മടക്ക് പത്തിരി

Advertisement

വിരുന്നുകാരെ സർപ്രൈസ് ആക്കാനായി ഇതാ കിടിലൻ ഒരു സ്നാക്ക് റെസിപ്പി, പൈനാപ്പിൾ വെച്ച് തയ്യാറാക്കുന്ന ഈ റെസിപ്പി നോക്കൂ ..

ആദ്യം ഒരു പാൻ ചൂടാകാനായി വയ്ക്കാം ഇതിലേക്ക് ഒരു കപ്പ് പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ചേർക്കാം കൂടെ കാൽ കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക പഞ്ചസാര അലഞ്ഞതിനു ശേഷം പാനിൽ നിന്നും മാറ്റാം. ശേഷം പാനിലേക്ക് തേങ്ങ ചിരവിയത് നട്ട്സും ചേർക്കാം ഇതൊന്നു ചൂടാകുമ്പോൾ പൈനാപ്പിൾ മിക്സും ചേർത്ത് യോജിപ്പിക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഇനി ഒരു മിക്സി ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കാം കൂടെ ഒരു കപ്പ് പാലും ഒന്നര കപ്പ് മൈദയുംഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക, ആവശ്യമെങ്കിൽ വെള്ളവും ചേർക്കാം, ഇനി പാൻ ചൂടാവാനായി വയ്ക്കാം, ഇതിലേക്ക് കുറച്ചു മാവൊഴിച്ച് കൊടുത്ത നൈസായി ചുറ്റിക്കുക, വെന്തു കഴിയുമ്പോൾ ഒരു സൈഡിലായി പൈനാപ്പിൾ മിക്സ് ഇട്ടു കൊടുക്കാം, ശേഷം മറ്റേ സൈഡിൽ നിന്നും മടക്കാം, ബാക്കിയുള്ള വശത്ത് കുറച്ചു മാവൊഴിച്ച് കൊടുത്ത് പരത്തുക, ഇവിടെയും പൈനാപ്പിൾ മിക്സ് വച്ചു കൊടുക്കണം, മൂന്നോ നാലോ മടക്ക് ആകുന്നത് വരെ ഇതുപോലെ ചെയ്യണം, ശേഷം തിരിച്ചും മറിച്ചും ഇട്ട് നന്നായി വേവിച്ചെടുക്കുക, ഇനി ഇതു മുറിച്ചെടുത്ത് കഴിക്കാം.

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shadiya Shabeer