ചിക്കൻ മന്തി

Advertisement

ചിക്കൻ മന്തിയൊക്കെ എളുപ്പമല്ലേ?? ഇത്രയും രുചിയുള്ള ഭക്ഷണം ഇത്രയും എളുപ്പത്തിൽ.. ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ…

INGREDIENTS

കുരുമുളകുപൊടി

കുരുമുളക്

പെരിഞ്ചീരകം

ചെറിയ ജീരകം

ചിക്കൻ മസാല

മാഗി ക്യൂബ്

മന്തി മസാല

കാശ്മീരി ചില്ലി പൗഡർ

മുളകുപൊടി

മഞ്ഞൾപൊടി

ഉപ്പ്

മല്ലിയില

ക്യാപ്സിക്കം

ചിക്കൻ

ലെമൺ ജ്യൂസ്

ബസുമതി റൈസ്

സൺ ഫ്ലവർ ഓയിൽ

വെള്ളം

മസാലകൾ

ഉണക്ക നാരങ്ങ

പച്ചമുളക്

ചാർക്കോൾ

PREPARATION

ആദ്യം ചിക്കൻ മാറിനേറ്റ് ചെയ്യണം അതിനായി ഒരു വലിയ പാത്രത്തിൽ മസാല പൊടികളും ജീരകം പെരുംജീരകം കുരുമുളക് മാഗി ക്യൂബ് മല്ലിയില ക്യാപ്സിക്കം എന്നിവയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാകാനായി വയ്ക്കാം ഇതിലേക്ക് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം അതിലേക്ക് ക്യാപ്സിക്കം മല്ലിയില മസാലകൾ അല്പം എണ്ണ എന്നിവ ചേർക്കാം, ആവശ്യത്തിന് ഉപ്പും ചെറുനാരങ്ങ നീരും ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ കഴുകിയെടുത്ത് അരി ചേർത്ത് കൊടുക്കാം, മുക്കാൽ വേവാകുമ്പോൾ അരി വാർക്കാം, മറ്റൊരു വലിയ പാത്രത്തിലേക്ക് ആദ്യം വേവിച്ചുവെച്ച ചോറ് ചേർക്കണം അതിനു മുകളിലായി ചിക്കൻ വറുത്തത് ചേർക്കാം വീണ്ടും, ചോറ് ചേർക്കുക മുകളിൽ ഒഴിച്ചു കൊടുക്കാം മല്ലിയിലയും ചേർക്കാം, ഏറ്റവും മുകളിലായി അഞ്ചോ ആറോ പച്ചമുളക് വെക്കുക ശേഷം ഒരു പ്ലേറ്റിൽ കരിയെടുത്ത് പുകയ്ക്കണം, പാത്രം നന്നായി മുടി പത്തു പതിനഞ്ചോ മിനിറ്റ് വെച്ചതിനുശേഷം തുറക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ris world