ഓറിയോ ട്രഫിൽസ്-വെറും മൂന്നു ചേരുവകൾ മാത്രം

വ്യതസ്തരുചിയിൽ ഓറിയോ ട്രഫിൾസ്‌ ബോൾ
പാർട്ടി ഏതുമാകട്ടെ ഈ ഒരു ഡെസേർട്ട് മതി!
വെറും 3 ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാം

ചേരുവകൾ

1.ഓറിയോ കുക്കി – 36 എണ്ണം

2.ക്രീം ചീസ് – 8 ഔൺസ്

3.ഡാർക്ക് ചോക്ലേറ്റ്‌ ചിപ്സ് /ചോക്ലേറ്റ്‌ ബാർ – 150 ഗ്രാം

പാചക രീതി

ഓറിയോ കുക്കീസ്‌ ഒരു സിപ്‌ലോക് ബാഗിലോ ,ഫുഡ് പ്രോസെസ്സറിലോ വെച്ച് നന്നായി പൊടിച്ചെടുക്കുക.
ഒരു മിക്സിങ് ബൗളിൽ ക്രീം ചീസ് നല്ല സോഫ്റ്റാകുന്നതുവരെ വിസ്‌ക് ചെയ്തെടുക്കുക .ശേഷം അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കുക്കിചേർത്ത് കുഴച്ചെടുക്കുക .ബേക്കിംഗ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വെച്ച് അതിൽ ചെറിയ ബോളുകളായി ഉരുട്ടി ഫ്രീസറിൽ പത്തുമുതൽ പതിനഞ്ചു മിനിറ്റ് വരെ വയ്ക്കുക.ഡാർക്ക് ചോക്ലേറ്റ്‌ മിശ്രിതത്തിൽ ഓരോ ബോളുകളായി ചോക്ലേറ്റ്‌ കോട്ട് ചെയ്തെടുക്കുക .കുക്കി പൊടിയോ,ചോക്കലേറ്റോ വെച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓറിയോ ട്രഫിൽസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.