ഓട്ടട (മുട്ട പത്തിരി )നോൺ സ്റ്റിക്ക് പാനിൽ ഗോതമ്പ് പൊടി ചേർത്ത് ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..

Advertisement

ഓട്ടട (മുട്ട പത്തിരി )നോൺ സ്റ്റിക്ക് പാനിൽ ഗോതമ്പ് പൊടി ചേർത്ത് ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ..
ബ്രേക്ക്‌ ഫാസ്റ്റ് ന് തിരക്കുള്ള ദിവസങ്ങളിൽ കറികൾ ഒന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന ഈ ഓട്ടട കിടിലൻ രുചിയിൽ ഈസിയും ഹെൽത്തിയും ആയി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ..

അരിപ്പൊടിയും ഗോതമ്പ് പൊടിയും സെയിം അളവിൽ എടുത്താണ് ഓട്ടട ഉണ്ടാക്കുന്നത്..മുഴുവൻ ഗോതമ്പ് പൊടിയോ അല്ലെങ്കിൽ മുഴുവൻ അരിപൊടിയോ വെച് ഉണ്ടാക്കാവുന്നത് ആണ്.. ആദ്യം തന്നെ ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് അരിപൊടി ചേർക്കാം.. ഇതിലേക്ക് നന്നായി തിളപ്പിച്ച ചൂട് വെള്ളം ചേർത്ത് കൊടുക്കാം.. നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ഇത് ഒരു 5 മിനിറ്റ് നേരം മൂടി വെക്കാം..

അടുത്തത് ആയി ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി ചേർക്കാം.. ഒപ്പം തന്നെ മിക്സ്‌ ആക്കി വെച്ച അരിപൊടി ചേർത്ത് കൊടുക്കാം.. ഒരു കോഴിമുട്ട കൂടി ചേർത്ത് എല്ലാം ചെറുതായി ഒന്ന് അടിച്ചു മിക്സ്‌ ആക്കി എടുക്കാം.. ഇതിലേക്ക് കുറച്ചു വെള്ളം കൂടെ ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.. സമയം ഉണ്ടെങ്കിൽ കുറച്ചു ഉപ്പ് ചേർത്ത് ഒരു മണിക്കൂർ മൂടി വെച്ചതിനു ശേഷം ചുട്ടെടുക്കാം.. എന്നാൽ പെട്ടെന്ന് തന്നെ ചുറ്റെടുക്കണം എന്നുണ്ടെങ്കിൽ കാൽ ടേബിൾ സ്പൂൺ ബേക്കിങ് സോഡാ ചേർക്കാം.. ആവിശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ഉടനെ തന്നെ ചുട്ടെടുക്കാവുന്നത് ആണ്.. വെള്ളത്തിന്റെ അളവ് കൂടിപ്പോയാൽ ഹോൾസ് വരില്ല.. വെള്ളത്തിന്റെ കൃത്യം അളവും, പെർഫെക്ട് ആയി ഓട്ടട ചുട്ട് എടുക്കുന്നതും ഒക്കെ എങ്ങനെയെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണേ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓട്ടട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.