയോ ട്രഫിൽസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ രുചികരവും മനോഹരവുമാണ് ഈ പ്ലം കേക്ക്

    വളരെ രുചികരവും മനോഹരവുമാണ് ഈ പ്ലം കേക്ക്

    ഓര്‍മകളുടെ മധുരവുമായ് പ്ലം കേക്ക്

    തയ്യാറാക്കുന്ന വിധം

    പല രീതിയിലും പല ചേരുവകള്‍ ചേര്‍ത്തും പ്ലം കേക്ക് തയ്യാറാക്കാറുണ്ട്, പ്ലം കേക്കിന് ആ പേര് വന്നതിന് പിറകില്‍ പല കഥകളും ഉണ്ട് , ആദ്യ കാലങ്ങളില്‍ ഇതില്‍ ചേര്‍ക്കുന്ന dried raisins പോലുള്ള ഫ്രൂട്ട്സിനെ “പ്ലം” എന്നാണ് വിളിച്ചിരുന്നതത്രേ. എന്നാല്‍ മറ്റുചിലര്‍ വിശ്വസിക്കുന്നത് dried plums and raisins ഇതില്‍ പ്രധാന ചേരുവയായ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇതിനെ പ്ലം കേക്കെന്ന് വിളിക്കുന്നത് എന്ന്. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് പിന്നീടിങ്ങോട്ട് വന്നപ്പോള്‍ ഇതിന് പകരം പല പല ഡ്രൈഡ് ഫ്രൂട്ട്സ് ചേര്‍ത്തും ഈ കേക്കുണ്ടാക്കുവാന്‍ തുടങ്ങി , എന്നിരുന്നാലും ഇതിന്‍റെ പേര് പ്ലം കേക്കെന്ന് തന്നെ തുടര്‍ന്നും വിളിച്ച് പോരുന്നു .

    കേക്ക് തയ്യാറാക്കുവാനായി ആദ്യമേ തന്നെ ഡ്രൈഡ് ഫ്രൂട്ട്സെല്ലാം ഓറഞ്ച് ജൂസില്‍ കുക്ക് ചെയ്തെടുക്കുക. ജുസ് ഡ്രൈഡ് ഫ്രൂട്ട്സില്‍ പിടിച്ച് വരുന്നത് വരെ കുക്ക് ചെയ്യാം ഏകദേശം ഒരു അഞ്ച് മിനിറ്റ്. സാധാരണ ഡ്രൈഡ് ഫ്രൂട്ട്സെല്ലാം ഓറഞ്ച് ജൂസിലോ അല്ലെങ്കില്‍ റമ്മിലോ സോക്ക് ചെയ്താണ് എടുക്കാറുള്ളത്.
    ഫ്രൂട്ട്സ് ഇങ്ങനെ കുക്ക് ചെയ്തെടുക്കുന്നത് വളരെ എളുപ്പവുമാണ് അതേപോലെ തന്നെ കേക്കിന് നല്ല രുചിയും നല്കും. ഫ്രൂട്ട്സ് കുക്ക് ചെയ്തതിന് ശേഷം ചൂടാറുവാനായ് മാറ്റി വയ്ക്കുക.ഡ്രൈഡ് ഫ്രൂട്ട്സ് തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍

    Orange juice -3/4 cup

    Cherry -1/4 cup

    Black raisins -1/4 cup

    Golden raisins -1/4 cup

    Cashew nuts chopped -1/4 cup

    ഇനി പഞ്ചസാര ക്യാരമലൈസ് ചെയ്തെടുക്കാം . പ്ലം കേക്കിന് ആ കളര്‍ നല്‍കുന്നത് ഇതാണ്. പഞ്ചസാര സമയം എടുത്തു തന്നെ ക്യാരമലൈസ് ചെയ്തെടുക്കണം. അധികം കരിക്കാതെ എന്നാല്‍ ഒരു ഡാര്‍ക്ക് കളര്‍ വരുന്നത് വരെ ക്യാരമലൈസ് ചെയ്യുക . അതിനു ശേഷം ഇതിലേക്ക് ചൂട് വെള്ളം ചേര്‍ത്ത് ഒരു മിനിട്ട് തിളപ്പിക്കുക. ഈ സമയം ഇതില്‍ കട്ടകള്‍ വരാം അത് അലിയിപ്പിച്ചെടുക്കുക. അതിന് ശേഷം ഇത് ചൂടാറുവാനായ് മാറ്റി വയ്ക്കുക
    പഞ്ചസാര ക്യാരമലൈസ് ചെയ്യുവാന്‍ ആവശ്യമായ ചേരുവകള്‍

    Sugar -1/4 cup

    Hot water -6 tbsp

    ഇനി കേക്ക് തയ്യാറാക്കുവാനായ് മൈദ , ബെക്കിങ് പൌഡര്‍ ജിഞ്ചര്‍ പൌഡര്‍ , കറുവപ്പട്ട പൌഡര്‍, ജാതിക്ക പൌഡര്‍, ഏലക്കയും ഗ്രാമ്പുവും പൊടിച്ചതും ,രണ്ട് നുള്ള് ഉപ്പും കൂടി ചേര്‍ത്ത് യോജിപ്പിച്ച് ഒരു മൂന്നു തവണ അരിച്ചെടുകുക .ഇനി ഒരു ബൌളിലേക്ക് ബട്ടര്‍ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. അതിന് ശേഷം ഇതിലേക്ക് അല്‍പാല്‍പമായ് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
    ഇതൊരു ക്രീം പരുവമാകുമ്പോള്‍ ഇതിലേക്ക് മുട്ടകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ഒരു മുട്ട ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തതിന് ശേഷം മാത്രമേ രണ്ടാമത്തെ മുട്ട ചേര്‍ത്ത് ബീറ്റ് ചെയ്യാവൂ . അതിന് ശേഷം ഇതിലേക്ക് വാനില എസന്‍സും കൂടി ചേര്‍ത്ത് ഒന്നുകൂടി ബീറ്റ് ചെയ്യുക.

    അതിന് ശേഷം ഇതിലേക്ക് അരിച്ച് വച്ചിരിക്കുന്ന മൈദ അല്‍പലപമായ് ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് കാരമല്‍ സിറപ്പ് കൂടി ഒന്നുകൂടി യോജിപ്പിച്ചെടുക്കാം. ഇത് ഒരേ വശത്തേക്ക് തന്നെ യോജിപ്പിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക .ഇതിലേക്ക് ഓറഞ്ച് തൊലി വെള്ള ഭാഗം വരാത്ത രീതിയില്‍ ഗ്രേറ്റ് ചെയ്തതും , തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈഡ് ഫ്രൂട്ട്സും(ഡ്രൈഡ് ഫ്രൂട്ട്സ് ഒരല്പം മാറ്റി വയ്ക്കുക) , കശുവണ്ടി ചെറുതായ് അരിഞ്ഞതും കൂടി ചേര്‍ത്ത് പതിയെ യോജിപ്പിച്ചെടുക്കുക

    ഇനി ഇത് കേക്ക് ട്രേയിലേക്ക് മാറ്റുക , കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വച്ചോ അല്ലെങ്കില്‍ ഓയിലോ ബട്ടറോ പുരട്ടിയതിന് ശേഷമേ കേക്ക് മിശ്രിതം ട്രേയിലേക്ക് മാറ്റവു . അതിനുശേഷം ഇതൊന്ന് ലെവല്‍ ചെയ്തെടുക്കുക. ഇതിന് മുകളിലേക്ക് മാറ്റി വച്ചിരിക്കുന്ന ഡ്രൈഡ് ഫ്രൂട്ട്സ് കൂടി ചേര്‍ത്ത് ബേക്ക് ചെയ്തെടുക്കാം .
    കേക്ക് മിശ്രിതം തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍

    Maida -1cup

    Baking powder -1tsp

    Ginger powder -1/4 tsp

    Cinnamon powder -1/4 tsp

    Nutmeg powder -1/4 tsp

    Cardamom -5

    Clove -5

    Salt – 2 pinch

    Egg -2

    Unsalted butter -1/4 cup

    Powdered sugar -3/4 cup

    Vanilla essence -1/2 tsp

    Orange zest -1 tsp

    കുക്കറിലാണ് ഇവിടെ ഇത് ബേക്ക് ചെയ്തെടുക്കുന്നത്. കുക്കര്‍ ആദ്യമെ ഒരു പത്ത്മിനിട്ട് മുന്‍പേ മീഡിയം ഫ്ലെയ്മില്‍ ചൂടക്കുവാന്‍ വയ്ക്കുക . കുക്കറില്‍ ഒരു തട്ട് കൂടി വച്ച് വേണം ചൂടാക്കുവാന്‍. കേക്ക് മിശ്രിതം കുക്കറില്‍ വച്ചതിന് ശേഷം ലോ ഫ്ലെയ്മില്‍ വച്ച് ബേക്ക് ചെയ്തെടുക്കാം. ഒരു മണികൂറും അഞ്ച് മിനിട്ടും ആണ് ഇത് ബേക്കാവാന്‍ എടുത്ത സമയം. ഒരു അന്‍പത് മിനിറ്റ് ആകുമ്പോള്‍ കേക്ക് ബേക്കയോ എന്ന് ചെക്കുചെയ്യാം.
    ബേക്ക് ചെയ്തതിന് ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വച്ചതിന് ശേഷം വേണം കേക്ക് ഉപയോഗിക്കുവാന്‍. ഈ സമയം കേക്കിന് നല്ല രുചിയും കൊതിയൂറും മണവുമെല്ലാം ലഭിക്കും .കുക്കറില്‍ തയ്യാറാക്കുമ്പോള്‍ കുക്കറിന്‍റെ വെയിറ്റ് മാറ്റി വയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.തയ്യാറാക്കുന്നതിന്‍റെ വിശദമായ വീഡിയോ കണ്ടുനോക്കൂ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ || പെപ്പർ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ || പെപ്പർ ചിക്കൻ ഉണ്ടാക്കി നോക്കൂ

    കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Christmas special Pepper Chicken 😊

    മസാല പേസ്റ്റിനായി

    കുരുമുളക്: 3 Tbsp

    പെരുംജീരകം: 1 Tbsp

    ജീരകം: 1 ടീസ്പൂൺ

    കുഞ്ഞുള്ളി : 20

    മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

    മല്ലിപൊടി: 1.5 Tbsp

    കശുവണ്ടി: 10-15

    മുഴുവൻ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ

    വെളിച്ചെണ്ണ: 4 Tbsp

    ഒരു പാൻ ചൂടാക്കി 4 Tbsp വെളിച്ചെണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴൻട് വന്നതിന് ശേഷം മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി വഴറ്റുക ..

    ഇത് തണുക്കുമ്പോൾ 3-4 Tbsp വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

    മസാലയ്ക്ക്

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് :4 Tbsp

    ചിക്കൻ: 1 കിലോ

    ഗരം മസാല: 1.5 ടീസ്പൂൺ

    ജീരകം പൊടി: 1/2 ടീസ്പൂൺ

    പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്

    കറിവേപ്പില: 2 തണ്ട്

    മല്ലിയില: 3 തണ്ട്

    കശുവണ്ടി: 6-8

    കുരുമുളക് പൊടി: 1/2 ടീസ്പൂൺ

    അതേ പാനിൽ 2 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേർത്ത് 5-6 മിനുട്ട് വഴറ്റുക, dark brown നിറമാകുന്നതുവരെ. ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി 1 കിലോ ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.ഇടത്തരം തീയിൽ വേവിക്കുക 10 minute ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റു വരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി ചിക്കൻ പാത്രത്തിൻ്റ ഒരു വശത്തേയ്ക്ക് നീക്കി 1 Tbsp വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂൺ ജീരകം പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർക്കുക ..കൊതിയൂറും കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ ഇപ്പോൾ തയ്യാറാണ് …

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കൊപ്പം കഴിക്കാൻ പഴം കൊണ്ട് ഒരു സുഗിയൻ ഉണ്ടാക്കി നോക്കൂ

    ചായക്കൊപ്പം കഴിക്കാൻ പഴം കൊണ്ട് ഒരു സുഗിയൻ ഉണ്ടാക്കി നോക്കൂ

    ചായക്കൊപ്പം കഴിക്കാൻ പഴം കൊണ്ട് ഒരു സുഗിയൻ. 2 മീഡിയം പഴുത്ത പഴം ആണ് വേണ്ടത്. ചെറുതായി നുറുക്കി കട്ട് ചെയ്തു വെക്കണം. പാൻ ചൂടാക്കി 2 tsp നെയ് ചേർത്ത് അതിലേക്ക് പഴം ചേർത്ത് ഫ്രൈ ചെയ്ത എടുക്കണം. അതിലേക്ക് 1/2 കപ്പ് തേങ്ങ ചേർത്ത് ഇളക്കി എടുക്കുക. അതിലേക്ക് 1/4 കപ്പ് ശർക്കര കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു മിക്‌സി ജാറിൽ 1 കപ്പ് മൈദ ചേർക്കുക. അതിലേക്ക് 1 നുള്ള് മഞ്ഞൾ , ഉപ്പ് എന്നിവ ചേർക്കുക. 1/2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് എടുക്കുക. പഴം മിക്‌സ്‌ നന്നായി കുഴച്ച് ഉരുട്ടി എടുക്കുക. ഉരുട്ടി വെച്ച ഓരോ ബോൾസ് മൈദയിൽ മുക്കി എടുത്തു ചൂട് എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സുഗിയൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചികരമായ ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കി നോക്കൂ

    രുചികരമായ ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കി നോക്കൂ

    CHRISTMAS SPECIAL CHICKEN CUTLET😊

    ചേരുവകൾ

    500 ഗ്രാം ചിക്കൻ

    1 cup bread crumbs

    1 ടേബിൾ സ്പൂൺ വിനാഗിരി

    ആവശ്യാനുസരണം ഉപ്പ്

    2-3 Tsp കുരുമുളക് പൊടി

    1/2 Tsp മഞ്ഞപ്പൊടി

    2 ഉരുളക്കിഴങ്ങ് (boiled and mashed)

    2 സവാള അരിഞ്ഞത്

    3-4 പച്ചമുളക് അരിഞ്ഞത്

    2 Tsp ഗരം മസാലപ്പൊടി

    2-3 Tsp മല്ലിയില അരിഞ്ഞത്

    2 ടീസ്പൂൺ കറിവേപ്പില അരിഞ്ഞത്

    1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് മാറ്റി വയ്ക്കുക.

    ചിക്കനിൽ(എല്ലുള്ള pieces ) കുരുമുളക് പൊടി, ഉപ്പ്, 1Tbsp വെളിച്ചെണ്ണ , 1 Tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചിക്കൻ സ്വർണ്ണ നിറമാകുന്നതുവരെ ഇടത്തരം ചൂടിൽ വെള്ളം ചേർക്കാതെ വേവിക്കുക.
    ഇത് തണുത്തതിന് ശേഷം ചിക്കൻ shred ചെയ്ത് എടുക്കുക.അതേസമയം panൽ എണ്ണ ചൂടാക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, ഗരം മസാല കുരുമുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.

    ഇപ്പോൾ shredded ചിക്കനും 1 ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുറഞ്ഞ തീയിൽ 6-8 മിനിറ്റ് ഫ്രൈ ചെയ്യുക. ഇത് പൂർണ്ണമായും തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചിക്കനിൽ ചേർത്ത് നന്നായി mix ചെയ്യുക. ആവശ്യമെങ്കിൽ ഉപ്പും കുരുമുളക് പൊടിയും ക്രമീകരിക്കുക.ഇനി കടിലറ്റ് shape ചെയ്യുക. Shape ആക്കാൻ പറ്റുന്നില്ല വേവിച്ച ഒരു ഉരുളക്കിഴങ്ങ് കൂടി ചേർക്കുക.2 മുട്ടയും 2 ടീസ്പൂൺ മൈദ ചേർത്ത് അടിക്കുക. കട്ട്ലറ്റ് മുട്ടയിലേക്ക് മുക്കുക, bread crumbs ഉപയോഗിച്ച് കോട്ട് ചെയ്യുക.നിങ്ങൾക്ക് കട്ട്ലറ്റുകൾ deep fry അല്ലെങ്കിൽ shallow fry ചെയ്യാം.
    രുചികരമായ കട്ട്ലറ്റ് തയ്യാർ

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചേമ്പും ഉണക്കച്ചെമ്മീനും വെച്ച് ചോറിലേക്ക് നല്ല കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ..

