ഗോതമ്പ് പൊടി പലഹാരം

പഴവും ഗോതമ്പുപൊടിയും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു നാലുമണി പലഹാരം, എല്ലാവർക്കും ഇഷ്ടമാകുന്ന രുചിയിൽ,

INGREDIENTS

നേന്ത്രപ്പഴം -2

നെയ്യ്

കശുവണ്ടി

മുന്തിരി

തേങ്ങ

ഏലക്ക പൊടി

ശർക്കര – 2

ഗോതമ്പു പൊടി – 1 കപ്പ്‌

PREPARATION

ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഒരു പാലിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ആദ്യം കശുവണ്ടി ചേർത്ത് റോസ്റ്റ് ചെയ്യുക, അടുത്തതായി മുന്തിരി ചേർക്കാം ശേഷം പഴവും കൂടി ചേർത്ത് നന്നായി വഴറ്റണം ഇതിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം ഒരു ബൗളിൽ ഗോതമ്പ് പൊടി എടുക്കുക ഇതിലേക്ക് ഏലക്കായപ്പൊടിയും ശർക്കര നീരും ചേർത്ത് മിക്സ് ചെയ്യാം ഇതിലേക്ക് പഴം മിക്സിൽ നിന്നും കുറച്ച് ചേർക്കാം, നന്നായി യോജിപ്പിക്കുക, ഒരു പാത്രത്തിലേക്ക് ഈ മിക്സ് ചേർത്തു കൊടുക്കാം, മുകളിലായി പഴം മിക്സ് ബാക്കിയുള്ളത് ഇട്ടു കൊടുക്കാം, ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം.

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World