ഓര്‍മകളുടെ മധുരവുമായ് പ്ലം കേക്ക്
തയ്യാറാക്കുന്ന വിധം
പല രീതിയിലും പല ചേരുവകള്‍ ചേര്‍ത്തും പ്ലം കേക്ക് തയ്യാറാക്കാറുണ്ട്, പ്ലം കേക്കിന് ആ പേര് വന്നതിന് പിറകില്‍ പല കഥകളും ഉണ്ട് , ആദ്യ കാലങ്ങളില്‍ ഇതില്‍ ചേര്‍ക്കുന്ന dried raisins പോലുള്ള ഫ്രൂട്ട്സിനെ “പ്ലം” എന്നാണ് വിളിച്ചിരുന്നതത്രേ. എന്നാല്‍ മറ്റുചിലര്‍ വിശ്വസിക്കുന്നത് dried plums and raisins ഇതില്‍ പ്രധാന ചേരുവയായ് ചേര്‍ക്കുന്നത് കൊണ്ടാണ് ഇതിനെ പ്ലം കേക്കെന്ന് വിളിക്കുന്നത് എന്ന്. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് പിന്നീടിങ്ങോട്ട് വന്നപ്പോള്‍ ഇതിന് പകരം പല പല ഡ്രൈഡ് ഫ്രൂട്ട്സ് ചേര്‍ത്തും ഈ കേക്കുണ്ടാക്കുവാന്‍ തുടങ്ങി , എന്നിരുന്നാലും ഇതിന്‍റെ പേര് പ്ലം കേക്കെന്ന് തന്നെ തുടര്‍ന്നും വിളിച്ച് പോരുന്നു .
കേക്ക് തയ്യാറാക്കുവാനായി ആദ്യമേ തന്നെ ഡ്രൈഡ് ഫ്രൂട്ട്സെല്ലാം ഓറഞ്ച് ജൂസില്‍ കുക്ക് ചെയ്തെടുക്കുക. ജുസ് ഡ്രൈഡ് ഫ്രൂട്ട്സില്‍ പിടിച്ച് വരുന്നത് വരെ കുക്ക് ചെയ്യാം ഏകദേശം ഒരു അഞ്ച് മിനിറ്റ്. സാധാരണ ഡ്രൈഡ് ഫ്രൂട്ട്സെല്ലാം ഓറഞ്ച് ജൂസിലോ അല്ലെങ്കില്‍ റമ്മിലോ സോക്ക് ചെയ്താണ് എടുക്കാറുള്ളത്.
ഫ്രൂട്ട്സ് ഇങ്ങനെ കുക്ക് ചെയ്തെടുക്കുന്നത് വളരെ എളുപ്പവുമാണ് അതേപോലെ തന്നെ കേക്കിന് നല്ല രുചിയും നല്കും. ഫ്രൂട്ട്സ് കുക്ക് ചെയ്തതിന് ശേഷം ചൂടാറുവാനായ് മാറ്റി വയ്ക്കുക.ഡ്രൈഡ് ഫ്രൂട്ട്സ് തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍
Orange juice -3/4 cup
Cherry -1/4 cup
Black raisins -1/4 cup
Golden raisins -1/4 cup
Cashew nuts chopped -1/4 cup
ഇനി പഞ്ചസാര ക്യാരമലൈസ് ചെയ്തെടുക്കാം . പ്ലം കേക്കിന് ആ കളര്‍ നല്‍കുന്നത് ഇതാണ്. പഞ്ചസാര സമയം എടുത്തു തന്നെ ക്യാരമലൈസ് ചെയ്തെടുക്കണം. അധികം കരിക്കാതെ എന്നാല്‍ ഒരു ഡാര്‍ക്ക് കളര്‍ വരുന്നത് വരെ ക്യാരമലൈസ് ചെയ്യുക . അതിനു ശേഷം ഇതിലേക്ക് ചൂട് വെള്ളം ചേര്‍ത്ത് ഒരു മിനിട്ട് തിളപ്പിക്കുക. ഈ സമയം ഇതില്‍ കട്ടകള്‍ വരാം അത് അലിയിപ്പിച്ചെടുക്കുക. അതിന് ശേഷം ഇത് ചൂടാറുവാനായ് മാറ്റി വയ്ക്കുക
പഞ്ചസാര ക്യാരമലൈസ് ചെയ്യുവാന്‍ ആവശ്യമായ ചേരുവകള്‍
Sugar -1/4 cup
Hot water -6 tbsp
ഇനി കേക്ക് തയ്യാറാക്കുവാനായ് മൈദ , ബെക്കിങ് പൌഡര്‍ ജിഞ്ചര്‍ പൌഡര്‍ , കറുവപ്പട്ട പൌഡര്‍, ജാതിക്ക പൌഡര്‍, ഏലക്കയും ഗ്രാമ്പുവും പൊടിച്ചതും ,രണ്ട് നുള്ള് ഉപ്പും കൂടി ചേര്‍ത്ത് യോജിപ്പിച്ച് ഒരു മൂന്നു തവണ അരിച്ചെടുകുക .ഇനി ഒരു ബൌളിലേക്ക് ബട്ടര്‍ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. അതിന് ശേഷം ഇതിലേക്ക് അല്‍പാല്‍പമായ് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക.
ഇതൊരു ക്രീം പരുവമാകുമ്പോള്‍ ഇതിലേക്ക് മുട്ടകള്‍ ചേര്‍ത്ത് കൊടുക്കുക. ആദ്യം ഒരു മുട്ട ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തതിന് ശേഷം മാത്രമേ രണ്ടാമത്തെ മുട്ട ചേര്‍ത്ത് ബീറ്റ് ചെയ്യാവൂ . അതിന് ശേഷം ഇതിലേക്ക് വാനില എസന്‍സും കൂടി ചേര്‍ത്ത് ഒന്നുകൂടി ബീറ്റ് ചെയ്യുക.
അതിന് ശേഷം ഇതിലേക്ക് അരിച്ച് വച്ചിരിക്കുന്ന മൈദ അല്‍പലപമായ് ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് കാരമല്‍ സിറപ്പ് കൂടി ഒന്നുകൂടി യോജിപ്പിച്ചെടുക്കാം. ഇത് ഒരേ വശത്തേക്ക് തന്നെ യോജിപ്പിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കുക .ഇതിലേക്ക് ഓറഞ്ച് തൊലി വെള്ള ഭാഗം വരാത്ത രീതിയില്‍ ഗ്രേറ്റ് ചെയ്തതും , തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈഡ് ഫ്രൂട്ട്സും(ഡ്രൈഡ് ഫ്രൂട്ട്സ് ഒരല്പം മാറ്റി വയ്ക്കുക) , കശുവണ്ടി ചെറുതായ് അരിഞ്ഞതും കൂടി ചേര്‍ത്ത് പതിയെ യോജിപ്പിച്ചെടുക്കുക
ഇനി ഇത് കേക്ക് ട്രേയിലേക്ക് മാറ്റുക , കേക്ക് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വച്ചോ അല്ലെങ്കില്‍ ഓയിലോ ബട്ടറോ പുരട്ടിയതിന് ശേഷമേ കേക്ക് മിശ്രിതം ട്രേയിലേക്ക് മാറ്റവു . അതിനുശേഷം ഇതൊന്ന് ലെവല്‍ ചെയ്തെടുക്കുക. ഇതിന് മുകളിലേക്ക് മാറ്റി വച്ചിരിക്കുന്ന ഡ്രൈഡ് ഫ്രൂട്ട്സ് കൂടി ചേര്‍ത്ത് ബേക്ക് ചെയ്തെടുക്കാം .
കേക്ക് മിശ്രിതം തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍
Maida -1cup
Baking powder -1tsp
Ginger powder -1/4 tsp
Cinnamon powder -1/4 tsp
Nutmeg powder -1/4 tsp
Cardamom -5
Clove -5
Salt – 2 pinch
Egg -2
Unsalted butter -1/4 cup
Powdered sugar -3/4 cup
Vanilla essence -1/2 tsp
Orange zest -1 tsp
കുക്കറിലാണ് ഇവിടെ ഇത് ബേക്ക് ചെയ്തെടുക്കുന്നത്. കുക്കര്‍ ആദ്യമെ ഒരു പത്ത്മിനിട്ട് മുന്‍പേ മീഡിയം ഫ്ലെയ്മില്‍ ചൂടക്കുവാന്‍ വയ്ക്കുക . കുക്കറില്‍ ഒരു തട്ട് കൂടി വച്ച് വേണം ചൂടാക്കുവാന്‍. കേക്ക് മിശ്രിതം കുക്കറില്‍ വച്ചതിന് ശേഷം ലോ ഫ്ലെയ്മില്‍ വച്ച് ബേക്ക് ചെയ്തെടുക്കാം. ഒരു മണികൂറും അഞ്ച് മിനിട്ടും ആണ് ഇത് ബേക്കാവാന്‍ എടുത്ത സമയം. ഒരു അന്‍പത് മിനിറ്റ് ആകുമ്പോള്‍ കേക്ക് ബേക്കയോ എന്ന് ചെക്കുചെയ്യാം.
ബേക്ക് ചെയ്തതിന് ശേഷം കുറഞ്ഞത് ഒരു ദിവസമെങ്കിലും വച്ചതിന് ശേഷം വേണം കേക്ക് ഉപയോഗിക്കുവാന്‍. ഈ സമയം കേക്കിന് നല്ല രുചിയും കൊതിയൂറും മണവുമെല്ലാം ലഭിക്കും .കുക്കറില്‍ തയ്യാറാക്കുമ്പോള്‍ കുക്കറിന്‍റെ വെയിറ്റ് മാറ്റി വയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.തയ്യാറാക്കുന്നതിന്‍റെ വിശദമായ വീഡിയോ കണ്ടുനോക്കൂ
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പ്ലം കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി San’s Kitchenette ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.