സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്

സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര. തിരുവാതിര ദിവസം രാവിലെ കഴിക്കുന്ന ഒരു വിഭവമാണ് കൂവ വിരകിയത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നും ആണിത്.

ചേരുവകൾ

കൂവപ്പൊടി- ഒരു കപ്പ്

വെള്ളം- നാല് കപ്പ്

ശർക്കര -ഒന്നര കപ്പ്

വെള്ളം അര കപ്പ്

നെയ്യ് -3 +1 ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് -കാൽ കപ്പ്

ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ

കൂവപ്പൊടി വെള്ളത്തിൽ നന്നായി കലക്കി വെക്കുക. ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചു
വെക്കുക.ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് വറുക്കുക. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ കലക്കിവെച്ച കൂവയും, ശർക്കര പാനിയും ഒഴിച്ചു കൊടുക്കാം.
ഇടത്തരം തീയിൽ കുറുകി കട്ടിയാവുന്നത് വരെ കൈ എടുക്കാതെ ഇളക്കണം. വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു സ്പൂൺ നെയ്യും, ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി ചൂടിൽ നിന്നും മാറ്റാം.
നെയ്മയം പുരട്ടിയ പരന്ന പാത്രത്തിലേക്ക് ഒഴിച്ച് കഷണങ്ങളാക്കി മുറിച്ചെടുക്കാം.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൂവ വിരകിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalaruchi Malayala Ruchi മലയാള രുചി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.