കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ || പെപ്പർ ചിക്കൻ ഉണ്ടാക്കി നോക്കൂ

കുരുമുളക് ഇട്ട് വരട്ടിയ നാടൻ ചിക്കൻ || പെപ്പർ ചിക്കൻ || Christmas special Pepper Chicken 😊

മസാല പേസ്റ്റിനായി

കുരുമുളക്: 3 Tbsp

പെരുംജീരകം: 1 Tbsp

ജീരകം: 1 ടീസ്പൂൺ

കുഞ്ഞുള്ളി : 20

മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ

മല്ലിപൊടി: 1.5 Tbsp

കശുവണ്ടി: 10-15

മുഴുവൻ ഗരം മസാല : 2 bay leaf, 3 ഏലയ്ക്ക, 4 ഗ്രാമ്പൂ

വെളിച്ചെണ്ണ: 4 Tbsp

ഒരു പാൻ ചൂടാക്കി 4 Tbsp വെളിച്ചെണ്ണ ചേർത്ത് മുഴുവൻ ഗരം മസാലയും മറ്റ് എല്ലാ ചേരുവകളും കുറഞ്ഞ തീയിൽ വഴറ്റുക. ഉള്ളി ചെറുതായി വഴൻട് വന്നതിന് ശേഷം മഞ്ഞൾപ്പൊടിയും മല്ലിപൊടിയും ചേർത്ത് നന്നായി വഴറ്റുക ..

ഇത് തണുക്കുമ്പോൾ 3-4 Tbsp വെള്ളം ഉപയോഗിച്ച് നന്നായി അരച്ചെടുക്കുക.

മസാലയ്ക്ക്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് :4 Tbsp

ചിക്കൻ: 1 കിലോ

ഗരം മസാല: 1.5 ടീസ്പൂൺ

ജീരകം പൊടി: 1/2 ടീസ്പൂൺ

പച്ചമുളക്: 4 എണ്ണം കുരു കളഞ്ഞത്

കറിവേപ്പില: 2 തണ്ട്

മല്ലിയില: 3 തണ്ട്

കശുവണ്ടി: 6-8

കുരുമുളക് പൊടി: 1/2 ടീസ്പൂൺ

അതേ പാനിൽ 2 Tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കീട്ട് 4 tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക. മസാല പേസ്റ്റും 1/2 കപ്പ് വെള്ളവും ചേർത്ത് 5-6 മിനുട്ട് വഴറ്റുക, dark brown നിറമാകുന്നതുവരെ. ഈ സമയത്ത് എണ്ണ തെളിയാൻ തുടങ്ങും. ഇനി 1 കിലോ ചിക്കൻ ചേർത്ത് ഇളക്കുക.ഉപ്പ് ക്രമീകരിക്കുക.ഇടത്തരം തീയിൽ വേവിക്കുക 10 minute ചിക്കൻ പാകമായി കഴിഞ്ഞാൽ ഗ്രേവി വറ്റു വരെ കുറഞ്ഞ തീയിൽ വരട്ടി എടുക്കുക മല്ലിയിലയും 3-4 പച്ചമുളകും 1 ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ഇനി ചിക്കൻ പാത്രത്തിൻ്റ ഒരു വശത്തേയ്ക്ക് നീക്കി 1 Tbsp വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കുരുമുളകും 6-8 കശുവണ്ടിയും 2 തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അവസാനം 1/2 ടീസ്പൂൺ ജീരകം പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും മല്ലിയിലയും ചേർക്കുക ..കൊതിയൂറും കുരുമുളക് ഇട്ട് വരട്ടിയ ചിക്കൻ ഇപ്പോൾ തയ്യാറാണ് …

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാടൻ ചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.