മുട്ട ബിരിയാണി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

Advertisement

മുട്ട ബിരിയാണി | Egg Biriyani

ബസുമതി അരി -1.5 cups

ബേ ലീഫ് -1

ഷാ ജീര -1/2 tsp

ഏലക്ക -3

പട്ട -2

ഗ്രാമ്പു-3

നെയ്യ് -ആവശ്യത്തിന്

മുട്ട -5

സവോള -3

ഇഞ്ചി -1 piece

വെളുത്തുള്ളി -6

പച്ചമുളക് -3

മുളകുപൊടി -2 tsp + 1/4 tsp

മല്ലിപൊടി -1 tsp

ഗരം മസാല -3/4 tsp

പെരുംജീരകം പൊടിച്ചത് -1/2 tsp

മഞ്ഞൾപൊടി -1/2 tsp+1/4 tsp

തക്കാളി -1

തൈര് -2 tbsp

കശുവണ്ടി -10

പുതിനയില -3 tbsp

മല്ലിയില -3 tbsp

അരി ഇരുപതു മിനിറ്റ് കുതിർത്ത ശേഷം പട്ട,ഗ്രാമ്പു,ഏലക്ക,ഷാ ജീര ,ബേ ലീഫ് , നെയ്യ് എന്നിവ ചേർത്ത് വേവിച്ചുവെയ്ക്കുക .കശുവണ്ടി കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക.ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ ചതച്ചെടുക്കുക .രണ്ടു സവോള വറുത്തു മാറ്റി വയ്ക്കുക.മുട്ട പുഴുങ്ങിമഞ്ഞൾപൊടി,മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് ഫ്രൈ ചെയ്യുക.ഒരു പാൻ-ൽ എണ്ണയൊഴിച്ചുബാക്കി സവോള ,ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് പൊടികൾചേർത്ത് മൂപ്പിച്ചു തക്കാളി ചേർക്കുക.അത് വെന്തു വരുമ്പോൾ തൈര്,കശുവണ്ടി പേസ്റ്റ്,വറുത്ത സവോള,മല്ലിയില ,പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് മുട്ട കൂടി ചേർത്ത് ഇളക്കി 3 -4 മിനിറ്റ് അടച്ചുവച്ച ശേഷം തീ ഓഫ് ചെയ്യാം .ഇനി ഈ ഗ്രേവിയും ചോറും കൂടി ലയർ ചെയ്തു ദം ചെയ്ത ശേഷം സെർവ് ചെയ്യാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cook with Rini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.