രുചികരമായ ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കി നോക്കൂ

CHRISTMAS SPECIAL CHICKEN CUTLET😊

ചേരുവകൾ

500 ഗ്രാം ചിക്കൻ

1 cup bread crumbs

1 ടേബിൾ സ്പൂൺ വിനാഗിരി

ആവശ്യാനുസരണം ഉപ്പ്

2-3 Tsp കുരുമുളക് പൊടി

1/2 Tsp മഞ്ഞപ്പൊടി

2 ഉരുളക്കിഴങ്ങ് (boiled and mashed)

2 സവാള അരിഞ്ഞത്

3-4 പച്ചമുളക് അരിഞ്ഞത്

2 Tsp ഗരം മസാലപ്പൊടി

2-3 Tsp മല്ലിയില അരിഞ്ഞത്

2 ടീസ്പൂൺ കറിവേപ്പില അരിഞ്ഞത്

1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് മാറ്റി വയ്ക്കുക.

ചിക്കനിൽ(എല്ലുള്ള pieces ) കുരുമുളക് പൊടി, ഉപ്പ്, 1Tbsp വെളിച്ചെണ്ണ , 1 Tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചിക്കൻ സ്വർണ്ണ നിറമാകുന്നതുവരെ ഇടത്തരം ചൂടിൽ വെള്ളം ചേർക്കാതെ വേവിക്കുക.
ഇത് തണുത്തതിന് ശേഷം ചിക്കൻ shred ചെയ്ത് എടുക്കുക.അതേസമയം panൽ എണ്ണ ചൂടാക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, ഗരം മസാല കുരുമുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.

ഇപ്പോൾ shredded ചിക്കനും 1 ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുറഞ്ഞ തീയിൽ 6-8 മിനിറ്റ് ഫ്രൈ ചെയ്യുക. ഇത് പൂർണ്ണമായും തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചിക്കനിൽ ചേർത്ത് നന്നായി mix ചെയ്യുക. ആവശ്യമെങ്കിൽ ഉപ്പും കുരുമുളക് പൊടിയും ക്രമീകരിക്കുക.ഇനി കടിലറ്റ് shape ചെയ്യുക. Shape ആക്കാൻ പറ്റുന്നില്ല വേവിച്ച ഒരു ഉരുളക്കിഴങ്ങ് കൂടി ചേർക്കുക.2 മുട്ടയും 2 ടീസ്പൂൺ മൈദ ചേർത്ത് അടിക്കുക. കട്ട്ലറ്റ് മുട്ടയിലേക്ക് മുക്കുക, bread crumbs ഉപയോഗിച്ച് കോട്ട് ചെയ്യുക.നിങ്ങൾക്ക് കട്ട്ലറ്റുകൾ deep fry അല്ലെങ്കിൽ shallow fry ചെയ്യാം.
രുചികരമായ കട്ട്ലറ്റ് തയ്യാർ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ കട്ട്ലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.