Advertisement

സൂപ്പർ ടേസ്റ്റി മട്ടൻ ബിരിയാണി ഈസി ആയി തയ്യാറാക്കാം.

ആദ്യം മട്ടൻ കഷ്ണങ്ങൾ ഓയിൽ, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി,പച്ചമുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക, ഇതിനെ ഒരു കുക്കറിലേക്ക് ചേർത്തു കൊടുത്തു ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക,ശേഷം കുക്കർ അടച്ചു ചെയ്തു 5-6 വിസിൽ വേവിക്കണം. രണ്ട് കപ്പ് ബസുമതി അരി ഉപ്പും കുറച്ച് മസാലകളും ചേർത്ത് നന്നായി വേവിച്ചെടുക്കുക അതിനുശേഷം വാർത്തെടുത്തു മാറ്റിവയ്ക്കാം. ഒരു വലിയ പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കിയതിനുശേഷം കുറച്ചു മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യണം, ഇതിലേക്ക് ഒരു കപ്പ് ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്തു മിക്സ് ചെയ്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന മട്ടൺ കഷ്ണങ്ങൾ ചേർക്കാം , ശേഷം ഒരു തക്കാളി മിക്സിയിൽ നന്നായി അടിച്ച് കൂടെ ചേർക്കാം മൂന്നും കൂടി മിക്സ് ചെയ്ത ശേഷം രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം.അടുത്തതായി ബിരിയാണി മസാല ഒരു ടേബിൾ സ്പൂൺ ചേർത്തു കൊടുത്തു മിക്സ് ചെയ്യണം
വേവിച്ചെടുത്ത രണ്ടു ഉരുളക്കിഴങ്ങും ചേർക്കുക,മിക്സ് ചെയ്തതിനുശേഷം വേവിച്ചു വെച്ച അരി ഇതിനു മുകളിലായി ചേർത്തു കൊടുക്കാം, ഏറ്റവും മുകളിലായി നെയ്യും ബിരിയാണി മസാലയും കുങ്കുമപ്പൂവ് പാൽ എന്നിവ മിക്സ് ചെയ്ത് അതും കൂടി ചേർത്ത് കൊടുക്കാം, പിന്നെ രണ്ട് പുഴുങ്ങിയ മുട്ട കൂടി ചേർത്ത് കുക്കർ അടച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചെടുക്കണം സ്വാദിഷ്ടമായ മട്ടൻ ബിരിയാണി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
PIYALI’S