ഉരുളക്കിഴങ്ങും, മൈദ പൊടിയും കൊണ്ട് ബോള് പോലുള്ള നല്ല CRISPY പലഹാരം തയ്യാറാക്കാം,
ingredients
ഉരുളക്കിഴങ്ങ് -രണ്ട്
മൈദ -രണ്ട് ടേബിൾ സ്പൂൺ
മുളക് ചതച്ചത് -ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
ചീസ്
പനീർ
മൈദ -അരക്കപ്പ്
ബ്രഡ് ക്രംസ് -ഒരു കപ്പ്
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
Preparation
ആദ്യം ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കണം ശേഷം ഇതിനെ വെള്ളം കളഞ്ഞ് ഒരു ബൗളിൽ എടുക്കുക, മൈദ ഉപ്പ് കുരുമുളകുപൊടി മുളക് ചതച്ചത് ഇവയെല്ലാം ചേർത്ത് നന്നായി ഉടച്ച് കുഴച്ചെടുക്കുക. ഇനി ഇതിൽ നിന്നും അല്പാല്പമായ എടുത്ത് കയ്യിൽ വച്ച് പരത്താം, ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ചീസും ഒരു കഷണം പനീറും വെച്ചുകൊടുത്തു കവർ ചെയ്യുക, അടുത്തതായി ഒരു മൈദ ബാറ്റർ തയ്യാറാക്കണം, ഇതിനായി ഒരു പാത്രത്തിൽ മൈദ കുരുമുളകുപൊടി ഉപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യാം തയ്യാറാക്കി വച്ചിരിക്കുന്ന സ്നാക്സുകൾ എല്ലാം ഇതിൽ മുക്കി അതിനു ശേഷം, ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി നന്നായി ഫ്രൈ ചെയ്തെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World