ബീഫ് ബിരിയാണി

Advertisement

ഇത്രയും എളുപ്പത്തിൽ ബീഫ് ബിരിയാണിയോ ? ഈ റെസിപ്പി നിങ്ങളെ അത്ഭുതപ്പെടുത്തും തീർച്ച.

ഇതിനു വേണ്ട ചേരുവകൾ

ബീഫ് -അരക്കിലോ

അരി -അരക്കിലോ

തക്കാളി -2

സവാള -2

തൈര് -അരക്കപ്പ്

ഏലക്കായ

കറുവപ്പട്ട

മഞ്ഞൾപ്പൊടി

കുരുമുളക് പൊടി

മല്ലിപ്പൊടി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ഗ്രാമ്പൂ

എണ്ണ – മുക്കാൽ കപ്പ്

yellow ഫുഡ് കളർ

മല്ലിയില

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് സവാള ചേർത്തു കൊടുത്തു, എണ്ണയും ഒഴിച്ച് നന്നായി വഴറ്റിയെടുക്കുക, നന്നായി വഴന്നു കഴിഞ്ഞാൽ കുറച്ചെടുത്തു മാറ്റിവയ്ക്കാം, ശേഷം ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്തു വേവിക്കാം അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം,5 മിനിറ്റ് മൂടി വച്ച് വേവിച്ചതിനുശേഷം ആവശ്യത്തിന് ഉപ്പും, തക്കാളിയും ചേർത്തു കൊടുക്കാം, ഇനി ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്തു ചെറിയ തീയിൽ ബീഫ് നന്നായി വേവുന്നത് വരെ വേവിച്ചെടുക്കണം. മറ്റൊരു പാനിൽ വെള്ളവും, ഉപ്പും, അല്പം എണ്ണയും, മസാലകളും ചേർത്ത് തിളപ്പിക്കുക, ഇതിലേക്ക് അരി ചേർത്തു കൊടുത്തു വേവിച്ചെടുക്കണം. വേവിക്കാൻ വെച്ച ബീഫ് ലേക്ക് മഞ്ഞൾപൊടി, കുരുമുളകുപൊടി, മസാലപ്പൊടി ,മല്ലിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ശേഷം തൈര് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം,ഗ്രേവി കട്ടിയാവുന്നത് വരെ തിളപ്പിക്കുക ശേഷം തീ ഓഫ് ചെയ്യാം.

ഒരു വലിയ പാനിലേക്ക് ആദ്യം വേവിച്ച ചോറിൽ പകുതി ചേർത്തു കൊടുക്കാം, അതിനു മുകളിലേക്ക് കുറച്ചു സവാള ഫ്രൈ ചെയ്തതും, മല്ലിയിലയും, ബേ ലീഫും ചേർത്തുകൊടുക്കാം, ശേഷം ബീഫ് മസാല ചേർക്കാം ബാക്കിയുള്ള ചോറു മുകളിലേക്ക് ഇട്ടുകൊടുക്കുക, ശേഷം അല്പം ഫുഡ് കളർ, മല്ലിയില ,തക്കാളി അരിഞ്ഞത് ചെറുനാരങ്ങ അരിഞ്ഞത് എന്നിവ വെച്ചുകൊടുത്തു പാത്രം മൂടി വെക്കാം 10 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്തെടുക്കണം, ശേഷം കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with A. Sinzore