ഒരു കപ്പ് റവ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ രുചിയുള്ള ഒരു പലഹാരം തയ്യാറാക്കാം, ഇന്നത്തെ നാലുമണി പലഹാരം ഇതുതന്നെയാവട്ടെ…
INGREDIENTS
എണ്ണ -ഒരു ടീസ്പൂൺ
ജീരകം- കാൽ ടീസ്പൂൺ
വെള്ളം -ഒരു കപ്പ്
ചിക്കൻ സ്റ്റോക്ക് മിക്സ് ചെയ്തത്
റവ -അരക്കപ്പ്
ഉപ്പ് -അര ടീസ്പൂൺ
മൈദ -കാൽ കപ്പ്
ചിക്കൻ- അരക്കപ്പ്
സവാള
ചിക്കൻ മസാല 1/2 ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
മല്ലിയില
PREPARATION
ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം ചെറിയ ജീരകം ചേർത്തു കൊടുക്കാം, ഇത് റോസ്റ്റ് ചെയ്തു കഴിഞ്ഞാൽ ചിക്കൻ സ്റ്റോക്കും വെള്ളവും കൂടി മിക്സ് ചെയ്ത് ഒഴിച്ച് കൊടുക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ വറുത്ത റവ ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് റവ നന്നായി വേവിച്ചെടുക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം
അടുത്തതായി ഫില്ലിംഗ് റെഡിയാക്കാം അതിനായി ഒരു ബൗളിലേക്ക് വേവിച്ചടച്ച ഉരുളക്കിഴങ്ങ് ചേർക്കാം കൂടെ വേവിച്ച് ക്രഷ് ചെയ്തെടുത്ത ചിക്കനും ഒരു സവാള പൊടിയായി അരിഞ്ഞതും മുളക് ചതച്ചതും ചിക്കൻ മസാല ഉപ്പ് മല്ലിയില എന്നിവയും ചേർക്കാം ഇനി ഇതെല്ലാം കൂടി നന്നായി കുഴച്ച് മിക്സ് ചെയ്യണം
തയ്യാറാക്കി വെച്ചിരിക്കുന്ന റവ മിക്സിലേക്ക് മൈദ കൂടി ചേർത്ത് കുഴച്ച് കൂടുതൽ സോഫ്റ്റ് ആക്കാം, ഇനി ഇതിനെ ഒരു പരന്ന പ്രതലത്തിൽ വച്ച് പരത്തുക, കട്ടിയിൽ വേണം പരത്താൻ, ശേഷം ഒരു കുപ്പിയുടെ മുടി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിക്സിയിൽ നിന്നും ചെറിയ ഉരുള എടുത്ത്, മുറിച്ചെടുത്ത റവ കഷണത്തിൽ വയ്ക്കുക ഇതിനുമുകളിൽ മറ്റൊരെണ്ണം കൂടി വച്ച് പ്രസ് ചെയ്ത് അമർത്തുക, മുകൾ വശത്ത് കത്തി ഉപയോഗിച്ച് ഡിസൈൻ ചെയ്യാം ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കണം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi