Blog

  • ഓവൻ ബീറ്റർ ഒന്നുമില്ലാതെ ബേക്കറി സ്റ്റൈൽ ഫ്രൂട്ട് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

    ഓവൻ ബീറ്റർ ഒന്നുമില്ലാതെ ബേക്കറി സ്റ്റൈൽ ഫ്രൂട്ട് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം

    ക്രിസ്മസിന് ഈ ഫ്രൂട്ട് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ .ഓവൻ ബീറ്റർ ഒന്നുമില്ലാതെ ബേക്കറി സ്റ്റൈൽ ഫ്രൂട്ട് കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം .

    ചേരുവകൾ

    മൈദ – അരക്കപ്പ്

    മുട്ട – 1

    പാൽപ്പൊടി – 1 tbs കോൺഫ്ലോർ – 1tbs ഓയിൽ – കാൽകപ്പ്

    വാനില എസ്സെൻസ് – 1tsp പാൽ – 3 tbs

    പഞ്ചസാര – കാൽകപ്പ് ട്യൂട്ടിഫ്രുട്ടി – കാൽകപ്പ് കാഷ്യു – 2 tbs

    ബദാം – 2 tbs

    ഉണക്ക മുന്തിരി – 2tbs ബേക്കിംഗ് പൌഡർ – അരടീസ്പൂൺ

    ബേക്കിംഗ് സോഡാ – കാൽ ടീസ്പൂൺ

    ഉപ്പ് – ഒരു നുള്ള്

    ഉണ്ടാകുന്ന വിധം

    ഡ്രൈ ഫ്രൂട്സ് ഒരു ടേബിൾസ്പൂൺ മൈദ ചേർത്ത് മിക്സ് ചെയ്തു വെക്കുക .മൈദാ ബേക്കിംഗ് പൌഡർ ബേക്കിംഗ് സോഡാ ഉപ്പ് പാൽപ്പൊടി കോൺഫ്ലോർ ചേർത്ത് അരിച്ചെടുക്കുക .മുട്ട വാനില പഞ്ചസാര ഓയിൽ നന്നായി മിക്സ് ചെയ്തെടുക്കുക .ഇതിലേക് മൈദ കുറേശ്ശെ ചേർത്ത് മിക്സ് ചെയ്യുക .പാൽ ഡ്രൈ ഫ്രൂട്സ് ചേർത്ത് മിക്സ് ചെയ്തു ഗ്രീസ് ചെയ്ത മോൾഡിലേക് ഒഴിച്ച് 50 മിനുട് ബേക് ചെയ്തെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫ്രൂട്ട് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sameenas Cookery ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ആയാലോ?

    ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ആയാലോ?

    ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ആയാലോ?അതും ഗോതമ്പു വൈറ്റ് സോസ് ഉപയോഗിച്ച്.

    ചേരുവകൾ

    പാസ്ത പാകം ചെയ്യുന്നതിന് :

    1.പാസ്ത – 250 ഗ്രാം

    2.വെള്ളം – 4 -5 കപ്പ്

    3.ഉപ്പു – 1 ടീസ്പൂൺ

    പാസ്ത വെജ്ജിസ് :

    1.ബട്ടർ – 1 ടേബിൾസ്പൂൺ

    2.വെളുത്തുള്ളി – 1 & 1/2 ടീസ്പൂൺ

    3.ഒലിവു / വെജ് .എണ്ണ – 1/2 ടേബിൾസ്പൂൺ

    4.സവോള -1/4 കപ്പ്

    5.കാരറ്റ് – 1/3 കപ്പ്

    6.കാപ്സിക്കം – 1/3 കപ്പ്

    7.ബ്രോക്കോളി – ആവശ്യാനുസരണം

    8.ചീര – 1/3 കപ്പ്

    9.ഒറിഗാനോ – 1/4 ടീസ്പൂൺ

    10.കുരുമുളക് പൊടി – 1/4 ടീസ്പൂൺ

    11.ഉപ്പു – 1/4 ടീസ്പൂൺ

    ചീസി വൈറ്റ് സോസ് :

