ചിക്കൻ ബിരിയാണി

Advertisement

വളരെ രുചികരമായതും അതുപോലെ തയ്യാറാക്കാൻ എളുപ്പമായതുമായ ഒരു ബിരിയാണിയുടെ റെസിപ്പി

INGREDIENTS

ചിക്കൻ 2 കിലോ

ബിരിയാണി അരി -ഒരു കിലോ

ഏലക്കായ

ഗ്രാമ്പൂ

കറുവപ്പട്ട

ക്യാരറ്റ്

ക്യാബേജ്

മല്ലിയില

സവാള

തക്കാളി

കറിവേപ്പില

ഇഞ്ചി

വെളുത്തുള്ളി

കുരുമുളകുപൊടി

ഗരം മസാലപ്പൊടി

.മഞ്ഞൾപൊടി

പച്ചമുളക്

ഉപ്പ്

വെള്ളം

മല്ലിയില

പുതിനയില

തൈര്

മല്ലിപൊടി

ആദ്യം അരി വേവിക്കണം വെള്ളം തിളക്കാൻ ആയി വച്ച് അതിലേക്ക് മസാലകളും ഉപ്പും ചേർത്ത് വെള്ളം തിളയ്ക്കുമ്പോൾ അരി ചേർത്ത് കൊടുക്കുക മുക്കാൽ വേവാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വാർത്തെടുത്ത് വയ്ക്കണം.

ചിക്കൻ മസാല തയ്യാറാക്കാനായി പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം എണ്ണ ചൂടാവുമ്പോൾ കുറച്ചു പച്ച മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യണം ശേഷം ഇഞ്ചി ചേർത്ത് മിക്സ് ചെയ്ത് സവാള ഇടാം അല്പം ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റണം കൂടെ തന്നെ പച്ചമുളക്, തക്കാളിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക ഇനി മസാല പൊടികളാണ് ചേർക്കേണ്ടത് ആദ്യം മല്ലിപ്പൊടി പിന്നെ കുരുമുളകുപൊടി ഗരം മസാല പൊടി മഞ്ഞൾപൊടി എന്നിവ ചേർക്കുക പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർക്കാം നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം പാത്രം മൂടിവെച്ച് വേവിക്കുക.

കുറച്ചു തൈര് കൂടി ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒന്നുകൂടി വേവിക്കണം ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചോറ് ഈ മസാലയ്ക്ക് മുകളിലേക്ക് ചേർത്തു കൊടുക്കാം ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം മുകളിലായി വറുത്ത സവാള ക്യാരറ്റ് കശുവണ്ടി മുന്തിരി കാബേജ് എന്നിവ ഇട്ടു കൊടുക്കുക മല്ലിയിലയും പുതിനയിലയും ചേർക്കണം കട്ട് ചെയ്ത ചെറുനാരങ്ങയും ചേർക്കണം ശേഷം ചൂടായ ഒരു പാനിനു മുകളിലേക്ക് ഈ പാത്രം വയ്ക്കുക നന്നായി മൂടിയതിനുശേഷം മുകളിൽ വെയിറ്റ് വയ്ക്കണം ഇനി അരമണിക്കൂർ ചെറിയ തീയിൽ വേവിച്ചെടുക്കണം ശേഷം തുറന്ന് വിളമ്പാം

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക PRIYAGRAM