10മിനിറ്റിൽ 2സൂപ്പർപുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ.

Advertisement

10 മിനിറ്റിൽ ഉണ്ടാക്കാവുന്ന 2 സൂപ്പർ പുഡ്ഡിംഗ്
ബിസ്ക്കറ്റ് ചോക്ലേറ്റ് പുഡ്ഡിംഗ്

പാൽ 2 കപ്പ്

പഞ്ചസാര മുക്കാൽ കപ്പ്

ബിസ്ക്കറ്റ് ഒരു പാക്കറ്റ്

മൈദ രണ്ട് ടേബിൾ സ്പൂൺ

കൊക്കോ പൗഡർ അര കപ്പ്

വാനില എസ്സൻസ് ഒരു ടീസ്പൂൺ

ബട്ടർ രണ്ട് ടേബിൾസ്പൂൺ

ഒരു പാത്രത്തിലേക്ക് പാല് പഞ്ചസാര കൊക്കോപൗഡർ,മൈദ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിനു ശേഷം അഞ്ച് മിനിറ്റ് കുറുക്കിയെടുക്കുക അതിനുശേഷം വാനില എസൻസും ബട്ടറും ചേർത്ത് ഒന്നുകൂടെ മിക്സ് ആക്കുക ഇപ്പോൾ ചോക്ലേറ്റ് സോസ് റെഡിയായി ഇനി സെറ്റ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ആദ്യം ബിസ്ക്കറ്റ് വച്ച് കൊടുക്കണം ഓരോ ബിസ്ക്കറ്റും പാലിൽ ഒന്നു മുക്കിയതിനുശേഷം വെച്ചു കൊടുക്കുക ആദ്യത്തെ ഒരു ലയർ ബിസ്ക്കറ്റ് വെച്ചതിനു ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ചോക്ലേറ്റ് സോസ് മുകളിലായി ഒഴിച്ചുകൊടുക്കുക ഒരു സ്പൂൺ കൊണ്ട് ഒന്ന് ലെവൽ ചെയ്തുഎടുക്കുക വീണ്ടും അടുത്ത ലെയർബിസ്ക്കറ്റ് പാലിൽ മുക്കി വെച്ചു കൊടുക്കുക അതിനുശേഷം ചോക്ലേറ്റ് മുകളിലായി വച്ചു കൊടുക്കുക ഇങ്ങനെ മൂന്നു ലെയർ ആയി ബിസ്ക്കറ്റും ചോക്ലേറ്റ് സോസും ഒഴിച്ചുകൊടുക്കുക അതിനുശേഷം രണ്ട് ബിസ്ക്കറ്റ് ഒന്നു പൊടിച്ചതിനുശേഷം മുകളിൽ ഇട്ടുകൊടുത്തു ഫ്രിഡ്ജിൽവച്ച് രണ്ടുമണിക്കൂർ സെറ്റ് ചെയ്യുക.

Milk pudding

പാൽ മൂന്ന് കപ്പ്

പഞ്ചസാര കാൽകപ്പ്

കണ്ടൻസ്ഡ് മിൽക്ക് കാൽക്കപ്പ്

വാനില എസൻസ് അരടീസ്പൂൺ

ജലാറ്റിൻ ഒരു ടേബിൾ സ്പൂൺ

വെള്ളം അര കപ്പ്

അണ്ടിപ്പരിപ്പ് ബദാം പൊടിച്ചത് ആവശ്യത്തിന്

ഒരു പാത്രത്തിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ തിളപ്പിക്കുക തിളച്ചതിനുശേഷം കാൽക്കപ്പ് കണ്ടൻസ്ഡ് മിൽക്കും ചേർത്ത് 5 മിനിറ്റോളം ഏറ്റവും കുറഞ്ഞ തീയിൽ വച്ച് നല്ലപോലെ തിളപ്പിച്ച് കുറച്ച് വറ്റിച്ചെടുക്കുക പാലിലേക്ക് അര ടീസ്പൂൺ വാനില എസൻസ്ചേർക്കുക ഒരു ടേബിൾ സ്പൂൺ ജലാറ്റിൻ അര കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി കൂടെ ഒഴിച്ചു കൊടുക്കുക ജലാറ്റിൻ നല്ലപോലെ അലിഞ്ഞു വരുന്നതുവരെ ഇളക്കിക്കൊടുക്കുക അതിനുശേഷം ഓഫ് ചെയ്യാം ഇനി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം റെഡിയാക്കി വെച്ചിട്ടുള്ള പുഡ്ഡിംഗ് മിക്സ് ഒഴിച്ചുകൊടുക്കുക ചൂടാറിയതിനു ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം. രണ്ടു മണിക്കൂറിനു ശേഷം പുഡ്ഡിംഗ് റെഡി ആയിട്ടുണ്ടാവും മുകളിലായി കുറച്ച് അണ്ടിപ്പരിപ്പ് ബദാം ചെറുതായി അരിഞ്ഞത് എടുത്തു കൊടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സൂപ്പർപുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി kittas daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.