    1.ബട്ടർ – 1 ടേബിൾസ്പൂൺ

    2.വെളുത്തുള്ളി – 1/2 ടീസ്പൂൺ

    3.ഗോതമ്പ് മാവു – 1 ടേബിൾസ്‌പൂൺ

    4.ഉപ്പു – 1/2 ടീസ്പൂൺ

    5.ചീസ് – 100 ഗ്രാം

    6.ഒരു ചെറിയ കഷ്ണം സവോള + 2 ഗ്രാമ്പൂ +1 ബേ ലീഫ്

    7.ഒറിഗാനോ – 1/4 ടീസ്പൂൺ

    8.കുരുമുളക് പൊടി – 1/4 ടീസ്പൂൺ

    പാചക രീതി

    പാസ്ത വേവിച്ചു വെള്ളം തോർത്തി വയ്ക്കുക .
    ഒരു പാനിൽ ബട്ടറും ഒലിവ് ഓയിലും ചേർത്ത് വെളുത്തുള്ളി വാടി വരുമ്പോൾ അതിലേക്കു വെജിറ്റബ്ൾസ് മിക്സ് ചെയ്തു വഴറ്റി ആവശ്യത്തിന് ഉപ്പും സീസണിങ്ങ്സും ചേർത്ത് വാങ്ങിവെയ്ക്കണം.
    ചീസി വൈറ്റ് സോസ് തയ്യാറാക്കുന്ന വിധം,

    ചുവടു കട്ടിയുള്ള ഒരു പാനിൽ ബട്ടറും വെളുത്തുള്ളിയും മിക്സ് ചെയ്തു വാടിവരുമ്പോൾ ഗോതമ്പുമാവ് ചേർത്ത് നിറം മാറുന്നതുവരെ ഇളക്കി കൊടുക്കുക ശേഷം ഒരു കപ്പ് പാൽ നന്നായി മിക്സ് ചെയ്യണം,കുറുകിവരുമ്പോൾ സ്റ്റവ് ഓഫ് ചെയ്തു ചീസും, ഉപ്പും ,സീസണിങ്സ് ഉം ചേർത്തിളക്കി ,ഉടനെ തന്നെ വെജിറ്റബിൾസും ,പാസ്തയും ചേർത്ത് വാങ്ങി ചൂടോടുകൂടി ഉപയോഗിക്കുക .ന്യൂട്രിഷസ് റിച്ചായിട്ടുള്ളൊരു സ്പെഷ്യൽ ക്രീമി ചീസി വൈറ്റ് സോസ് നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം നമുക്ക് ബ്രേക്‌ഫാസ്‌റ് ഡിന്നർ റെസിപ്പി ആയി ചൂടോടുകൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്.കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു സ്വാദിഷ്ടമായൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രീമി ചീസി വൈറ്റ് സോസ് പാസ്ത ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈ നെല്ലിക്കായുടെ സീസണിൽ ഏറ്റവും എളുപ്പത്തിൽ എല്ലാവർക്കും ഇഷ്ടം ഉള്ള തേൻ  നെല്ലിക്ക എങ്ങനെ തയാറാക്കാം എന്ന് നോക്കാം..

    ഈ നെല്ലിക്കായുടെ സീസണിൽ ഏറ്റവും എളുപ്പത്തിൽ എല്ലാവർക്കും ഇഷ്ടം ഉള്ള തേൻ നെല്ലിക്ക എങ്ങനെ തയാറാക്കാം എന്ന് നോക്കാം..

    ഈ നെല്ലിക്കായുടെ സീസണിൽ ഏറ്റവും എളുപ്പത്തിൽ എല്ലാവർക്കും ഇഷ്ടം ഉള്ള തേൻ നെല്ലിക്ക എങ്ങനെ തയാറാക്കാം എന്ന് നോക്കാം..

