ചേമ്പും ഉണക്കച്ചെമ്മീനും വെച്ച് ചോറിലേക്ക് നല്ല കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ..

ചേമ്പും ഉണക്കച്ചെമ്മീനും വെച്ച് ചോറിലേക്ക് നല്ല കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ..
വളരെ ഈസി ആയി കിടിലൻ ടേസ്റ്റിൽ ഈ ചേമ്പ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

കറി വെക്കാനുള്ള ഒരു പാത്രത്തിൽ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ 350 ഗ്രാം ചേമ്പ് ചെറിയ കഷ്ണങ്ങൾ ആക്കി കട്ട്‌ ചെയ്തു വെക്കാം.. ഇതിലേക്ക് 7 ചുവന്നുള്ളിയും , അത്ര തന്നെ വെളുത്തുള്ളിയും അരിഞ്ഞത്, എരിവിന് അനുസരിച്ചു പച്ചമുളക് നടു കീറിയത്, കുറച്ചു കറി വേപ്പില, അര ടേബിൾ സ്പൂൺ മല്ലിപൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ആവിശ്യത്തിന് ഉപ്പ് ഇത്രയും ചേർക്കാം..ഇതിലേക്ക് ഒരു കപ്പ് പുളി പിഴിഞ്ഞതും നല്ലപോലെ കഴുകി ക്ലീൻ ആക്കി വെള്ളം വാർത്ത 50 ഗ്രാം ഉണക്ക ചെമ്മീനും ചേർക്കാം..

ഇത്‌ ഇനി വേവിക്കാനായി വെക്കാം.. പെട്ടെന്ന് വെന്തു കിട്ടാൻ ആയി മൂടി വെച്ച് വേവിക്കാം..
വെള്ളം നന്നായി തിളച്ചു തുടങ്ങിയാൽ ഇടക്ക് മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കണം..

ചേമ്പ് നന്നായി വെന്തു വന്നാൽ ഇതിലേക്ക് നല്ല മയത്തിൽ അരചെടുത്ത അര മുറി തേങ്ങ ചേർത് കൊടുക്കാം.. പിന്നേ കറി യിൽ എത്ര ഗ്രേവി വേണം അത്രയും വെള്ളം മിക്സിയിൽ ഒഴിച്ച് ഒന്ന് കുലുക്കി ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തേങ്ങയുടെ പച്ച മണം നന്നായി മാറുന്നത് വരെ നല്ല പോലെ തിളപ്പിക്കാം..

ഗ്രേവി കുറുകി വന്നാൽ flame ഓഫാക്കിയതിന് ശേഷം കറി തൂമിക്കാം..അതിനായി ഒരു ചട്ടി ചൂടാക്കിയതിലേക്ക് ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം..
വെളിച്ചെണ്ണ ചൂടായാൽ ഒരു ടേബിൾ സ്പൂൺ കടുക് ചേർക്കാം.. കടുക് മുഴുവൻ ആയി പൊട്ടി വന്നാൽ കാൽ ടേബിൾ സ്പൂൺ ഉലുവ ചേർക്കാം.. അതിന്റെ ഒപ്പം നാലഞ്ചു ചുവന്ന മുളക് കഷ്ണങ്ങൾ ആക്കിയതും, കുറച്ചു കൂടെ ചുവന്നുള്ളി, വെളുത്തുള്ളി അരിഞ്ഞതും, കുറച്ചു കറി വേപ്പിലയും കൂടെ ചേർത്ത് നന്നായി ഒന്ന് മൂപ്പിക്കാം.. ചുവന്നുള്ളിയും വെളുത്തുള്ളിയും ചെറുതായി മൊരിഞ്ഞു വരാൻ തുടങ്ങിയാൽ flame ഓഫാക്കി ഇത് കറിയിലേക്ക് ചേർക്കാം.. ഇനി നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം കുറഞ്ഞത് ഒരു 15 മിനുട്ടെങ്കിലും ഒന്ന് മൂടി വെക്കാം.. അതിന് ശേഷം ചൂട് ചോറിന്റെ കൂടെ വിളമ്പാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ ഒഴിച്ച് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.