    ചേമ്പും ഉണക്കച്ചെമ്മീനും വെച്ച് ചോറിലേക്ക് നല്ല കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ..

    ചേമ്പും ഉണക്കച്ചെമ്മീനും വെച്ച് ചോറിലേക്ക് നല്ല കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ..
    വളരെ ഈസി ആയി കിടിലൻ ടേസ്റ്റിൽ ഈ ചേമ്പ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

    കറി വെക്കാനുള്ള ഒരു പാത്രത്തിൽ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ 350 ഗ്രാം ചേമ്പ് ചെറിയ കഷ്ണങ്ങൾ ആക്കി കട്ട്‌ ചെയ്തു വെക്കാം.. ഇതിലേക്ക് 7 ചുവന്നുള്ളിയും , അത്ര തന്നെ വെളുത്തുള്ളിയും അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയത്, കുറച്ചു കറി വേപ്പില, അര ടേബിൾ സ്പൂൺ മല്ലിപൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർക്കാം..ഇതിലേക്ക് ഒരു കപ്പ് പുളി പിഴിഞ്ഞതും നല്ലപോലെ കഴുകി ക്ലീൻ ആക്കി വെള്ളം വാർത്ത 50 ഗ്രാം ഉണക്ക ചെമ്മീനും ചേർക്കാം..

    ഇത്‌ ഇനി വേവിക്കാനായി വെക്കാം.. പെട്ടെന്ന് വെന്തു കിട്ടാൻ ആയി മൂടി വെച്ച് വേവിക്കാം..
    വെള്ളം നന്നായി തിളച്ചു തുടങ്ങിയാൽ ഇടക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കണം..

    ചേമ്പ് നന്നായി വെന്തു വന്നാൽ ഇതിലേക്ക് നല്ല മയത്തിൽ അരചെടുത്ത അര മുറി തേങ്ങ ചേർത് കൊടുക്കാം.. പിന്നേ കറി യിൽ എത്ര ഗ്രേവി വേണം അത്രയും വെള്ളം മിക്സിയിൽ ഒഴിച്ച് ഒന്ന് കുലുക്കി ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തേങ്ങയുടെ പച്ച മണം നന്നായി മാറുന്നത് വരെ നല്ല പോലെ തിളപ്പിക്കാം..

    ഗ്രേവി കുറുകി വന്നാൽ flame ഓഫാക്കിയതിന് ശേഷം കറി തൂമിക്കാം..അതിനായി ഒരു ചട്ടി ചൂടാക്കിയതിലേക്ക് ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം..
    വെളിച്ചെണ്ണ ചൂടായാൽ ഒരു ടേബിൾ സ്പൂൺ കടുക് ചേർക്കാം.. കടുക് മുഴുവൻ ആയി പൊട്ടി വന്നാൽ കാൽ ടേബിൾ സ്പൂൺ ഉലുവ ചേർക്കാം.. അതിന്റെ ഒപ്പം നാലഞ്ചു ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും, കുറച്ചു കൂടെ ചുവന്നുള്ളി, വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു കറി വേപ്പിലയും കൂടെ ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കാം.. ചുവന്നുള്ളിയും വെളുത്തുള്ളിയും ചെറുതായി മൊരിഞ്ഞു വരാൻ തുടങ്ങിയാൽ flame ഓഫാക്കി ഇത് കറിയിലേക്ക് ചേർക്കാം.. ഇനി നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം കുറഞ്ഞത് ഒരു 15 മിനുട്ടെങ്കിലും ഒന്ന് മൂടി വെക്കാം.. അതിന് ശേഷം ചൂട് ചോറിന്റെ കൂടെ വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.