    ചേരുവകൾ

    നല്ല വലുപ്പം ഉള്ള പച്ച കളർ നെല്ലിക്ക: 250 ഗ്രാം

    പനം ശർക്കര / ശർക്കര: 250 ഗ്രാം

    ബ്രൗൺ ഷുഗർ / പഞ്ചസാര: 50 ഗ്രാം

    ഏലക്ക: 2

    ഗ്രാമ്പു: 3

    കുരുമുളക്: 7

    കറുവപ്പട്ട: 1 ചെറിയ കഷ്ണം

    ഉപ്പ്: 1 നുള്ള്

    തേൻ: 1 ടേബിൾ സ്പൂൺ

    തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ആദ്യം ഒരു ഫോർക്ക് അല്ലെങ്കിൽ കത്തി കൊണ്ട് നെല്ലിക്കയുടെ ചുറ്റും ചെറുതായി തുള ഇടുക. ഇത് പെട്ടന്ന് മധുരം നെല്ലിക്കയിലേക്ക് പിടിക്കാൻ ആണ്.ശർക്കര ഒന്നര കപ്പ്‌ വെള്ളത്തിൽ പാനി ആക്കി അരിച്ചെടുക്കുക . ഇത് ഒരു പാനിലേക് ഒഴിക്കുക നെല്ലിക്കയും പഞ്ചസാരയും കൂടെ ചേർക്കുക. മീഡിയം ഫ്ളയിം യിൽ മൂടി വെക്കുക..ഇതിലേക്കു ഗ്രാമ്പു, ഏലക്ക കറുവപ്പട്ട, കുരുമുളക് എന്നിവ ചതച്ചു ചേർത്ത് കൊടുക്കുക . ഓരോ പത്തു മിനുട്ട് കൂടുമ്പോളും ഒന്നിളക്കി കൊടുക്കുക. ഇടക്ക് ഉപ്പ് കൂടെ ചേർത്ത് ഇളക്കി കൊടുക്കാം. ശർക്കര പാനി ഒരു നൂൽ പാകമാകുമ്പോൾ ഫ്ളയിം ഓഫ്‌ ചെയാം. നന്നായി ചൂടാറിയതിന് ശേഷം തേൻ ചേർത്ത് കൊടുക്കാം.. തേനൂറും തേൻ നെല്ലിക്ക റെഡി. ഉണ്ടാക്കുന്ന അന്ന് തന്നെ കഴിച്ചു തുടങ്ങാം എങ്കിലും ഒരു ദിവസം കഴിഞ്ഞു കഴിക്കുന്നതാവും കൂടുതൽ ടെസ്റ്റ്..ഒട്ടും വെള്ള മയം ഇല്ലാത്ത എയർ ടൈറ്റ് ഗ്ലാസ്‌ കുപ്പിയിൽ ഇട്ട് തേൻ നെല്ലിക്ക കുറെ കാലം കേടു കൂടാതെ സൂക്ഷിക്കാം.. തേൻ നെല്ലിക്ക ഇതുവരെയും പരീക്ഷിച്ചു നോക്കിയിട്ടില്ല എങ്കിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കുട്ടോ ഇഷ്ടം ആവും..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തേൻ നെല്ലിക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jency’s Elegant Ideas ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നല്ല ടേസ്റ്റി ആയ നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

