Advertisement

കുവൈത്തിലെ ട്രഡീഷണൽ ഫുഡ് ആയ ചിക്കൻ മജ്ബൂസ് തയ്യാറാക്കാം.

ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക, ഇതിലേക്ക് അരക്കപ്പ് ഓയിൽ ചേർത്തുകൊടുക്കണം, ശേഷം 3 സവാള അരിഞ്ഞതും, അൽപം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്തു കൊടുക്കാം, ഇവ ചെറുതായി വഴറ്റിയതിനു ശേഷം മസാലകൾ ചേർക്കാം, ഇതിലേക്ക് വലിയ ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. എല്ലാം ഒന്ന് മിക്സ് ചെയ്തതിനു ശേഷം ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചിക്കൻ കഷണം വീണ്ടും മിക്സ് ചെയ്യുക, ഇനി ചിക്കൻ മുങ്ങിക്കിടക്കുന്ന പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കണം, ഇതിലേക്ക് ഒരു ചിക്കൻ സ്റ്റോക്കും, ഒരു ഉണക്ക നാരങ്ങയും, ഒരു പച്ചമുളകും, തക്കാളി അരിഞ്ഞതും ചേർത്തു കൊടുക്കാം അരമണിക്കൂർ വരെ ചിക്കൻ നന്നായി വേവിച്ചെടുക്കണം.

ആ സമയം അരക്കപ്പ് കടലപ്പരിപ്പ് ഒരു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിച്ച് എടുത്തു മാറ്റിവയ്ക്കണം. മറ്റൊരു പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്തതിനു ശേഷം നാല് സവാള സ്ക്വയർ ആയി കട്ട് ചെയ്തു ചേർത്ത് നല്ലതുപോലെ വഴറ്റി മാറ്റുക ,മറ്റൊരു പാനിലേക്ക് എണ്ണ ചേർത്ത് മുന്തിരി ചേർത്ത് കൊടുക്കണം ഇത് നന്നായി വറുത്ത് കഴിഞ്ഞാൽ സവാളയിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് അൽപം ഉപ്പും ഏലയ്ക്കാപ്പൊടിയും,വേവിച്ച കടലയും ചേർത്ത് മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.

ചിക്കൻ വെന്തുകഴിഞ്ഞാൽ വെള്ളത്തിൽ നിന്നും ചിക്കനും , മസാലയും മാറ്റിയതിനുശേഷം അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഒന്നര കിലോ ബസുമതി റൈസ് ചേർത്ത് കൊടുക്കുക. ആവശ്യത്തിനുള്ള ഉപ്പും ,അൽപം ബട്ടർ കൂടി ചേർത്ത് കൊടുത്തു നല്ലതുപോലെ വേവിച്ചെടുക്കാം.വെന്തു കഴിഞ്ഞാൽ അതിനു മുകളിലായി കുറച്ചു കുങ്കുമപൂവ് മിക്സ് ചേർത്ത് കൊടുക്കാം ഒരു ബൗളിൽ അല്പം കുങ്കുമപ്പൂവ് വെള്ളവും അതിന്റെ കൂടെ ഗരംമസാലയും, അറബി മസാലയും,ബട്ടറും ചേർത്ത് മിക്സ് ചെയ്തു ചിക്കൻ കഷണങ്ങളിൽ ഏക തേച്ചുപിടിപ്പിക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്ത ചിക്കൻ കഷണങ്ങൾ മുകൾവശം ഫ്രൈ ചെയ്തെടുക്കാം. നേരത്തെ വറുത്തു വെച്ചിരിക്കുന്ന സവാള മുന്തിരി എന്നിവയും ചിക്കൻ കഷ്ണങ്ങളും ചോറും ഒരുമിച്ച് മിക്സ് ചെയ്തു സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Good Foodies