    നല്ല ടേസ്റ്റി ആയ നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

    നല്ല ടേസ്റ്റി ആയ നെല്ലിക്ക ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. ചമ്മന്തി ഉണ്ടാക്കുവാൻ വേണ്ടി 3 നെല്ലിക്ക , 2 പച്ച മുളക് , കുറച്ച് കറി വേപ്പില , 1 വെളുത്തുള്ളി , 2 ചെറിയ ഉള്ളി , ചിരകി എടുത്ത തേങ്ങ ഇത്രെയും മതി. ഒരു മിക്‌സ്സി ജാർ എടുത്ത് അതിലേക്ക് നെല്ലിക്ക കുരു കളഞ്ഞ് എടുത്തത് ഇട്ടു കൊടുക്കാം. നെല്ലിക്ക നന്നായി അരച്ച് എടുക്കണം. ഇനി ഇതിൽ തേങ്ങ ചിരകിയത് , 1 വെളുത്തുള്ളി , പച്ച മുളക് , കറി വേപ്പില , ചെറിയ ഉള്ളി , ഇത്രെയും ചേർത്ത് കൊടുക്കുക . ആവശ്യത്തിനുള്ള ഉപ്പും ചേർക്കണം. വീണ്ടും അരച്ച് എടുക്കാം. ടേസ്റ്റി നെല്ലിക്ക ചമ്മന്തി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മുട്ട ബിരിയാണി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മുട്ട ബിരിയാണി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    മുട്ട ബിരിയാണി | Egg Biriyani

    ബസുമതി അരി -1.5 cups

    ബേ ലീഫ് -1

    ഷാ ജീര -1/2 tsp

    ഏലക്ക -3

    പട്ട -2

    ഗ്രാമ്പു-3

    നെയ്യ് -ആവശ്യത്തിന്

    മുട്ട -5

    സവോള -3

    ഇഞ്ചി -1 piece

    വെളുത്തുള്ളി -6

    പച്ചമുളക് -3

    മുളകുപൊടി -2 tsp + 1/4 tsp

    മല്ലിപൊടി -1 tsp

    ഗരം മസാല -3/4 tsp

    പെരുംജീരകം പൊടിച്ചത് -1/2 tsp

    മഞ്ഞൾപൊടി -1/2 tsp+1/4 tsp

    തക്കാളി -1

    തൈര് -2 tbsp

    കശുവണ്ടി -10

    പുതിനയില -3 tbsp

    മല്ലിയില -3 tbsp

    അരി ഇരുപതു മിനിറ്റ് കുതിർത്ത ശേഷം പട്ട,ഗ്രാമ്പു,ഏലക്ക,ഷാ ജീര ,ബേ ലീഫ് , നെയ്യ് എന്നിവ ചേർത്ത് വേവിച്ചുവെയ്ക്കുക .കശുവണ്ടി കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക.ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചതച്ചെടുക്കുക .രണ്ടു സവോള വറുത്തു മാറ്റി വയ്ക്കുക.മുട്ട പുഴുങ്ങിമഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക.ഒരു പാൻ-ൽ എണ്ണയൊഴിച്ചുബാക്കി സവോള ,ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് പൊടികൾചേർത്ത് മൂപ്പിച്ചു തക്കാളി ചേർക്കുക.അത് വെന്തു വരുമ്പോൾ തൈര്,കശുവണ്ടി പേസ്റ്റ്,വറുത്ത സവോള,മല്ലിയില ,പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് മുട്ട കൂടി ചേർത്ത് ഇളക്കി 3 -4 മിനിറ്റ് അടച്ചുവച്ച ശേഷം തീ ഓഫ് ചെയ്യാം .ഇനി ഈ ഗ്രേവിയും ചോറും കൂടി ലയർ ചെയ്തു ദം ചെയ്ത ശേഷം സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓട്ടട (മുട്ട പത്തിരി )നോൺ സ്റ്റിക്ക് പാനിൽ ഗോതമ്പ് പൊടി ചേർത്ത് ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

    ഓട്ടട (മുട്ട പത്തിരി )നോൺ സ്റ്റിക്ക് പാനിൽ ഗോതമ്പ് പൊടി ചേർത്ത് ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

    ഓട്ടട (മുട്ട പത്തിരി )നോൺ സ്റ്റിക്ക് പാനിൽ ഗോതമ്പ് പൊടി ചേർത്ത് ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..
    ബ്രേക്ക്‌ ഫാസ്റ്റ് ന് തിരക്കുള്ള ദിവസങ്ങളിൽ കറികൾ ഒന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന ഈ ഓട്ടട കിടിലൻ രുചിയിൽ ഈസിയും ഹെൽത്തിയും ആയി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

    അരിപ്പൊടിയും ഗോതമ്പ് പൊടിയും സെയിം അളവിൽ എടുത്താണ് ഓട്ടട ഉണ്ടാക്കുന്നത്..മുഴുവൻ ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മുഴുവൻ അരിപൊടിയോ വെച് ഉണ്ടാക്കാവുന്നത് ആണ്.. ആദ്യം തന്നെ ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് അരിപൊടി ചേർക്കാം.. ഇതിലേക്ക് നന്നായി തിളപ്പിച്ച ചൂട് വെള്ളം ചേർത്ത് കൊടുക്കാം.. നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ഇത് ഒരു 5 മിനിറ്റ് നേരം മൂടി വെക്കാം..

    അടുത്തത് ആയി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി ചേർക്കാം.. ഒപ്പം തന്നെ മിക്സ്‌ ആക്കി വെച്ച അരിപൊടി ചേർത്ത് കൊടുക്കാം.. ഒരു കോഴിമുട്ട കൂടി ചേർത്ത് എല്ലാം ചെറുതായി ഒന്ന് അടിച്ചു മിക്സ്‌ ആക്കി എടുക്കാം.. ഇതിലേക്ക് കുറച്ചു വെള്ളം കൂടെ ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.. സമയം ഉണ്ടെങ്കിൽ കുറച്ചു ഉപ്പ് ചേർത്ത് ഒരു മണിക്കൂർ മൂടി വെച്ചതിനു ശേഷം ചുട്ടെടുക്കാം.. എന്നാൽ പെട്ടെന്ന് തന്നെ ചുറ്റെടുക്കണം എന്നുണ്ടെങ്കിൽ കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡാ ചേർക്കാം.. ആവിശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ഉടനെ തന്നെ ചുട്ടെടുക്കാവുന്നത് ആണ്.. വെള്ളത്തിന്റെ അളവ് കൂടിപ്പോയാൽ ഹോൾസ് വരില്ല.. വെള്ളത്തിന്റെ കൃത്യം അളവും, പെർഫെക്ട് ആയി ഓട്ടട ചുട്ട് എടുക്കുന്നതും ഒക്കെ എങ്ങനെയെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണേ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രിസ്മസ് വരുവല്ലേ 😍കപ്പികാച്ചാതെ എളുപ്പത്തിൽ പഞ്ഞിപോലത്തെ സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കിയാലോ

    ക്രിസ്മസ് വരുവല്ലേ 😍കപ്പികാച്ചാതെ എളുപ്പത്തിൽ പഞ്ഞിപോലത്തെ സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കിയാലോ

    ക്രിസ്മസ് വരുവല്ലേ 😍കപ്പികാച്ചാതെ എളുപ്പത്തിൽ പഞ്ഞിപോലത്തെ സോഫ്റ്റ്‌ വട്ടയപ്പം ഉണ്ടാക്കിയാലോ 😋ഒഴിച്ച് കൊടുക്കുന്ന മാവിനനുസരിച്ചു വേവുന്ന സമയത്തിൽ മാറ്റം വരും.

    വേണമെങ്കിൽ പകുതി വേവായതിനു ശേഷം അണ്ടിപരിപ്പോ മുന്തിരിയോ ഇട്ടു കൊടുത്ത് അലങ്കരിക്കാം. ആദ്യം ഇട്ടാൽ അത് താഴെ പോവും. കറി കൂട്ടി കഴിക്കുകയാണെങ്കിൽ മധുരം കുറക്കാം. ഇത് വേവുന്ന സമയത്ത് തേങ്ങായുടേം ഏലക്കായയുടെ സ്മെല്ല്‌ വരുമ്പോ അപ്പൊത്തന്നെ കഴിക്കാൻ തോന്നും.😋😋 ട്രൈ ചെയ്തു നോക്കു.
    ഇഷ്ട്ടായാൽ ലൈക് ചെയ്യാൻ മറക്കല്ലേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubna’s Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.